പ്രായം കൂടുംതോറും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ വര്‍ധിക്കുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വാഷിങ്ടണ്‍: (www.kvartha.com 14.11.2015) വിഷാദരോഗം കൂടുതലായി കണ്ടുവരുന്നത്‌ മുതിര്‍ന്നവരിലാണെന്നു പുതിയ പഠനഫലം. 65 വയസിന് മുകളിലോട്ടുളളവരിലാണ് ഡിപ്രഷന്റെ ലക്ഷണങ്ങള്‍ കൂടുതലെന്നു ബ്രാഡ്‌ഫോഡ് യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്.

അട്‌ലെയ്ഡില്‍ 2,000ത്തോളം മുതിര്‍ന്ന ഓസ്‌ട്രേലിയന്‍ പൗരന്മാരെ നിരീക്ഷിച്ചതില്‍ നിന്നാണ് യൂണിവേഴ്‌സിറ്റ് സൈക്കോളജി അധ്യാപകന്‍ ഹെലേന ചൂയിയുടെ നേതൃത്വത്തിലുളള സംഘം ഇങ്ങനെയൊരു നിഗമനത്തിലെത്തിയത്. മുന്‍ പഠനങ്ങളില്‍ യുവാക്കളാണ് ഡിപ്രഷന് കൂടുതല്‍ അടിമപ്പെടുന്നതെന്നായിരുന്നു നിഗമനം. എന്നാല്‍ ഇത് തെറ്റാണെന്നും 65 വയസിനു മുകളിലുളളവരിലാണ് വിഷാദത്തിന്റെ ലക്ഷണങ്ങള്‍ കൂടുതല്‍ കാണുന്നതെന്നുമാണ് കണ്ടെത്തിയത്. 

സ്ത്രീകളെയും പുരുഷന്മാരെയും പങ്കെടുപ്പിച്ചു നടത്തിയ പഠനത്തില്‍ സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉന്മാദ ലക്ഷണങ്ങള്‍ കാണിക്കുന്നതെന്നും കണ്ടെത്തി.

പ്രായം കൂടുംതോറും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ വര്‍ധിക്കുന്നു


SUMMARY: A recent study has challenged the notion that older people are happier than younger people, suggesting that people get more depressed from age 65 onwards. The University of Bradford study, led by psychology lecturer Dr Helena Chui, builds on a 15-year project observing over 2,000 older Australians living in the Adelaide area.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia