1,000 കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി രാജ്യ തലസ്ഥാനം; വാക്സിനേറ്റര്‍മാരുടെയും നഴ്സുമാരുടെയും സേവനം അവസാനിപ്പിക്കുന്നു; സെക്രടേറിയറ്റിന് പുറത്ത് പ്രതിഷേധ സമരവുമായി ഉദ്യോഗസ്ഥര്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 02.04.2022) 1,000 കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി രാജ്യ തലസ്ഥാനം. മാത്രമല്ല, വാക്സിനേറ്റര്‍മാരുടെയും നഴ്സുമാരുടെയും സേവനം അവസാനിപ്പിക്കുന്നതായും റിപോര്‍ട്. ഇതേതുടര്‍ന്ന് ഉദ്യോഗസ്ഥര്‍ സെക്രടേറിയറ്റിന് പുറത്ത് പ്രതിഷേധ സമരം നടത്തുകയാണ്.
Aster mims 04/11/2022

1,000 കോവിഡ് വാക്‌സിനേഷന്‍ സെന്ററുകള്‍ അടച്ചുപൂട്ടാനൊരുങ്ങി രാജ്യ തലസ്ഥാനം; വാക്സിനേറ്റര്‍മാരുടെയും നഴ്സുമാരുടെയും സേവനം അവസാനിപ്പിക്കുന്നു; സെക്രടേറിയറ്റിന് പുറത്ത് പ്രതിഷേധ സമരവുമായി ഉദ്യോഗസ്ഥര്‍

കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ രാജ്യ തലസ്ഥാനത്ത് സ്‌കൂളുകള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സര്‍കാര്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ ഡെല്‍ഹി സര്‍കാര്‍ തീരുമാനിച്ചതിനാലാണ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

തലസ്ഥാനത്തെ മുതിര്‍ന്നവരും കൗമാരക്കാരുമായ ജനസംഖ്യയില്‍ ഭൂരിഭാഗവും കോവിഡ് -19 വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചു കഴിഞ്ഞു. ഇതോടെ സ്‌കൂളുകളിലും മറ്റ് ആരോഗ്യേതര കേന്ദ്രങ്ങളിലും പ്രവര്‍ത്തിച്ചിരുന്ന പകുതിയിലധികം വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഡെല്‍ഹി സര്‍കാര്‍ വെള്ളിയാഴ്ച അടച്ചു. 1,900 കരാര്‍ വാക്സിനേറ്റര്‍മാര്‍, നഴ്സുമാര്‍, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍മാര്‍ എന്നിവരുടെ സേവനവും വെള്ളിയാഴ്ച മുതല്‍ അവസാനിപ്പിച്ചു.

സര്‍കാരിന്റെ കോ-വിന്‍ ഡാഷ്ബോര്‍ഡ് അനുസരിച്ച്, ഡെല്‍ഹി വെള്ളിയാഴ്ച 488 കേന്ദ്രങ്ങളില്‍ മാത്രമാണ് വാക്സിനേഷന്‍ ഡ്രൈവ് നടത്തിയത്. ഒരാഴ്ച മുമ്പ് ഇത് 1,489 ആയിരുന്നു. അവയില്‍ 401 എണ്ണം സര്‍കാര്‍ നിയന്ത്രണത്തിലുള്ളവയും ബാക്കി 87 എണ്ണം സ്വകാര്യ കേന്ദ്രങ്ങളുമാണ്. മാര്‍ച് ആദ്യം പ്രതിദിന ശരാശരി 28,000 ഡോസുകള്‍ നല്‍കുമ്പോള്‍ ഏപ്രില്‍ ഒന്നിന് ഡെല്‍ഹിയില്‍ 11,378 വാക്‌സിന്‍ ഡോസുകള്‍ മാത്രമാണ് നല്‍കിയതെന്നും സര്‍കാരില്‍ നിന്നുള്ള ഡാറ്റ കാണിക്കുന്നു.

സര്‍കാര്‍ സ്‌കൂളുകളിലും മറ്റ് ആരോഗ്യേതര സ്ഥാപനങ്ങളിലും ഓഫ്ലൈന്‍ മോഡില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കാന്‍ സര്‍കാര്‍ തീരുമാനിച്ചതിനാലാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കുറച്ചതെന്ന് ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

'വെള്ളിയാഴ്ച മുതല്‍ സ്‌കൂളുകള്‍ വീണ്ടും തുറക്കുന്നതിനാല്‍ സ്‌കൂളുകളിലെ കേന്ദ്രങ്ങളും ആരോഗ്യേതര സൗകര്യങ്ങളും അടച്ചതിനാല്‍ കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളുടെ എണ്ണം കുറവാണ്. സര്‍കാര്‍ ഡിസ്‌പെന്‍സറികളില്‍ പതിവായി പ്രതിരോധ കുത്തിവയ്പ്പ് നടക്കുന്ന ദിവസമായതിനാല്‍ വെള്ളിയാഴ്ച കേന്ദ്രങ്ങള്‍ വളരെ കുറവായിരുന്നു. അതിനാല്‍ പല ഡിസ്‌പെന്‍സറികളിലും കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നില്ലെന്ന്' പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആരോഗ്യ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

മാര്‍ച് 28 മുതല്‍, കരാര്‍ പിന്‍വലിച്ച് തങ്ങളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കരാര്‍ വാക്സിനേറ്റര്‍മാരും നഴ്സുമാരും ഡെല്‍ഹി സെക്രട്ടേറിയറ്റിന് പുറത്ത് പ്രതിഷേധ സമരം നടത്തിവരികയാണ്.

തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നാണ് സമരക്കാര്‍ പറയുന്നത്. 12-15 വയസിനിടയിലുള്ളവരുടെ പ്രതിരോധ കുത്തിവയ്പ്പുകള്‍ ഞങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ബൂസ്റ്റര്‍ ഡോസുകളെ കുറിച്ച് തീരുമാനമായിട്ടില്ലെന്ന് കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന ഒരു നഴ്സ് പറഞ്ഞു.

Keywords: Delhi closes 1,000 jab centres, terminates services of vaccinators and nurses, New Delhi, News, Health, Health and Fitness, COVID-19, National, Protesters.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia