18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും 'മുന്‍കരുതല്‍' ഡോസ് നല്‍കുന്നതിന്റെ തലേദിവസം, കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ വില കുറച്ചു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com 09.04.2022) 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും 'മുന്‍കരുതല്‍' കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ലഭ്യമാക്കുന്നതിന് ഒരു ദിവസം മുമ്പ്, സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയും - കോവി ഷീല്‍ഡിന്റെയും കോവാക്‌സിന്റേയും നിര്‍മാതാക്കളായ ഭാരത് ബയോടെകും സ്വകാര്യ ആശുപത്രികള്‍ക്കായി അവരുടെ വാക്‌സിനുകളുടെ ഓരോ ഡോസിന്റേയും വില കുറച്ചു. 
Aster mims 04/11/2022

രണ്ടിനും ഇപ്പോള്‍ ഒരു ഡോസിന് 225 രൂപയാണ്. നേരത്തെ, കോവി ഷീല്‍ഡിന്റെ ഒരു ഡോസിന് 600 രൂപയും കോവാക്‌സിന്‍ ഒരു ഡോസിന് 1,200 രൂപയും ആയിരുന്നു.


18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും 'മുന്‍കരുതല്‍' ഡോസ് നല്‍കുന്നതിന്റെ തലേദിവസം, കോവിഷീല്‍ഡ്, കോവാക്‌സിന്‍ എന്നിവയുടെ വില കുറച്ചു


'കേന്ദ്ര സര്‍കാരുമായുള്ള ചര്‍ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികള്‍ക്കുള്ള കോവി ഷീല്‍ഡ് വാക്സിന്റെ വില ഡോസിന് 600 രൂപയില്‍ നിന്ന് 225 രൂപയായി പരിഷ്‌ക്കരിക്കാന്‍ സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യ തീരുമാനിച്ച വിവരം അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. മുന്‍കരുതല്‍ ഡോസ് നല്‍കാനുള്ള കേന്ദ്രത്തിന്റെ ഈ തീരുമാനത്തെ ഞങ്ങള്‍ ഒരിക്കല്‍ കൂടി അഭിനന്ദിക്കുന്നു. എല്ലാവര്‍ക്കും 18+,' സെറം ഇന്‍സ്റ്റിറ്റിയൂട് സിഇഒ അഡാര്‍ പൂനവാന ട്വീറ്റ് ചെയ്തു.

തൊട്ടുപിന്നാലെ ഭാരത് ബയോടെക് സഹസ്ഥാപകയായ സുചിത്ര എല്ലയും സ്വകാര്യ ആശുപത്രികള്‍ക്ക് നേരത്തെ നല്‍കിയിരുന്ന ഒരു ഡോസ് കോവാക്സിന്റെ വില 1,200 രൂപയില്‍ നിന്ന് 225 രൂപയായി കുറച്ച വിവരം അറിയിച്ചു.

'എല്ലാ മുതിര്‍ന്നവര്‍ക്കും മുന്‍കരുതല്‍ ഡോസ് ലഭ്യമാക്കാനുള്ള തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്ര ഗവണ്‍മെന്റുമായി കൂടിയാലോചിച്ച്, സ്വകാര്യ ആശുപത്രികള്‍ക്ക് കോവാക്‌സിന്റെ വില ഡോസിന് 1200 രൂപയില്‍ നിന്ന് 225 ആയി പരിഷ്‌കരിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,' എന്ന് അവര്‍ ട്വീറ്റ് ചെയ്തു.

സ്വകാര്യ ആശുപത്രികള്‍ ഉള്‍പെടെയുള്ള സ്വകാര്യ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ക്ക് ഒരു ഡോസിന് പരമാവധി 150 രൂപ വരെ സര്‍വീസ് ചാര്‍ജായി ഈടാക്കാമെന്ന് സര്‍കാര്‍ നേരത്തെ അറിയിച്ചിരുന്നു.

നിര്‍മാതാക്കളായ സെറം ഇന്‍സ്റ്റിറ്റിയൂട് ഓഫ് ഇന്‍ഡ്യയും ഭാരത് ബയോടെകും നിശ്ചയിച്ച വിലയേക്കാള്‍ കൂടുതലാണിത്.

സര്‍കാര്‍ 'മുന്‍കരുതല്‍ ഡോസ്' എന്ന് വിളിക്കുന്ന വാക്സിന്റെ മൂന്നാം ഡോസ്, ഒന്നും രണ്ടും ഡോസ് നല്‍കുന്ന അതേ വാക്സിന്‍ തന്നെയായിരിക്കുമെന്ന് സംസ്ഥാന, യുടി ആരോഗ്യ സെക്രടറിമാരുമായുള്ള യോഗത്തിന് ശേഷം യൂനിയന്‍ ഹെല്‍ത് സെക്രടറി രാജേഷ് ഭൂഷന്‍ പറഞ്ഞു.

എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും ഞായറാഴ്ച മുതല്‍ വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കാമെന്ന് സര്‍കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു. രണ്ടാമത്തെ വാക്‌സിന്‍ എടുത്ത് ഒമ്പത് മാസമെങ്കിലും കഴിഞ്ഞിരിക്കണം മുന്‍കരുതല്‍ വാക്‌സിന്‍ എടുക്കാന്‍.

മുന്‍നിര തൊഴിലാളികള്‍ക്കും 60 വയസും അതില്‍ കൂടുതലുമുള്ള ആളുകള്‍ക്കും മൂന്നാം ഡോസ് ഇതിനകം തന്നെ സൗജന്യമായി നല്‍കി തുടങ്ങിയിട്ടുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്ക് സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമാകുന്ന മുന്‍കരുതല്‍ ഡോസുകള്‍ക്കായി പണം നല്‍കേണ്ടിവരും.

2022 ജനുവരിയില്‍ മുന്‍നിര തൊഴിലാളികള്‍, ആരോഗ്യ പരിപാലന വിദഗ് ദര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്ക് ഇന്‍ഡ്യ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങി. ഇതുവരെ 2.40 കോടി മുന്‍കരുതല്‍ ഡോസുകള്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

Keywords: Day before 'precautionary' doses for all, Covishield, Covaxin prices slashed, New Delhi, News, Health, Health and Fitness, COVID-19, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia