കോവിഡ്: 12-17 വയസ് പ്രായമുള്ളവർക്ക് പരിമിതമായ അടിയന്തര ഉപയോഗത്തിനായി കോവോവാക്‌സിന് അനുമതി; അംഗീകാരം നേടുന്ന നാലാമത്തെ വാക്സിൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി:(www,kvartha.com 09.03.2022) ചില വ്യവസ്ഥകൾക്ക് വിധേയമായി 12-17 വയസ് പ്രായമുള്ളവർക്ക് പരിമിതമായ അടിയന്തര ഉപയോഗത്തിനായി സെറം ഇൻസ്റ്റിറ്റ്യൂട് ഓഫ് ഇൻഡ്യ (SII) യുടെ കോവിഡ്-19 വാക്‌സിൻ കോവോവാക്‌സിന് (Covovax) ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇൻഡ്യ (DCGI) അനുമതി നൽകി. 18 വയസിന് താഴെയുള്ളവർക്കിടയിൽ ഉപയോഗിക്കുന്നതിന് റെഗുലേറ്ററി അംഗീകാരം നേടുന്ന നാലാമത്തെ വാക്സിനാണിത്. 12 നും 17 നും ഇടയിൽ പ്രായമുള്ള ആളുകൾക്ക് കൊവോവാക്‌സിന് അടിയന്തര ഉപയോഗ അനുമതി (EUA) നൽകുന്നതിന് സിഡിഎസ്‌സിഒയുടെ വിദഗ്ധ സമിതി ശുപാർശ ചെയ്തതിന് പിന്നാലെയാണ് ഡിസിജിഐ അംഗീകാരം ലഭിച്ചത്.
                    
കോവിഡ്: 12-17 വയസ് പ്രായമുള്ളവർക്ക് പരിമിതമായ അടിയന്തര ഉപയോഗത്തിനായി കോവോവാക്‌സിന് അനുമതി; അംഗീകാരം നേടുന്ന നാലാമത്തെ വാക്സിൻ

15 വയസിന് താഴെയുള്ള കൗമാരക്കാർക്ക് കുത്തിവയ്പ്പ് നൽകുന്ന കാര്യത്തിൽ സർകാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. മുതിർന്നവരിൽ അടിയന്തിര സാഹചര്യങ്ങളിൽ പരിമിതമായ ഉപയോഗത്തിനായി ഡിസിജിഐ ഇതിനകം തന്നെ കോവോവാക്‌സിന് അംഗീകാരം നൽകിയിട്ടുണ്ട്. എന്നാൽ രാജ്യത്തെ വാക്സിനേഷൻ ക്യാംപയിനിൽ ഇത് ഇതുവരെ ഉൾപെടുത്തിയിട്ടില്ല.

നോവോവാക്‌സിൽ നിന്നുള്ള സാങ്കേതികവിദ്യ കൈമാറ്റം ചെയ്താണ് കോവോവാക്സ് നിർമിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ അടിയന്തര ഉപയോഗ അനുമതിയും ഇതിന് ലഭിച്ചിട്ടുണ്ട്. കൂടാതെ സോപാധിക വിപണനത്തിനായി യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ അംഗീകാരവും നേടിയിട്ടുണ്ട്.

Keywords:  COVID-19, Top-Headlines, Vaccine, New Delhi, National, Health, News, Doctor, India, Child, WHO, World Health Organisation, Europe, DCGI, Covovax, DCGI approves restricted emergency use to Serum’s Covovax for 12–17-years-old.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia