ഗര്‍ഭിണികളിലും അമ്മമാരിലും മാനസികാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു; പത്തില്‍ ഒരാള്‍ക്ക് വിഷാദം, മൂന്നിലൊരാള്‍ക്ക് ഉത്കണ്ഠ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 05.10.2018) ഗര്‍ഭിണികളിലും അമ്മമാരിലും മാനസികപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ പത്തില്‍ ഒരാള്‍ക്ക് വിഷാദവും മൂന്നില്‍ ഒരാള്‍ക്ക് ഉത്കണ്ഠയും കണ്ടുവരുന്നു. കഴിഞ്ഞ ആറുമാസമായി ആശുപത്രിയിലെത്തിയവരില്‍ നിന്നാണ് മാനസിക പ്രശ്‌നങ്ങളുള്ളവരെ കണ്ടെത്തിയത്.

സാധാരണയായി ഹോര്‍മോണ്‍ വ്യതിയാനമാണ് മാനസിക പ്രശ്‌നങ്ങള്‍ക്കു കാരണമെങ്കിലും കുടുംബപ്രശ്‌നങ്ങളും ഈ അവസ്ഥയ്ക്ക് കാരണമാകാമെന്ന് വിഗദ്ധര്‍ അഭിപ്രായപ്പെടുന്നു. വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസിക പ്രശ്‌നങ്ങളാണ് ഇവരില്‍ കണ്ടുവരുന്നത്. പ്രസവശേഷവും അസുഖം ഉള്ളവര്‍ കുഞ്ഞിന് മുലയൂട്ടുന്നതിനും മറ്റും മടി കാണിക്കുന്നുണ്ട്. നവജാതശിശുക്കള്‍ക്ക് മുലപ്പാല്‍ നല്‍കാതെ വേണ്ടവിധം സംരക്ഷിക്കാതെയും ഒഴിഞ്ഞുമാറുന്ന പ്രവണത ഇത്തരക്കാരിലുണ്ട്.

  ഗര്‍ഭിണികളിലും അമ്മമാരിലും മാനസികാരോഗ്യപ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നു; പത്തില്‍ ഒരാള്‍ക്ക് വിഷാദം, മൂന്നിലൊരാള്‍ക്ക് ഉത്കണ്ഠ

ഇതുമൂലം കുഞ്ഞുങ്ങളുടെ തലച്ചോറിന്റെ വളര്‍ച്ച മുരടിക്കും. ഇത്തരം രോഗികള്‍ക്ക് കൃത്യസമയത്ത് ചികിത്സ നല്‍കേണ്ടത് അത്യാവശ്യമാണ്. മറ്റുള്ളവരുമായി സഹകരിക്കാന്‍ മടികാണിക്കുന്ന രോഗികളില്‍ ആത്മഹത്യാപ്രവണതയും കൂടുതലാണ്. കുടുംബാംഗങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ അസുഖത്തിന് ആക്കം കൂട്ടുന്നു.

ഭര്‍ത്താവിന്റെ മദ്യപാനം, വീട്ടുകാരുമായുള്ള അസ്വാരസ്യങ്ങള്‍ എന്നിവയെല്ലാം അസുഖത്തിന് കാരണമാകുന്നതായി മെഡിക്കല്‍ കോളജിലെ സൈക്യാട്രി വിഭാഗം പ്രൊഫസര്‍ ഡോ ടി വി അനില്‍കുമാര്‍ പറഞ്ഞു. കൃത്യമായ ചികിത്സ ഇക്കൂട്ടര്‍ക്ക് അത്യാവശ്യമാണ്. ഗര്‍ഭിണികളില്‍ നടത്തുന്ന സാധാരണ രക്തപരിശോധനകള്‍ പോലെ മാനസികാരോഗ്യപരിശോധനകളും അത്യാവശ്യമായി നടത്തണം. പ്രശ്‌നങ്ങള്‍ കണ്ടെത്തിയാല്‍ ഉടന്‍ തന്നെ ചികിത്സ ഉറപ്പാക്കുകയും വേണം.

ഗര്‍ഭിണികള്‍ക്ക് ആറുമുതല്‍ എട്ട് ആഴ്ചവരെ രണ്ടുതവണയും പ്രസവശേഷം ഒരുവര്‍ഷത്തിനുള്ളില്‍ രണ്ടുതവണയും പരിശോധന ആവശ്യമാണ്. ഇതിനുള്ള പരിശോധനയും ചികിത്സയും എസ് എ ടി ആശുപത്രിയിലെ ഗൈനക് ഒപിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശാന്തി ക്ലിനിക്കില്‍ എല്ലാ ബുധനാഴ്ചയും 11 മുതല്‍ ഒരുമണി വരെ ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Depression in pregnant women and mothers Increases, Thiruvananthapuram, News, Health, Health & Fitness, Pregnant Woman, Mother, Family, Patient, Child, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia