ഹോര്‍ലിക്‌സ് കുടിക്കുന്നകുട്ടികള്‍ക്ക് വിര; മരുന്നു നല്‍കുന്നതും അതേ കമ്പനി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഹോര്‍ലിക്‌സും വിര മരുന്നും ചൂടപ്പം പോലെ വിറ്റുപോകുന്നു; കബളിപ്പിക്കപ്പെടുന്നത് ഉപഭോക്താക്കള്‍

മലപ്പുറം: (www.kvartha.com 18/05/2015) ഹോര്‍ലിക്‌സ് കുടിക്കുന്ന കുട്ടികള്‍ക്ക് എളുപ്പത്തില്‍ വിരശല്യമുണ്ടാകുന്നു. വിരകള്‍ക്കുള്ള  മരുന്ന് നിര്‍മിക്കുന്നതും ഹോര്‍ലിക്‌സ് കമ്പനി തന്നെ. ഹോര്‍ലിക്‌സ് നിര്‍മിക്കുന്ന ജി എസ് കെ കമ്പനി തന്നെയാണ് സെന്റ്റല്‍ എന്ന വിര മരുന്നും ഉത്പാദിപ്പിക്കുന്നത് എന്നത് എത്രപേര്‍ക്കറിയും? എന്നാല്‍ സത്യമാണത്. ഹോര്‍ലിക്‌സ് കഴിക്കുന്ന കുട്ടികള്‍ക്ക് വയറ്റില്‍ അസിഡിറ്റിയും അഴുക്കും കൂടും. അതിന്റെ ഫലമായി ഉണ്ടാകുന്ന വിരയിളക്കുന്നതിനാണ് ഈ മരുന്നും ഇവര്‍ തന്നെ ഉത്പാദിപ്പിക്കുന്നത്. ഹോര്‍ലിക്‌സിന്റെ വില്‍പ്പനം കൂടുമ്പോള്‍ തന്നെ വിര മരുന്നും വിറ്റുപോകുന്നു. എങ്ങനെയുണ്ട് കുത്തകക്കമ്പനികളുടെ ബുദ്ധി...?

ജനിച്ചു വീഴുന്ന കുഞ്ഞിന് ഏറെ ആവശ്യമുള്ളത് അമ്മയുടെ സാമീപ്യവും മുലപ്പാലുമാണ്. അതെത്രത്തോളം ഉറപ്പാക്കുന്നുവോ അത്രയും സുന്ദരമാകും കുഞ്ഞിന്റെ വളര്‍ച്ച എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  ഒരു വയസ്സുവരെ അമ്മയുടെ പാല് മാത്രമാണ് കുഞ്ഞിന്റെ പൂര്‍ണാഹാരം. ബേബിഫുഡല്ല.  ഈ പ്രായംവരെ മറ്റൊന്നും ദഹിപ്പിക്കാന്‍ കുഞ്ഞുശരീരം തയ്യാറാകുന്നില്ല. കുഞ്ഞിന് ആവശ്യമുള്ളത്രയും പാല് തീര്‍ച്ചയായും മാതാവിന്റെ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്.

മുലപ്പാല്‍ മാത്രമാണ് കുഞ്ഞിനുള്ള പൂര്‍ണമായ ഭക്ഷണമെന്ന് രണ്ട് പതിറ്റാണ്ടിലേറെയായി നടന്ന പഠനങ്ങളാണ് വ്യക്തമാക്കിയിട്ടുള്ളതെന്ന് കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ഡോ. പി എ ലളിത സാക്ഷ്യപ്പെടുത്തുന്നു. മുലപ്പാലിലെ എണ്‍പത് ശതമാനം കോശങ്ങളും ശത്രു ബാക്ടീരിയകളെയും ഫംഗസിനേയും വൈറസിനേയും നശിപ്പിക്കുന്നതാണ്. അവര്‍ പറഞ്ഞു.

ആറ് മാസം മുലപ്പാല് മാത്രമേ കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടുള്ളൂ. ആദ്യത്തെ ഒരാഴ്ച മുലപ്പാലിന് ബുദ്ധിമുട്ട് ഉണ്ടാകാം. അപ്പോള്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമനുസരിച്ചേ എന്തെങ്കിലും കൊടുക്കാവൂ. കോഴിക്കോട് മലബാര്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഫിസിയോളജിസ്റ്റും ന്യൂട്രീഷനിസ്റ്റുമായ ഡോ. ശ്രീപ്രിയ ഷാജി പറയുന്നു. ഒരു വയസ് വരെ പശുവിന്‍ പാലും പഞ്ചസാരയും മുട്ടയുടെ വെള്ളയും കൊടുക്കരുത്. പോഷകങ്ങള്‍ അടങ്ങിയ വിഭവങ്ങള്‍ വീടുകളില്‍ തന്നെ ഉണ്ടാക്കാമെന്നിരിക്കേ എന്തിന് ബേബിഫുഡ് കമ്പനികളെ സഹായിക്കണം..? അത്രയും സമ്പുഷ്ടവും സുരക്ഷിതവുമായ പോഷകാഹാരം ഒരു കമ്പനികള്‍ക്കും പകരംവെക്കാനുമാകില്ല. പക്ഷേ അതിനൊക്കെ മെനക്കെടാന്‍ ആര്‍ക്കുണ്ട് സമയം...? അവര്‍ ചോദിക്കുന്നു.

കുപ്പിപ്പാല് കുടിക്കുന്ന കുട്ടികളില്‍ സംസാര വൈകല്യങ്ങള്‍ ഉണ്ടാകാറുണ്ട്. പ്രതിരോധ ശേഷി പകരുന്നതൊന്നും അവര്‍ക്ക് ലഭിച്ചിരിക്കില്ല എന്നതിനാല്‍ നിരവധി രോഗങ്ങളും മാനസിക പ്രയാസങ്ങളും ഇത്തരം കുട്ടികളില്‍ കാണാറുണ്ട്. മുലപ്പാല് കുടിക്കുന്ന കുഞ്ഞിനേക്കാള്‍ കുപ്പിപ്പാല് അകത്താക്കാന്‍ കുഞ്ഞ് അറുപത് ശതമാനത്തോളം കൂടുതല്‍ ക്ലേശിക്കേണ്ടിയും വരുന്നുണ്ട്. ജനിച്ച് ഒരു വയസ്സുവരെ  ഗര്‍ഭാവസ്ഥയിലേതു പോലെ തന്നെ കുഞ്ഞിനെ അമ്മയാണ് സംരക്ഷിക്കേണ്ടത്. കുപ്പിപ്പാല്‍ കുടിക്കുന്നതിന് കുഞ്ഞുങ്ങളുടെ വായയില്‍ വെച്ച് കൊടുക്കുന്ന നിപ്പിളില്‍ പോലും വിഷം ഉണ്ടെന്നാണ് ഹൈദ്രരാബാദില്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.
ഹോര്‍ലിക്‌സ് കുടിക്കുന്നകുട്ടികള്‍ക്ക് വിര; മരുന്നു നല്‍കുന്നതും അതേ കമ്പനി

Keywords: Horlicks, Baby, Medicine, Company, Milk, Baby Food, Child, Different products of a company.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia