ധാരാവിയില്‍ ഒരു മരണം കൂടി; രോഗം സ്ഥിരീകരിച്ചത് 13പേര്‍ക്ക്; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 6പുതിയ കേസുകള്‍; പ്രദേശം സര്‍ക്കാര്‍ സീല്‍ ചെയ്തു
Apr 9, 2020, 13:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 09.04.2020) ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രണ്ടാമത്തെ കൊവിഡ് മരണം. മുംബൈ കെഇഎം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 64വയസ്സുകാരനാണ് മരിച്ചത്. ആറ് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതോടെ, ഇവിടെ ആകെ രോഗികള്‍ 13 ആയി.
24 മണിക്കൂറിനുള്ളില്‍ ആറ് കേസുകളാണ് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത്. പുതിയ രോഗബാധിതരില്‍ 50 വയസ്സുള്ള സ്ത്രീയും ഉള്‍പ്പെടുന്നു. ആശുപത്രിയില്‍ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുന്നവരാണ് ഇവര്‍. 25 വയസ്സുളള രോഗബാധിതന് കൊവിഡ് രോഗിയുടെ മകനാണ്. ഒരാള്‍ക്ക് രോഗം പകര്‍ന്നിരിക്കുന്നത് മറ്റൊരു രോഗിയുമായി സമ്പര്‍ക്കമുണ്ടായതിന് ശേഷമാണെന്ന് അധികൃതര്‍ പറയുന്നു. മുകുന്ദ് നഗര്‍ മേഖലയില്‍ 49 വയസ്സുകാരനും ധര്‍വാഡ്കര്‍ ചാളില്‍ 35 വയസ്സുകാരനും രോഗം സ്ഥിരീകരിച്ചവരില്‍ ഉള്‍പ്പെടും.
അതിനിടെ, ധാരാവിയില്‍ താമസിച്ചിരുന്ന 34 വയസ്സുകാരന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വസായിക്കടുത്ത് ബോയ്സറിലെ സഹോദരന്റെ വീട്ടില്‍ എത്തിയതിനു പിന്നാലെ അയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ചുമയും ശരീരക്ഷീണവും കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇയാളെ ക്വാറന്റീന് ചെയ്തിരിക്കുകയാണ്.
രണ്ട് പേര് മരിച്ച ധാരാവിയിലെ ബാലികാ നഗര്‍ എന്ന ചേരിപ്രദേശം സര്‍ക്കാര്‍ സീല്‍ ചെയ്തിരിക്കുകയാണ്. സാമൂഹിക വ്യാപനമുണ്ടായാല്‍ പിന്നീട് പ്രതിരോധം അതിസങ്കീര്‍ണമാകും എന്നതാണ് സര്‍ക്കാറിനെ അടച്ചിടലിന് പ്രേരിപ്പിക്കുന്നത്. 15 ലക്ഷത്തിലധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഏരിയയാണ് ധാരാവി. ധാരാവിയില്‍ ഒന്‍പത് പ്രദേശങ്ങള്‍ കണ്ടെന്‍മെന്റ് ഏരിയകളായി പ്രഖ്യാപിച്ചിരിക്കുകയാണ്.

കൂടുതല്‍ രോഗബാധിതരെ കണ്ടെത്തിയതോടെ കൂടുതല്‍ ഏരിയകള്‍ കണ്ടെന്‍മെന്റ് ഏരിയകളായി പ്രഖ്യാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ആളുകള്‍ പുറത്ത് പോകാതിരിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ കാവലുണ്ട്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ തൊട്ടടുത്തുള്ള ക്വാറന്റൈന് കേന്ദ്രങ്ങളിലേക്ക് മാറ്റുകയാണ്.
Keywords: Dharavi slum: Tally of COVID-19 patients rises to 13; two dead, Mumbai, News, Lockdown, Health, Health & Fitness, Patient, Hospital, Treatment, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.