SWISS-TOWER 24/07/2023

Frozen Shoulder | രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുംതോറും സ്ത്രീകളിലെ തോളെല്ലുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലെന്ന് പഠനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (KVARTHA) പ്രമേഹം ലോകത്തെമ്പാടും വ്യാപകമായി കാണപ്പെടുന്ന ഒരു ജീവിതശൈലി രോഗമാണ്. ഇത് വിവിധ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. നിയന്ത്രിതമല്ലാത്ത പ്രമേഹം ഉള്ള സ്ത്രീകളിൽ തോൾ ഭാഗത്തെ എല്ലിൻ്റെ ആരോഗ്യത്തെയും മോശമായി ബാധിക്കാമെന്ന് പുതിയൊരു പഠനം പറയുന്നു. ഇതെന്തു കൊണ്ടാണെന്നും പരിഹാരമെന്താണെന്നും നോക്കാം.
  
Frozen Shoulder | രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുംതോറും സ്ത്രീകളിലെ തോളെല്ലുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലെന്ന് പഠനം

അഡ്‌ഷീവ് ക്യാപ്‌സുലിറ്റിസ് (Adhesive Capsulitis) എന്നും ഈ അവസ്ഥ അറിയപ്പെടുന്നു. ഇത് തോളിലെ സന്ധികള്‍ കൂടിച്ചേരുന്ന ഭാഗത്തെ ചലനത്തെ ബാധിക്കുന്ന സാധാരണ അവസ്ഥയാണ്. ഒരു തോളിൽ മൂന്ന് അസ്ഥികളുണ്ട്, ഭുജാസ്ഥി (Humerus), സ്കന്ധാസ്ഥി (Scapula), പൂണെല്ല് (Clavicle) എന്നിവ ഒരുമിച്ച് ചേര്‍ന്ന് ഒരു പന്തും സോക്കറ്റും പോലെയുള്ള ജോയിൻ്റ് ഉണ്ടാക്കുന്നു. ഈ രീതിയിലാണ് തോളെല്ലുകള്‍ സുരക്ഷിതമായിരിക്കുന്നത്.

ഷോൾഡർ ക്യാപ്‌സ്യൂൾ എന്ന ശക്തമായ കലയുടെ, സഹായത്തോടെയാണ് ഇവയെ ബന്ധിപ്പിച്ചിരിക്കുന്നത്. പ്രമേഹരോഗികളുടെ കാര്യത്തില്‍, ഇവ വളരെ കട്ടിയുള്ളതും ഇറുകിയതും ആയതു കാരണം, തോളുകള്‍ ചലിപ്പിക്കാൻ പ്രയാസം ഉണ്ടാകുന്നു. ഒരുതരം മരവിപ്പ് അനുഭവപ്പെടുന്നു. കൈ മുകളിലേക്കോ പുറകിലേക്കോ ഉയർത്തുന്നതിനും കറക്കുന്നതിനും ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം. സ്വയം കുളിക്കുക പോലുള്ള ദൈനംദിന ജോലികൾ ചെയ്യാൻ പോലും കഴിയാതെ വന്നേക്കാം.


കാരണമെന്ത്?

തോളിലെ മരവിപ്പ് പുരുഷന്മാരിലും സ്ത്രീകളിലും വളരെ സാധാരണമാണെങ്കിലും, 40 നും 60 നും ഇടയിൽ പ്രായമുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. എന്നിരുന്നാലും, ആർത്തവവിരാമവും സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥയും കാരണം ഇത് സംഭവിക്കാം. പ്രധാന അപകട ഘടകങ്ങളിലൊന്ന് പ്രമേഹമാണ്. കൂടാതെ, തൈറോയ്ഡ് പ്രശ്‌നങ്ങൾ, അല്ലെങ്കിൽ സമീപകാല ശസ്ത്രക്രിയകൾ എന്നിവയും ഇതിന് കാരണമായേക്കാം. ചില ആളുകൾക്ക്, രാത്രിയിൽ വേദന വഷളാകുന്നു, ഇത് അവരുടെ ഉറക്കത്തെ പോലും തടസപ്പെടുത്തുന്നു.

Frozen Shoulder | രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുംതോറും സ്ത്രീകളിലെ തോളെല്ലുകളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലെന്ന് പഠനം

രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടുംതോറും തോൾ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് പഠനങ്ങൾ സൂചന നൽകുന്നത്. മിക്കപ്പോഴും, ഈ പ്രശ്നം സ്വയം മെച്ചപ്പെടും, എന്നാൽ ലക്ഷണങ്ങൾ തീവ്രമാണെങ്കിൽ, വൈദ്യസഹായം തേടേണ്ടതാണ്. പ്രമേഹരോഗത്തോടൊപ്പം സന്ധിവേദനയും വരാൻ സാധ്യതയുള്ളതുകൊണ്ടു തന്നെ ലക്ഷണങ്ങളെ അവഗണിക്കാതെ, പ്രശ്നം വഷളാകും മുമ്പ് ചികിത്സിക്കുകയാണ് ഉത്തമം.

Keywords: News, News-Malayalam, Health, Diabetes in Women: Study Suggests Link Between High Blood Sugar and Frozen Shoulder in Women.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia