ഡെല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം; അനുമതി നല്‍കിയത് 1.34 കോടി ഡോസ് വാക്സിന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 26.04.2021) ഡെല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇതിനായി 1.34 കോടി ഡോസ് വാക്സിന് ഓര്‍ഡര്‍ നല്‍കാന്‍ അനുമതി നല്‍കിയതായും അദ്ദേഹം അറിയിച്ചു. ഓണ്‍ലൈന്‍ വാര്‍ത്താ സമ്മേളനത്തിലാണ് കെജ് രിവാള്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഡെല്‍ഹിയില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കോവിഡ് വാക്സിന്‍ സൗജന്യം; അനുമതി നല്‍കിയത് 1.34 കോടി ഡോസ് വാക്സിന്
Aster mims 04/11/2022 '18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യ വാക്സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍കാര്‍ തീരുമാനിച്ചു. 1.34 കോടി ഡോസ് വാക്സിന്‍ വാങ്ങാനുള്ള അനുമതി നല്‍കി കഴിഞ്ഞു. എത്രയും വേഗത്തില്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കും' എന്നും മുഖ്യമന്ത്രി കെജ്രിവാള്‍ പറഞ്ഞു.

രോഗവ്യപാനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വാക്സിന്‍ കുത്തിവെപ്പ് വേഗത്തിലാക്കും. രാജ്യത്തുടനീളം വാക്സിന് ഏകീകൃത വില നിശ്ചയിക്കണമെന്നും നിലവിലെ ഉയര്‍ന്ന വില കുറയ്ക്കാന്‍ വാക്സിന്‍ നിര്‍മാതാക്കളും കേന്ദ്രസര്‍കാരും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉയര്‍ന്ന വില ഈടാക്കി ലാഭമുണ്ടാക്കാനുള്ള സമയമല്ല ഇതെന്നും കേന്ദ്രസര്‍കാര്‍ നടപടിയെ കുറ്റപ്പെടുത്തി കെജ്രിവാള്‍ പറഞ്ഞു.
മേയ് ഒന്ന് മുതലാണ് രാജ്യത്ത് 18-45 വയസിന് ഇടയിലുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിക്കുന്നത്.

നേരത്തെ സംസ്ഥാനത്ത് ഓക്‌സിജന്‍ ക്ഷാമം മൂലം രോഗികള്‍ മരിക്കുന്നത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ ഡെല്‍ഹി ഹൈകോടതി ഇടപെടുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിമാരുമായുള്ള പ്രധാനമന്ത്രിയുടെ ഓണ്‍ലൈന്‍ മീറ്റിംഗിനിടെ ഇരുവരും കൊമ്പുകോര്‍ത്തതും വാര്‍ത്തയായിരുന്നു.

Keywords: Delhi to provide free Covid vaccination to all citizens above 18: CM Kejriwal, New Delhi, News, Health, Health and Fitness, Press meet, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia