Aster Medcity | ആശുപത്രിയിലെ അത്ഭുതം! 21 വര്‍ഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച 27കാരിക്ക് പുതുജീവന്‍; മറ്റൊരു വിജയഗാഥയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി; ഭാരമുണ്ടായിരുന്നത് 26 കിലോഗ്രാം മാത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) 21 വര്‍ഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച ലക്ഷ്വദ്വീപ് സ്വദേശിയായ 27കാരിക്ക് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലൂടെ പുതുജീവന്‍. അതിനൂതന ചികിത്സാരീതിയിലൂടെ യുവതിയുടെ അന്നനാളത്തിലുണ്ടായിരുന്ന തടസം നീക്കി. അപൂര്‍വ രോഗം കാരണം അവശ്യപോഷകങ്ങള്‍ കിട്ടാതെ ശോഷിച്ച അവരുടെ ശരീരത്തിന് വെറും 26 കിലോഗ്രാം മാത്രമായിരുന്നു ഭാരം. ഒന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ കഴിഞ്ഞ് മൂന്നാം നാള്‍, മറ്റ് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ 27കാരി ആശുപത്രി വിട്ടു. കൊച്ചിയിലെ ചികിത്സയ്ക്ക് ശേഷം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ദ്വീപിലേക്ക് മടങ്ങിപോകാനുള്ള തയ്യാറെടുപ്പിലാണ് അവര്‍.
             
Aster Medcity | ആശുപത്രിയിലെ അത്ഭുതം! 21 വര്‍ഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച 27കാരിക്ക് പുതുജീവന്‍; മറ്റൊരു വിജയഗാഥയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി; ഭാരമുണ്ടായിരുന്നത് 26 കിലോഗ്രാം മാത്രം

കഴിഞ്ഞ 21 വര്‍ഷക്കാലം തുടര്‍ച്ചയായ മനംപിരട്ടലും ഛര്‍ദിയും കാരണം കടുത്ത ബുദ്ധിമുട്ടിലായിരുന്നു. എപ്പോഴും ഭക്ഷണം തൊണ്ടയില്‍ കുരുങ്ങുന്ന അവസ്ഥ. വായിലേക്ക് വെക്കുന്ന ഭക്ഷണം ഇറക്കാനും ബുദ്ധിമുട്ട്. ഛര്‍ദി നിയന്ത്രിക്കാന്‍ കഴിയാതായതോടെ രണ്ടാം ക്ലാസില്‍ പഠനവും ഉപേക്ഷിക്കേണ്ടി വന്നു. ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങള്‍ കിട്ടാതായതയോടെ ശരീരവും ശോഷിച്ചു. കാലക്രമേണ വാതവും പിടിപെട്ടു. മെലിഞ്ഞുണങ്ങിയ കൈകാലുകള്‍ക്ക് ശരീരത്തെ താങ്ങാനോ സാധാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാനോ ശേഷിയില്ല.

ആറാം വയസുമുതല്‍ തുടങ്ങിയതാണ് ഈ ദുരിതം. അന്നുമുതല്‍ കേരളത്തിലും ലക്ഷദ്വീപിലുമുള്ള നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയെത്തി. രക്തകുറവും ദഹനസംബന്ധമായ പ്രശ്‌നവുമാണെന്ന് പറഞ്ഞ് എല്ലാവരും മടക്കി അയച്ചു. താത്കാലിക ആശ്വാസത്തിനായി ഗ്യാസിന്റെ ഗുളികകള്‍ കഴിച്ച് മടുത്തു. വര്‍ഷങ്ങളോളം പല മരുന്നുകളും പരീക്ഷിച്ചു. പക്ഷെ ഓരോ ദിവസം കടക്കുംതോറും ആരോഗ്യസ്ഥിതി മോശമായിക്കൊണ്ടിരുന്നതായി യുവതിയുടെ സഹോദരന്‍ പറഞ്ഞു.
                   
Aster Medcity | ആശുപത്രിയിലെ അത്ഭുതം! 21 വര്‍ഷമായി ഭക്ഷണം ഇറക്കാനാകാതെ ദുരിതമനുഭവിച്ച 27കാരിക്ക് പുതുജീവന്‍; മറ്റൊരു വിജയഗാഥയുമായി കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി; ഭാരമുണ്ടായിരുന്നത് 26 കിലോഗ്രാം മാത്രം

കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ വയറിന്റെ ഉള്‍വശം പരിശോധിക്കാനായി കുഴല്‍ കടത്തി വിട്ട് നടത്തിയ എന്‍ഡോസ്‌കോപി പരിശോധനയിലാണ് യഥാര്‍ത്ഥ രോഗം തിരിച്ചറിഞ്ഞത്. അന്നനാളത്തില്‍ കഴുത്തിന് താഴെയായി അസാധാരണമായ ഒരു തടസം കണ്ടെത്തി. തുടര്‍ച്ചയായി ഭക്ഷണം അവിടെ കുടുങ്ങിക്കിടന്നത് കാരണം അന്നനാളത്തിന്റെ ആ ഭാഗം തകരാറിലായി കഴിഞ്ഞിരുന്നു. സാധാരണ ആളുകളില്‍ കാണുന്നതിന് വിപരീത വശത്തേക്ക് അന്നനാളം നീങ്ങിപ്പോവുക വരെ ചെയ്തു. യുവതി നേരിടുന്നത് അകലേഷ്യാ കാര്‍ഡിയ എന്ന അപൂര്‍വ രോഗമാണെന്ന് സ്ഥിരീകരിച്ചത് കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഗ്യാസ്‌ട്രോഎന്‍ട്രാളജി വിഭാഗത്തിലെ ഡോക്ടര്‍മാരായ ഇസ്മാഈല്‍ സിയാദും, ഡോ. ജെഫി ജോര്‍ജ്ജും ചേര്‍ന്നാണ്.

അതിനൂതന ചികിത്സാരീതിയായ പെര്‍ ഓറല്‍ എന്‍ഡോസ്‌കോപിക് മയോടമി ആയിരുന്നു പ്രതിവിധി. അന്നവാഹിനി കുഴലിലെ ഞരമ്പുകളില്‍ ഉണ്ടാകുന്ന തകരാറാണ് ഈ രോഗാവസ്ഥയ്ക്ക് ഇടയാക്കുന്നത്. തൊണ്ടയില്‍ നിന്ന് അന്നനാളത്തിലേക്ക് ഭക്ഷണം എത്തിക്കുന്നതിന് തടസമായി പേശികള്‍ തുറക്കാതെ ഇരിക്കുകയും അവിടെ അണുബാധയുണ്ടാവുകയും ചെയ്യും. യുവതിയുടെ ശരീരഭാരം വളരെ കുറവായത് കൊണ്ടുകൂടിയാണ് ഡോക്ടര്‍ ഈ ചികിത്സാരീതി നിര്‍ദേശിച്ചത്. സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ക്ക് പകരം വായിലൂടെ അന്നനാളത്തിലേക്ക് ഒരു കുഴല്‍ കടത്തി വിട്ട് തടസങ്ങള്‍ നീക്കുന്ന ചികിത്സാരീതിയാണ് പോം എന്നറിയപ്പെടുന്ന പെര്‍ ഓറല്‍ എന്‍ഡോസ്‌കോപിക് മയോടമി. പാര്‍ശ്വഫലങ്ങള്‍ ഇല്ലാതെ വളരെ വേഗം രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു പോകാമെന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. സര്‍ജറിയെക്കാള്‍ സുരക്ഷിതവുമാണ് ഈ രീതി.

'ജീവന് ഭീഷണി നേരിടുന്ന അവസ്ഥയിലാണ് യുവതി ഞങ്ങള്‍ക്ക് അരികില്‍ എത്തിയത്. ആദ്യ സിറ്റിംഗില്‍ തന്നെ രോഗം നിര്‍ണയിക്കാന്‍ കഴിഞ്ഞതിലൂടെ അതിവേഗം ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞു. ഈ നേട്ടം കൈവരിച്ചതില്‍ അഭിമാനവും അതിയായ സന്തോഷവുമുണ്ട്', ആസ്റ്റര്‍ മെഡ്‌സിറ്റി ഗ്യാസ്‌ട്രോഎന്ററോളജി സീനിയര്‍ കണ്‍സള്‍ടന്റും ഡിപാര്‍ട്‌മെന്റ് ഹെഡുമായ ഡോ. ജി എന്‍ രമേഷ് പറഞ്ഞു. 21 വര്‍ഷം നീണ്ടുനിന്ന രോഗമായതിനാല്‍ ചികിത്സ എളുപ്പമായിരുന്നില്ലെന്ന് ചികിത്സിച്ച ഡോ. ജെഫി ജോര്‍ജ് പറയുന്നു. പക്ഷെ നല്‍കിയ ചികിത്സ പൂര്‍ണവിജയമായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

മെഡികല്‍ ഗ്യാസ്‌ട്രോഎന്‍ട്രാളജി വിഭാഗം സീനിയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. ജെബി ജേക്കബ്, കണ്‍സള്‍ടന്റ് ഡോ. പ്രശാന്ത് എം എന്നിവര്‍ ചികിത്സിച്ച ടീമിലെ മറ്റംഗങ്ങളാണ്. അനസ്‌തേഷ്യ, ക്രിടികല്‍ കെയര്‍ മേധാവിയായ ഡോ. സുരേഷ് ജി നായരുടെ കീഴിലുള്ള വിദഗ്ധ സംഘവും ശസ്ത്രക്രിയക്ക് പിന്തുണ നല്‍കി. കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഒരുക്കിയിരിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര സംവിധാനങ്ങള്‍ ഉപയോഗിച്ച് അകലേഷ്യ പോലുള്ള നിരവധി അപൂര്‍വരോഗങ്ങള്‍ ഫലപ്രദമായി ചികിത്സിച്ചു ഭേദമാക്കാന്‍ കഴിയുമെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ പറഞ്ഞു. ഗുണമേന്മയുള്ള വിദഗ്ധ ചികിത്സ നല്‍കുകയാണ് ആസ്റ്റര്‍ മെഡ്‌സിറ്റിയുടെ ലക്ഷ്യം. ഒരു കുടുംബത്തിന്റെയാകെ പ്രതീക്ഷകളെ തിരിച്ചുപിടിക്കാന്‍ സഹായിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ യുവതിയുടെ സഹോദരന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി ഗ്യാസ്‌ട്രോഎന്ററോളജി കണ്‍സള്‍ടന്റ് ഡോ. ജെഫി ജോര്‍ജ്, ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ജിഎന്‍ രമേശ്, ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജിയണല്‍ ഡയറക്ടര്‍ ഫര്‍ഹാന്‍ യാസിന്‍ എന്നിവര്‍ പങ്കെടുത്തു.

Keywords:  Latest-News, Kerala, Kochi, Top-Headlines, Hospital, Health, Treatment, Surgery, Aster Medcity, Aster MIMS, Difficult Surgery done successfully in Aster Medcity.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia