സഹോദരി നിലവിളിച്ചു; ചിതയില്‍ നിന്ന് മധ്യവയസ്കന് ഉയര്‍ത്തെഴുന്നേറ്റു
Jul 12, 2012, 16:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ട്രിച്ചി: മരിച്ചുവെന്ന് കരുതി ചിതയില്‍ കിടത്തിയ മധ്യവയസ്കന് സഹോദരിയുടെ നിലവിളി കേട്ട് ഉണര്‍ന്നു. ട്രിച്ചി കരൂര്‍ ജില്ലയിലെ കട്ടലായി ഗ്രാമത്തിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്. നെഞ്ചുവേദനയെ തുടര്‍ന്ന് അമ്പതുകാരനായ മുത്തുസ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ മുത്തുസ്വാമി മരിച്ചതായി ഡോക്ടര്‍ വിധിയെഴുതി. മുത്തുസ്വാമിയുടെ മകളുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അതുകൊണ്ട് വീട്ടില്‍ കൊണ്ട് വരാതെ നേരിട്ട് ശ്മശാനത്തിലേക്ക് എടുക്കുകയായിരുന്നു.
മകനും മറ്റും ചേര്‍ന്ന് ശ്മശാനത്തില്‍ കുഴി തയ്യാറാക്കി വിറകുവെച്ച് അതിനുമുകളില്‍ മുത്തുസ്വാമിയെ കിടത്തി തീ കൊടുക്കാന്‍ ഒരുങ്ങുമ്പോഴാണ് സഹോദരി പാപ്പാത്തി എത്തിയത്. വൈകിയെത്തിയ സഹോദരി മുത്തുസ്വാമിയുടെ മൃതദേഹത്തിന് അരികെ നിന്ന് ഉറക്കെ നിലവിളിച്ചു. അല്‍പ്പസമയത്തിനകം ചിതയില്‍ നിന്ന് മുത്തുസ്വാമി എഴുന്നേല്‍ക്കുന്നത് ആശ്ചര്യത്തോടെയാണ് ശ്മശാനത്തില്‍ ഉണ്ടായിരുന്നവര്‍ കണ്ടത്. ഉടന്‍ ബന്ധുക്കള്‍ മുത്തുസ്വാമിയെ സ്വകാര്യശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുത്തുസ്വാമിയുടെ ആരോഗ്യസ്ഥിതി ഭേദപ്പെട്ടുവരികയാണ്.
മുത്തുസ്വാമിയുടെ ഹൃദയതാളം നിലയ്ക്കുകയും അബോധാവസ്ഥയില്‍ എത്തുകയും ചെയ്തിരിക്കാമെന്നും ആരെങ്കിലും ഹൃദയത്തിന് ചെറിയ തോതില്‍ സമ്മര്‍ദ്ദം ഏല്‍പ്പിച്ചിരുന്നുവെങ്കില്‍ താളം വീണ്ടെടുക്കാന്‍ കഴിയുമായിരുന്നുവെന്നും സഹോദരിയുടെ ഉറക്കെയുള്ള നിലവിളി സമ്മര്‍ദ്ദമായി ഹൃദയത്തിനേറ്റതോടെ താളം വീണ്ടെടുത്തതാകാമെന്നും വിദഗ്ദ ഡോക്ടര്‍മാര്‍ ബന്ധുക്കളോട് പറഞ്ഞു.

Keywords: Tamilnadu, Escaped, Health.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.