ഓക്സിജന്റെയും കോവിഡ് വാക്സിനുകളുടെയും ഇറക്കുമതി നികുതിയും ഹെല്‍ത് സെസും കേന്ദ്രസര്‍കാര്‍ 3മാസത്തേക്ക് പിന്‍വലിച്ചു; തീരുമാനം ഉടനടി പ്രാബല്യത്തില്‍
Apr 24, 2021, 17:12 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡല്‍ഹി: (www.kvartha.com 24.04.2021) മെഡിക്കല്‍ ഓക്സിജനും ഓക്സിജന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസും ഒഴിവാക്കാന്‍ കേന്ദ്രസര്‍കാര്‍ തീരുമാനിച്ചു. മൂന്നുമാസത്തേക്കാണ് ഇവയ്ക്ക് കസ്റ്റംസ് തീരുവയും സെസും ഒഴിവാക്കുക. തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരും.
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചു.
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി.
നിലവില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടു വാക്സിനുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും.
മൂന്നാം വാക്സിനായി റഷ്യയുടെ സ്പുട്നിക്കിന് അനുമതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം യുഎസില്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിനുകളും ഇന്ത്യയില്‍ അനുമതി തേടി.
ഡെല്‍ഹിയിലും മറ്റും ഓക്സിജന്‍ ക്ഷാമം വളരെക്കൂടുതലാണ്. 50,000 മെട്രിക് ടണ്‍ ഓക്സിജന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു കൂടാതെ, ഓക്സിജന്‍ നിര്‍മാണത്തിനായി 162 പ്ലാന്റുകള്‍ സ്ഥാപിക്കാനും സംസ്ഥാനാതിര്ത്തികള്ക്കു പുറത്തും ഇവ എത്തിക്കാനും നടപടിയെടുത്തിരുന്നു.
ജനറേറ്ററുകള്‍, സ്റ്റോറേജ് ടാങ്കുകള്‍, ഫില്ലിങ് സംവിധാനങ്ങള്‍, കോണ്‍സെന്‍ട്രേറ്ററുകള്‍ തുടങ്ങി ആരോഗ്യ രംഗത്ത് ആവശ്യമായ ഉപകരണങ്ങളുടെ ഇറക്കുമതിക്കും ഈ ഇളവുണ്ടാകും. കസ്റ്റംസ് ക്ലിയറന്‍സ് വിഷയങ്ങള്‍ പരിഹരിക്കാന്‍ ഒരു നോഡല്‍ ഓഫിസറെയും നിയമിച്ചു.
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്‍ ലഭ്യത വര്‍ധിപ്പിക്കാന്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച നിര്‍ണായക തീരുമാനം കൈക്കൊണ്ടത്. ഇറക്കുമതി ചെയ്യുന്ന കോവിഡ് വാക്സിനുകള്‍ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. മൂന്നുമാസത്തേക്കാണ് ഇവയ്ക്കും കസ്റ്റംസ് തീരുവ ഒഴിവാക്കുകയെന്ന് കേന്ദ്രസര്‍കാര്‍ അറിയിച്ചു.
രാജ്യത്ത് മെഡിക്കല്‍ ഓക്സിജന്റെയും വീടുകളിലെയും ആശുപത്രികളിലെയും രോഗീപരിചരണത്തിന് ആവശ്യമായ സാമഗ്രികകളുടെയും വിതരണം വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് പ്രധാനമന്ത്രി യോഗത്തില്‍ പറഞ്ഞു.
ഓക്സിജന്റെയും ചികിത്സാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കാന്‍ എല്ലാ മന്ത്രാലയങ്ങളും വകുപ്പുകളും യോജിച്ച് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചികിത്സാ സാമഗ്രികളുടെ കസ്റ്റംസ് ക്ലിയറന്‍സ് തടസമില്ലാതെയും വേഗത്തിലും നടക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് റവന്യൂ വകുപ്പിന് പ്രധാനമന്ത്രി നിര്‍ദേശം നല്കി.
നിലവില്‍ തദ്ദേശീയമായി നിര്‍മിക്കുന്ന രണ്ടു വാക്സിനുകളാണ് ഇന്ത്യയ്ക്കുള്ളത്. ഓക്സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക മരുന്നു കമ്പനിയും ചേര്‍ന്നു വികസിപ്പിച്ച് പുനെയിലെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉല്പാദിപ്പിക്കുന്ന കോവിഷീല്‍ഡും ഹൈദരാബാദിലെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനും.
മൂന്നാം വാക്സിനായി റഷ്യയുടെ സ്പുട്നിക്കിന് അനുമതി നല്‍കിയിട്ടുണ്ട്. അതോടൊപ്പം യുഎസില്‍ ഉപയോഗിക്കുന്ന ഫൈസര്‍, മോഡേണ, ജോണ്സണ് ആന്‍ഡ് ജോണ്സണ് വാക്സിനുകളും ഇന്ത്യയില്‍ അനുമതി തേടി.
ഡെല്‍ഹിയിലും മറ്റും ഓക്സിജന്‍ ക്ഷാമം വളരെക്കൂടുതലാണ്. 50,000 മെട്രിക് ടണ്‍ ഓക്സിജന്‍ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഇതു കൂടാതെ, ഓക്സിജന്‍ നിര്‍മാണത്തിനായി 162 പ്ലാന്റുകള്‍ സ്ഥാപിക്കാനും സംസ്ഥാനാതിര്ത്തികള്ക്കു പുറത്തും ഇവ എത്തിക്കാനും നടപടിയെടുത്തിരുന്നു.
Keywords: Customs Duty To Be Waived Off On Vaccines, Oxygen, Related Equipment, New Delhi, News, Health, Health and Fitness, COVID-19, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.