മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ജീവൻ തന്നെ അപകടത്തിലായ 58 കാരന് ആസ്റ്റർ മിംസിൽ പുതുജന്മം; കേരളത്തിലാദ്യമായി ഡേവിഡ് പ്രൊസീജ്യർ വിജയകരമായി നിർവഹിച്ചു
Jul 20, 2021, 18:31 IST
കോഴിക്കോട്: (www.kvartha.com 20.06.2021) കേരളത്തിൽ തന്നെ ആദ്യമായായി ഡേവിഡ്സ് പ്രൊസീജ്യര്‍ വിജയകരമായി ആസ്റ്റർ മിംസിൽ പൂർത്തീകരിച്ചതായി ക്ലസ്റ്റർ സി ഇ ഒ ഫർഹാൻ യാസീൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹൃദയത്തിന്റെ മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ജീവൻ തന്നെ അപകടത്തിലായ വടകര സ്വദേശിയായ 58 കാരനാണ് ഡേവിഡ് പ്രൊസീജ്യറിലൂടെ ആസ്റ്റർ മിംസിൽ പുതുജന്മം നേടിയത്.
ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന ഏറ്റവും സങ്കീര്‍ണമായ മഹാധമനിയിലെ അന്യൂറിസം എന്ന രോഗമായിരുന്നു ഇദ്ദേഹത്തിന്. അടിയന്തര ശസ്ത്രക്രിയ നിര്‍വഹിക്കുവാന്‍ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന് രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം കണ്ട് കുറയുമെന്നത് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്.മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടനടിയുള്ള മരണമായിരിക്കും രോഗിയെ കാത്തിരിക്കുന്ന വിധി.
ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന ഏറ്റവും സങ്കീര്‍ണമായ മഹാധമനിയിലെ അന്യൂറിസം എന്ന രോഗമായിരുന്നു ഇദ്ദേഹത്തിന്. അടിയന്തര ശസ്ത്രക്രിയ നിര്‍വഹിക്കുവാന്‍ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന് രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം കണ്ട് കുറയുമെന്നത് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളിയാണ്.മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടനടിയുള്ള മരണമായിരിക്കും രോഗിയെ കാത്തിരിക്കുന്ന വിധി.
ഇങ്ങനെയുള്ള അവസ്ഥകളിൽ എത്തുന്ന രോഗികൾക്ക് മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ച് മാറ്റിയ ശേഷം കൊറോണറി ആര്ടറികളും കൃത്രിമ അയോര്‍ടിക് വാല്‍വും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇങ്ങനെ ശസ്ത്രക്രിയ പൂർത്തിയാക്കി ജീവൻ രക്ഷിച്ചെടുത്താൽ ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടി വരികയും ഇത് പാർശ്വഫലങ്ങൾക്ക് ഇടയാക്കുകയും ചെയ്യുന്നു. തുടർചയായി പരിശോധനകളും ആവശ്യമായി വരുന്നു.
ഇതെല്ലം പരിഗണിച്ചാണ് അയോര്‍ടിക് വാല്‍വ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കം ചെയ്യുന്ന ഡേവിഡ്സ് ചികിത്സാ രീതി നിർവഹിച്ചത്. യഥാർഥത്തിൽ ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാള്‍ മൂന്ന് മടങ്ങ് സങ്കീര്‍ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്സ് പ്രൊസീജ്യറെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച സീനിയര്‍ കണ്‍സല്‍ടന്റ് കാര്‍ഡിയോതൊറാസിക് സര്ജന് ഡോ. അനില്‍ ജോസ് പറഞ്ഞു.
സീനിയര്‍ കണ്‍സല്‍ടന്റ് കാര്‍ഡിയാക് അനസ്തേഷ്യ ഡോ. ശരത്, കണ്‍സല്‍ടന്റ് കാര്‍ഡിയാക് അനസ്തേഷ്യ ഡോ. ശബീര്‍, പെര്‍ഫ്യൂഷനിസ്റ്റ് ഗിരീഷ് എച് എന്നിവര്‍ ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ചു.
Keywords: Kerala, News, Kozhikode, Health, Hospital, Patient, David's procedure successfully performed at Kozhikode Aster Mims.
< !- START disable copy paste -->
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.