കോവിഡിനെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം; അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം; തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.03.2020) കേരളത്തില്‍ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ അതിനെതിരെ ശക്തമായ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങള്‍ പാലിക്കാനായി കോവിഡിനെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം. തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം. ഇതാണ് വിജ്ഞാപനത്തില്‍ പറയുന്നത്.

കോവിഡിനെ പകര്‍ച്ചവ്യാധി പട്ടികയില്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം; അടിയന്തര സാഹചര്യങ്ങളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് എത്ര കടുത്ത നടപടികളും സ്വീകരിക്കാം; തടയുന്നവര്‍ക്കെതിരെ ഒരു മാസം വരെ തടവുശിക്ഷ ലഭിക്കുന്ന കുറ്റം ചുമത്താം

രോഗികളെ കസ്റ്റഡിയിലെടുക്കാനും രോഗം റിപ്പോര്‍ട്ട് ചെയ്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും സാധിക്കും. രോഗാണുസാന്നിധ്യമുള്ള താല്‍ക്കാലിക കെട്ടിടങ്ങള്‍ പൊളിക്കാം. 50 പേരിലേറെ കൂട്ടംകൂടി നില്‍ക്കരുത്. രോഗബാധിതര്‍ പൊതുജനങ്ങളുമായി ഇടപഴകുന്നതും പൊതു സ്ഥലങ്ങളില്‍ എത്തുന്നതും തടയാനും വ്യവസ്ഥയുണ്ട്.

കോവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്ന് എത്തുന്നവരുടെയും അവരുമായി ഇടപഴകുന്നവരുടെയും പട്ടിക തയാറാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കി. ആരോഗ്യവകുപ്പിന്റെ 'ഹോം ഐസൊലേഷന്‍ പ്രോട്ടോക്കോള്‍/ക്വാറന്റീന്‍' മാര്‍ഗനിര്‍ദേശങ്ങള്‍ ആളുകള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കുകയും വേണം.

പലവ്യഞ്ജനം, പച്ചക്കറി ഉള്‍പ്പെടെ പൊതുവിതരണത്തിനുള്ള ഭക്ഷ്യശേഖരത്തെക്കുറിച്ചു സര്‍ക്കാര്‍ കണക്കെടുപ്പു തുടങ്ങി. മുന്‍കരുതലായി ജനം കൂടുതല്‍ വാങ്ങിക്കൂട്ടിയാലും ദൗര്‍ലഭ്യം വരാതിരിക്കാനാണിത്.

അതേസമയം കേരളത്തില്‍ പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 1345 പേരുടെ പരിശോധനാ ഫലം കൂടി പുറത്തുവന്നപ്പോള്‍ ഫലം നെഗറ്റിവ്. 7677 പേര്‍ നിരീക്ഷണത്തിലുണ്ട്. 302 പേര്‍ ആശുപത്രികളിലും 7375 പേര്‍ വീടുകളിലും കഴിയുന്നു. പുതുതായി ആശുപത്രി നിരീക്ഷണത്തിലായവര്‍ 106.

Keywords:  Decision of declaration of epidemic diseases Covide-19 in Kerala, Thiruvananthapuram, News, Trending, Health, Health & Fitness, Patient, Custody, Food, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia