സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകളുടെ ഉല്പാദനവും വില്പനയും നിരോധിക്കണമെന്ന് ത്വക് രോഗ വിദഗ്ദ്ധർ, ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് അപകടകരം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡൽഹി: (www.kvartha.com 17.11.2017) സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകളുടെ ഉല്പാദനവും വില്പനയും നിരോധിക്കണമെന്ന് ത്വക് രോഗ വിദഗ്ദ്ധർ. ഇത് സംബന്ധിച്ച് കേന്ദ്രത്തിനും ഡ്രഗ് റെഗുലേറ്ററി അതോറിറ്റിക്കും കത്തെഴുതി. അണുബാധ, നിറമാറ്റം, ചൊറിച്ചിൽ എന്നിവക്ക് നൽകുന്ന സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകളാണ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും ഫാമിലി ഡ്രഗ് കൺട്രോളർ ജനറലിനും എഴുതിയ കത്തിൽ ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ അപകടകരമാണെന്നും ഫൻഗസ് പകരുന്നതിന് ഇത് കാരണമാകുമെന്നും പറയുന്നു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡർമറ്റോളജിസ്റ്റ്, വെനെരിയോളജിസ്റ്റ് (ലൈംഗിക രോഗ വിദഗ്ദ്ധർ ), ആൻഡ് ലെപ്രോളജിസ്റ്റ് (കുഷ്ഠ രോഗ വിദഗ്ദ്ധർ) എന്നിവരാണ് കത്തെഴുതിയത്. ഇന്ത്യയിലെ ദൗർഭാഗ്യകരമായ ഫൻഗൽ അവസ്ഥയ്ക്ക് പ്രധാന കാരണം ആന്റിഫൻഗൽ, സ്റ്റിറോയ്ഡുകൾ, ആൻറിബാക്റ്റീരിയ എന്നിവ കൂടിച്ചേർന്ന ക്രീമുകളുടെ ഉപയോഗമാണെന്നും ഇവർ ആരോപിച്ചു.

ചില മുൻനിര കമ്പനികളടക്കം പുതിയ മിശ്രിതങ്ങൾ ഉപയോഗിച്ച് ക്രീമുകൾ ഉണ്ടാക്കുകയും അതിന്റെ അപകടാവസ്ഥ അറിഞ്ഞ് കൊണ്ടു തന്നെ അത് വിൽക്കുകയും ചെയ്യുന്നുണ്ട്. റിങ് ഔട്ട് പ്ലസ്, പാൻഡെർമ് പ്ലസ്, ക്വിനോടേം എച്ച് എന്നീ ബ്രാൻഡുകളുടെ പേരിലുള്ള ക്രീമുകൾ പല രാസവസ്തുക്കളും ചേർത്ത് വിൽക്കപ്പെടുന്നുണ്ടെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡർമറ്റോളജിസ്റ്റ്, വെനെരിയോളജിസ്റ്റ്, ആൻഡ് ലെപ്രോളജിസ്റ്റ് (ഐ എ ഡി വി എൽ) പ്രസിഡന്റ് യോഗേഷ് മാർഫാഷ്യ പറഞ്ഞു.

സ്റ്റിറോയ്ഡ് അടങ്ങിയ ക്രീമുകളുടെ ഉല്പാദനവും വില്പനയും നിരോധിക്കണമെന്ന് ത്വക് രോഗ വിദഗ്ദ്ധർ, ഇത്തരം ക്രീമുകൾ ഉപയോഗിക്കുന്നത് അപകടകരം


ത്വക് രോഗ വിദഗ്ദ്ധരുടെ അനുവാദത്തോടെയല്ലാതെ പല മരുന്ന് കടക്കാരും ഇത്തരം മരുന്നുകൾ വിൽക്കുന്നുണ്ട്. എന്നാൽ ആളുകൾ ഇതിൽ പെട്ടിരിക്കുകയാണ്. ചെറിയ ആശ്വാസത്തിനായി ഈ മരുന്നുകൾ ഉപയോഗിക്കുന്നത് മൂലം പ്രതിരോധ ശേഷി നശിക്കുക, തൊലിയുടെ കട്ടി കുറയുക, മരുന്നിന് അടിമയായി  പോകുക എന്നീ പ്രശ്നങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: A group of eminent dermatologists in the country has written to the Centre and the drug regulatory authority demanding a ban on manufacturing and sale of several skin creams containing steroids that are marketed for skin conditions like pigmentation, itching, and inflammation.

Keywords:  Ban, Doctor, Drugs, Goverment, Health, India, National, News, 
Dermatologists demand ban on production and sale of skin creams containing steroid.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia