കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായി; പുറത്തായത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 27.04.2020) കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലെ കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായി. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നുമാണ് വിവരങ്ങള്‍ പുറത്തായത്. രോഗികളുടെ മേല്‍വിലാസം ഉള്‍പ്പെടെയുള്ള എല്ലാ വിവരങ്ങളും ഗൂഗിള്‍ മാപ്പില്‍ ലഭ്യമാണ്. സ്വകാര്യ കമ്പനികളില്‍ നിന്ന് കൊവിഡ് രോഗികളെ വിളിച്ചതോടെയാണ് വിവരം ചോര്‍ന്ന കാര്യം പുറത്തുവന്നത്.

ബംഗളൂരുവില്‍ നിന്നുള്ള ഐ കോണ്ടല്‍ എന്ന കമ്പനി കാസര്‍കോടുള്ള രോഗിയെ മൊബൈല്‍ വഴി ബന്ധപ്പെട്ടാണ് വിവരങ്ങള്‍ ആരാഞ്ഞത്. ഒരു സ്വകാര്യ കമ്പനിയ്ക്ക് കൊവിഡ് രോഗിയുടെ മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ വിവരങ്ങള്‍ ലഭിച്ചുവെന്നത് ഗൗരവമേറിയതാണ്. രോഗികളുടെ സ്വകാര്യത നഷ്ടപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോകുന്നത്. ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നതെന്നും ആരെയും മുതലെടുപ്പിന് അനുവദിക്കില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ കൊവിഡ് രോഗികളുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പുറത്തായി; പുറത്തായത് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ ഗൂഗിള്‍ മാപ്പ് ലിങ്കില്‍ നിന്നും

കൊവിഡ് പോസിറ്റീവായ രോഗികളുടെ വിവരങ്ങള്‍ ഡിഎംഒ മൂന്ന് മേഖലകളിലേക്കാണ് കൈമാറുന്നത്. ജില്ലാ പൊലീസ് മേധാവി, സ്പെഷ്യല്‍ ഡി വൈ എസ്. പി, സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം എന്നിവിടങ്ങളിലേക്കാണ് വിവരങ്ങള്‍ കൈമാറുന്നത്. ഇതില്‍ ഏതില്‍ നിന്നെങ്കിലുമാകാം വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കാസര്‍കോട് ജില്ലകളില്‍ പൊലീസ് കൊവിഡ് ട്രാക്ക് എന്ന പേരില്‍ ഒരു ആപ്പ് പുറത്തിറക്കിയിരുന്നു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത എല്ലാവരുടെയും വിവരങ്ങള്‍ ഇതില്‍ ലഭ്യമാണ്. കണ്ണൂരിനും കാസര്‍കോടിനും പുറമെ പത്തനംതിട്ടയിലും വിവരങ്ങള്‍ ചോര്‍ന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.

Keywords:  Details of COVID-19 patients in Kannur, Kasaragod leaked, Kozhikode, kasaragod, Kannur, Health, Health & Fitness, Health Minister, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia