Factory Manager Arrested | തൊഴിലാളിയായ 15 കാരിയെ ബലാത്സംഗം ചെയ്ത്, ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; ഫാക്ടറി മാനേജര്‍ അറസ്റ്റില്‍, 'പീഡനത്തിന് ഒത്താശ ചെയ്തത് ഭാര്യ'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂഡെല്‍ഹി: (www.kavartha.com) തൊഴിലാളിയായ 15 കാരിയെ ബലാത്സംഗത്തിന് ഇരയാക്കി, കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പരാതി. കൗമാരക്കാരിയുടെ പിതാവ് നല്‍കിയ പരാതിയില്‍ ഫാക്ടറി മാനേജര്‍ അറസ്റ്റില്‍. 31 കാരനായ ജയ്പ്രകാശിനെ അറസ്റ്റ് ചെയ്തതായി ഡെപ്യൂടി കമിഷനര്‍ സമീര്‍ ശര്‍മ പറഞ്ഞു. പീഡനത്തിന് ഒത്താശ ചെയ്തത് ജയ്പ്രകാശിന്റെ ഭാര്യയാണെന്നും ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായും ഡെപ്യൂടി കമിഷനര്‍ പറഞ്ഞു. 
Aster mims 04/11/2022

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജൂലൈ രണ്ടിന് ജയ്പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. ജയ്പ്രകാശിന്റെ ഭാര്യയെ പരിചയമുള്ളതിനാല്‍ പെണ്‍കുട്ടി സംശയിച്ചിരുന്നില്ല.

Factory Manager Arrested | തൊഴിലാളിയായ 15 കാരിയെ ബലാത്സംഗം ചെയ്ത്, ആസിഡ് കുടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പരാതി; ഫാക്ടറി മാനേജര്‍ അറസ്റ്റില്‍, 'പീഡനത്തിന് ഒത്താശ ചെയ്തത് ഭാര്യ'


വീട്ടിലെത്തിയതോടെ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. ആ സമയം ജയ്പ്രകാശിന്റെ ഭാര്യയും മുറിയിലുണ്ടായിരുന്നു. ജൂലൈ അഞ്ചിന് റോഡില്‍ വച്ച് പെണ്‍കുട്ടിയെ ജയ്പ്രകാശ് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതായും പൊലീസ് പറഞ്ഞു. വീട്ടിലെത്തിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി.

മരണാസന്നയായ പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഡെല്‍ഹി വനിതാ കമിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ശനിയാഴ്ച സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

Keywords: News,National,India,New Delhi,Molestation,Arrested, Complaint,Police, Accused,Girl,Treatment,Health, Delhi Police arrest factory manager for molesting minor employee

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia