പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു; വസതിയില്‍ നിരീക്ഷണത്തില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 10.01.2022) പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിന് നേരിയ ലക്ഷണങ്ങളേയുള്ളൂവെന്നും സ്വവസതിയില്‍ ഐസൊലേഷനില്‍ കഴിയുകയാണെന്നും ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട് ചെയ്തു.

പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന് കോവിഡ് സ്ഥിരീകരിച്ചു; വസതിയില്‍ നിരീക്ഷണത്തില്‍

കോവിഡ് സ്ഥിരീകരിച്ച വിവരം മന്ത്രിതന്നെയാണ് ട്വിറ്റെറിലൂടെ പങ്കുവച്ചത്. താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ കോവിഡ് പരിശോധന നടത്തണമെന്നും നിരീക്ഷണത്തില്‍ കഴിയണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഞായറാഴ്ചയാണ് അദ്ദേഹം രോഗമുക്തനായത്. നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കും, മന്ത്രിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുകയാണ്.

Keywords:  Defence minister Rajnath Singh tests Covid positive, New Delhi, News, Politics, COVID-19, Health, Health and Fitness, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia