ഹൃദയസ്തംഭനം മൂലം മരിച്ചത് 3 രോഗികള്‍; ഹൃദ്രോഗ വിദഗ്ധനെ പിരിച്ചുവിട്ട് ആശുപത്രി
Mar 22, 2022, 11:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 22.03.2022) ഹൃദയസ്തംഭനം മൂലം മൂന്നു രോഗികള്‍ മരിച്ചതിനെ തുടര്‍ന്ന് ഡെല്‍ഹി സര്‍കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജീവ് ഗാന്ധി സൂപര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കാര്‍ഡിയോളജി അസോസിയേറ്റ് പ്രൊഫസറെ അധികൃതര്‍ പിരിച്ചുവിട്ടു.
ഈ മാസം ആദ്യമാണ് ആശുപത്രിയില്‍ ഹൃദയസ്തംഭനം മൂലം മൂന്നു രോഗികള്‍ മരിച്ചത്. തുടര്‍ന്ന് ഡെല്‍ഹി സെക്രടേറിയറ്റില്‍ നിന്നുള്ള ഉത്തരവനുസരിച്ചാണ് ഡോക്ടറെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടത്. രാജീവ് ഗാന്ധി സൂപര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന കാര്‍ഡിയോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. പ്രവീണ്‍ സിങ്ങിന്റെ സേവനം ഉടന്‍ അവസാനിപ്പിക്കണമെന്ന് കാട്ടിയാണ് ഡെല്‍ഹി സര്‍കാരിന്റെ കീഴിലുള്ള ആരോഗ്യ കുടുംബ വകുപ്പ് ഉത്തരവിട്ടത്.
മാര്ച് 10 ന് വിഷയം പരിശോധിക്കാന്‍ സമിതി രൂപീകരിക്കുന്നതിന് മുമ്പുതന്നെ ഡോക്ടര്‍ക്കെതിരെ നടപടി ആരംഭിച്ചിരുന്നു. ഡെല്‍ഹി സെക്രടേറിയറ്റില്‍ നിന്നാണ് ഉത്തരവുണ്ടായതെന്നും ആശുപത്രിയല്ല ഇക്കാര്യത്തില്‍ തീരുമാനമെടുത്തതെന്നും ആശുപത്രി മെഡികല്‍ ഡയറക്ടര്‍ ഡോ സഞ്ജയ് അഗര്‍വാള്‍ പറഞ്ഞു. എന്നാല്‍ പുറത്താക്കിയ നടപടിയോട് പ്രതികരിക്കാന്‍ ഡോ. പ്രവീണ്‍ സിങ്ങ് തയാറായില്ല.
മൂന്നു രോഗികള്‍ മരിക്കാനിടയായ കാരണത്തെ കുറച്ച് ചര്‍ച ചെയ്യാന്‍ നാലംഗ സമിതി തിങ്കളാഴ്ച രണ്ടാം തവണയും യോഗം ചേര്‍ന്നെങ്കിലും സര്‍കാരിന് ഇതുവരെ റിപോര്‍ട് സമര്‍പിച്ചിട്ടില്ല. ശരിയായ ചികിത്സ നല്കാത്തതാണോ മരണത്തിന് കാരണമായതെന്ന ആരോപണത്തെ കുറിച്ച് കമിറ്റി ഇപ്പോഴും അന്വേഷിക്കുകയാണ്. എന്നാല്‍ ഇതുവരെയും ഒരു തീരുമാനത്തിലെത്തിയിട്ടില്ല. ഡോക്ടര്‍മാര്‍ ഇക്കാര്യം അന്വേഷിക്കുകയാണെന്നും കമിറ്റി അംഗങ്ങളില്‍ ഒരാള്‍ വെളിപ്പെടുത്തി. എന്നാല്‍ ഇദ്ദേഹം പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.
കമിറ്റിയില്‍ ജിബി പന്ത് ഹോസ്പിറ്റലിലെ കാര്‍ഡിയോ തൊറാസിക്, വാസ്കുലര്‍ സര്‍ജറി പ്രൊഫസര്‍ ഡോ. എം എ ഗീലാനി, രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ.രഞ്ജിത് കുമാര്‍ നാഥ്, ജിബി പന്ത് ആശുപത്രിയിലെ കാര്‍ഡിയോളജി പ്രൊഫസര്‍ ഡോ. ഗിരീഷ് എംപി, ജിബി പന്ത് ഹോസ്പിറ്റലിലെ കാര്‍ഡിയോളജി അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ അങ്കിത് ബന്‍സാല്‍ എന്നിവര്‍ ഉള്‍പെടുന്നു.
മൂന്ന് രോഗികളേയും അസുഖം മൂര്‍ഛിച്ചതിനെ തുടര്‍ന്ന് സ്റ്റെന്റിംഗിനായി കാത് ലാബിലേക്ക് കൊണ്ടുപോയെന്നും എന്നാല്‍ ഇവരില്‍ രണ്ടു പേര് സ്റ്റെന്റ് സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ മരിച്ചതായും ഡോക്ടര്‍മാരെ ഉദ്ധരിച്ച് ഇന്‍ഡ്യന്‍ എക്സ്പ്രസ് റിപോര്‍ട് ചെയ്തു. മരിച്ച മൂന്ന് രോഗികളില്‍ രണ്ടു പേര് 30 നും 40 നും ഇടയില്‍ പ്രായമുള്ള പുരുഷന്മാരും മൂന്നാമത്തേത് 60 വയസ്സിന് മുകളിലുള്ള സ്ത്രീയുമാണ്.
ബ്ലോക് ഉണ്ടായ ഭാഗം തുറക്കുന്നതിനായി അതിനുള്ളില്‍ സിലിന്‍ഡര്‍ ആകൃതിയിലുള്ള മെഷ് ഇടുന്ന പ്രക്രിയയാണ് സ്റ്റെന്റിംഗ്. ഒരു രോഗിക്ക് ഹൃദയാഘാതം ഉണ്ടായാല്‍ അടിയന്തിര സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ ഡോര്‍ സൂചിയുടെ സമയം കുറയ്ക്കാന്‍ ശ്രമിക്കുന്നു. ബ്ലോക് കൂടുതല്‍ കാലം നീളുകയാണെങ്കില്‍ അത് ഹൃദയപേശികളെ കൂടുതല്‍ തകരാറിലാക്കുന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.
Keywords: Delhi: Cardiologist sacked after death of 3 patients at Rajiv Gandhi hospital, New Delhi, News, Health, Health and Fitness, Patient, Dead, Suspension, Doctor, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

