ലണ്ടനില്‍ നിന്നുമെത്തിയ വിമാനത്തിലെ 5 യാത്രക്കാര്‍ക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി:  (www.kvartha.com 22.12.2020) ലണ്ടനില്‍ നിന്നുമെത്തിയ വിമാനത്തിലെ അഞ്ചു യാത്രക്കാര്‍ക്ക് കോവിഡ്. തിങ്കളാഴ്ച രാത്രി ഡെല്‍ഹി എയര്‍പോര്‍ട്ടിലെത്തിയ വിമാനത്തിലെ അഞ്ചുപേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. യാത്രക്കാരും കാബിന്‍ ക്രൂവും അടക്കം 266 പേരെ വിമാനത്താവളത്തില്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

ലണ്ടനില്‍ നിന്നുമെത്തിയ വിമാനത്തിലെ 5 യാത്രക്കാര്‍ക്ക് കോവിഡ്
ബ്രിട്ടനില്‍ ജനിതകമാറ്റം വന്ന വൈറസ് വഴി കോവിഡ് വ്യാപനം ശക്തമായിരിക്കെ, കോവിഡ് സ്ഥിരീകരിച്ചവരുടെ സാംപിള്‍ നാഷണല്‍ സെന്റര്‍ ഡിസീസ് കണ്‍ട്രോള്‍ വിശദ പരിശോധനയ്ക്ക് വിധേയമാക്കും.

ജനിതക മാറ്റം സംഭവിച്ച വൈറസ് അതിവേഗം പടര്‍ന്നു പിടിക്കുന്നതിനാല്‍ ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ബ്രട്ടനിലേക്കും തിരിച്ചുമുള്ള എല്ലാ വിമാന സര്‍വീസുകളും ഇന്ത്യ നിര്‍ത്തിലാക്കിയിരുന്നു. പഴയ വൈറസിനേക്കാള്‍ 70% അധികമാണ് പുതിയ വൈറസിന്റെ സാംക്രമിക ശേഷി. ബ്രിട്ടനില്‍നിന്ന് നേരിട്ടോ അല്ലാതയോ ഇന്ത്യയിലെത്തുന്നവര്‍ക്ക് തിങ്കളാഴ്ച മുതല്‍ കര്‍ശന പരിശോധന ഏര്‍പ്പെടുത്തിയിരുന്നു.

Keywords:  Delhi airport: 5 flyers from UK test Covid positive; samples to be checked for new coronavirus strain, New Delhi, News, Flight, Passengers, Health, Health and Fitness, Trending, National.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia