Aster MIMS | സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പോലും ഇനി എളുപ്പം; ഡേ കെയര്‍ എന്‍ഡോസ്കോപിക് സ്പൈന്‍ സര്‍ജറി യൂനിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു; ഉത്തര മലബാറിലാദ്യം
Nov 12, 2022, 16:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) സ്പൈന്‍ സര്‍ജറി രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് ഉത്തര മലബാറിലെ ആദ്യ ഡേ കെയര്‍ എന്‍ഡോസ്കോപിക് സ്പൈന്‍ സര്‍ജറി യൂണിറ്റ് കണ്ണൂര്‍ ആസ്റ്റര്‍ മിംസില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നട്ടെല്ലിന് ആവശ്യമായ സങ്കീര്‍ണമായ ശസ്ത്രക്രിയകള്‍ പോലും താക്കോല്‍ ദ്വാര (Endoscopy) ചികിത്സാ രീതി ഉപയോഗിച്ച് ഡേ കെയറായി നിര്‍വഹിക്കാന്‍ സാധിക്കുമെന്നതാണ് സെന്ററിന്റെ പ്രധാന സവിശേഷത. സാധാരണ ഗതിയില്‍ ആറ് സെന്റിമീറ്ററോ അതിലധികമോ വലിയ മുറിവുകള്‍ സൃഷ്ടിച്ചാണ് നട്ടെല്ലിനുള്ള ശസ്ത്രക്രിയകള്‍ നിര്‍വഹിക്കുന്നത്.
എന്നാല്‍ എന്‍ഡോസ്കോപിക് രീതിയില്‍ കേവലം ആറ് മിലി മീറ്റര്‍ മാത്രം വരുന്ന മുറിവിലൂടെ ശസ്ത്രക്രിയ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. ഇതിലൂടെ രോഗിക്ക് അതിവേഗത്തിലുള്ള ഡിസ്ചാര്‍ജ്, രോഗമുക്തി എന്നിവ സാധിക്കും. ഇതിന് പുറമെ രക്തനഷ്ടത്തിനുള്ള സാധ്യത വളരെ കുറവായിരിക്കുമെന്നതും ശസ്ത്രക്രിയയുടെ ഫലപ്രാപ്തി ഉയര്ന്നതായിരിക്കുമെന്നതും സവിശേഷതകളാണ്.
നട്ടെല്ലിനുള്ള നൂതന ചികിത്സാ രീതികളായ പെല്‍ഡ് പോലുള്ള രീതികള്‍ ഡേ കെയര്‍ സ്പൈന്‍ സെന്ററില്‍ നിര്‍വഹിക്കാന്‍ സാധിക്കും. ഇതിന് പുറമെ കഴുത്തിന്റെ ഭാഗത്തുള്ള ശസ്ത്രക്രിയയും ഈ രീതിയില്‍ നടത്താനാവും. കണ്ണൂര്‍ സ്വദേശിയായ 50 വയസുകാരന് ഇതിനോടകം തന്നെ ഡേ കെയര്‍ എന്‍ഡോസ്കോപിക് സ്പൈന്‍ സര്‍ജറി രീതിയില്‍ കഴുത്തിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിക്കുകയും അദ്ദേഹം വിജയകരമായി രോഗാവസ്ഥയെ അതിജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്‍ഡോസ്കോപിക് ശസ്ത്രക്രിയാ രീതിയില്‍ കേരളത്തില്‍ തന്നെ ആദ്യമായാണ് കഴുത്തിനുള്ള ശസ്ത്രക്രിയ പൂര്‍ത്തീകരിച്ചത്.
ഇതുസംബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഡോ. മഹേഷ് ഭട്ട് (സീനിയര്‍ കണ്‍സല്‍ടന്റ് ന്യൂറോസര്ജന് ആന്‍ഡ് സ്പൈന്‍ സര്ജന്, ഡോ. ശമീജ് മുഹമ്മദ് (കണ്‍സല്‍ടന്റ് ന്യൂറോസര്ജന് ആന്‍ഡ് സ്പൈന്‍ സര്ജന്), ഡോ. നാരായണ പ്രസാദ് (ഹെഡ് ഓര്‍തോ പീഡിക്സ്), വിവിന് ജോര്‍ജ് (എജിഎം, ഓപറേഷന്‍സ്) തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: Latest-News, Kerala, Kannur, Top-Headlines, Health, Hospital, Treatment, Aster MIMS Kannur, Day care endoscopic spine surgery unit started functioning at Aster MIMS Kannur.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.