രണ്ടാം തരംഗം എത്ര നാള്‍ നീളുമെന്ന് അറിയില്ല, കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി, ഡെല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയത് വലിയ സഹകരണം; വാക്‌സിന് ക്ഷാമമെന്നും കെജ് രി വാള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 23.05.2021) കോവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും മേയ് 31 വരെ ലോക്ഡൗണ്‍ നീട്ടിയതായി ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. 'അണ്‍ലോക് പ്രക്രിയ സാവധാനം മാത്രമേ നടപ്പില്‍ വരുത്താന്‍ സാധിക്കൂ. രണ്ടാം തരംഗം എത്ര നാള്‍ നീളുമെന്ന് നമുക്കറിയില്ല. ലോക് ഡൗണ്‍ നാളുകളില്‍ ഡെല്‍ഹിയിലെ ജനങ്ങള്‍ വലിയ സഹകരണമാണ് നല്‍കിയത്' എന്നും കെജ്രിവാള്‍ പറഞ്ഞു.
Aster mims 04/11/2022

രണ്ടാം തരംഗം എത്ര നാള്‍ നീളുമെന്ന് അറിയില്ല, കേസുകളുടെ എണ്ണം കുറഞ്ഞെങ്കിലും ലോക്ഡൗണ്‍ മേയ് 31 വരെ നീട്ടി, ഡെല്‍ഹിയിലെ ജനങ്ങള്‍ നല്‍കിയത് വലിയ സഹകരണം; വാക്‌സിന് ക്ഷാമമെന്നും കെജ് രി വാള്‍

'ലോക്ഡൗണ്‍ പ്രഖ്യാപിച്ച ശേഷം കേസുകളില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കുറഞ്ഞ സമയത്തില്‍ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാനാണ് അടുത്ത ശ്രമം. മൂന്ന് മാസത്തിനുള്ളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കും. സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമമുണ്ട്. കേന്ദ്ര സര്‍കാരില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നും എന്തു വില കൊടുത്തും വാക്‌സിന്‍ സ്വന്തമാക്കി ജനങ്ങളുടെ സുരക്ഷാ ഉറപ്പാക്കുമെന്നും കെജ് രിവാള്‍ വ്യക്തമാക്കി.

Keywords:  Delhi lockdown extended for another week by CM Kejriwal despite decline in COVID cases, New Delhi, News, Health, Health and Fitness, Chief Minister, Arvind Kejriwal, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia