ഡങ്കിപനി: പത്തനംതിട്ട ജില്ലയില്‍ സ്ഥിതി ഗുരുതരമെന്ന് ആരോഗ്യവകുപ്പ്
May 4, 2018, 10:37 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പത്തനംതിട്ട:(www.kvartha.com 04/05/2018) മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പത്തനംതിട്ട ജില്ലയില്‍ ഡങ്കിപ്പനി ബാധിച്ചരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് ആശങ്കപ്പെടുത്തുന്നതെന്ന് ഡിഎംഒ ഡോ. എ എല്‍ ഷീജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സാധാരണ മെയ്, ജൂണ്‍, ജൂലൈ മാസങ്ങളിലാണ് ഡങ്കിപ്പനി കണ്ടു വരുന്നതെങ്കില്‍ ഇത്തവണ ജില്ലയില്‍ നേരത്തെ രോഗം എത്തി. ഈ വര്‍ഷം ഇതുവരെ 49 പേര്‍ ജില്ലയിലെ ആശുപത്രികളില്‍ ചികില്‍സ തേടി. അടുത്ത ഘട്ടത്തിലും ഡങ്കിപ്പനി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മരണസംഖ്യ ഉയരുമെന്ന ആശങ്ക ആരോഗ്യ വകുപ്പിനുണ്ട്.
കഴിഞ്ഞ വര്‍ഷം ഏപ്രില്‍ വരെയുള്ള മാസങ്ങളില്‍ 19 ഡങ്കി കേസുകള്‍ മാത്രം റിപോര്‍ട്ട് ചെയ്തയിടത്താണ് ഇത്തവണ 49 പേര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയത്. ചാത്തങ്കരി, എഴുമറ്റൂര്‍ സിഎച്ച്സികളുടെ പരിധിയൊഴിച്ച് ജില്ലയില്‍ എല്ലായിടത്തും ഡങ്കിപ്പനി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. റബര്‍ തോട്ടങ്ങള്‍ ഏറെയുള്ള മലയോര പ്രദേശങ്ങളിലാണ് ഡങ്കിപ്പനി ഏറെയും കാണ്ടെത്തിയിട്ടുള്ളത്്. വല്ലന, റാന്നി, കോന്നി, വെച്ചൂച്ചിറ, ളാഹ, പെരുനാട്, ഏനാദിമംഗലം, കടമനിട്ട പ്രദേശങ്ങളില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഡങ്കിപ്പനിയ്ക്ക് ചികില്‍സ തേടിയിട്ടുള്ളത്.
വെള്ളിയാഴ്ചകളില്‍ സ്‌കുളുകളിലും ശനിയാഴ്ചകളില്‍ ആഫീസ് പരിസരങ്ങളിലും ഞായറാഴ്ചകളില്‍ വീട് പരിസരങ്ങളിലും നടത്തി വന്നിരുന്ന 'ഡ്രൈഡേ' ആചരണം നിലച്ചത് കൂത്താടികള്‍ വളരാന്‍ കാരണമായതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എ എല്‍ ഷീജ പറഞ്ഞു. മന്ത് രോഗവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം 63 പേരില്‍ മന്ത് രോഗം കണ്ടു. കഴിഞ്ഞ വര്‍ഷം 145 പേര്‍ക്കായിരുന്നു മന്ത് രോഗം. ഇതര സംസ്ഥാന തൊഴിലാളികളിലാണ് രോഗം കണ്ടതെന്നും അവര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Press meet, Health, Health department,Dengue fever: Pathanamthitta district is in serious condition

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.