പോലീസുകാർക്ക് കിട്ടിയത് എട്ടിന്റെ പണി; തടവുചാടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും ഇനിയും കണ്ടുകിട്ടാനായില്ല; ആശങ്കയോടെ ആരോഗ്യ വകുപ്പും
Aug 26, 2020, 22:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 26.08.2020) രണ്ടു തവണ തടവുചാടിയ നിരവധിമോഷണ കേസിലെ പ്രതിയായ യുവാവിനെ ഇനിയും കണ്ടുകിട്ടിയില്ല. കണ്ണൂരില്‍ നിന്നും രക്ഷപ്പെട്ട ഇയാള്‍ വീണ്ടും ചരക്കുലോറി കയറി കാസര്‍കോട്ടെക്കെത്തിയിട്ടുണ്ടാകുമെന്ന നിഗനമനത്തിലാണ് പൊലിസ്. രണ്ടാമതും കോവിഡ് സഥിരീകരിക്കപ്പെട്ട ഇയാള്‍ യാതൊരു കൂസലലുമില്ലാതെ പുറത്തിറങ്ങി നടക്കുന്നത് പൊലിസിനെ കൂടാതെ ആരോഗ്യപ്രവര്‍ത്തകരെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി വാഹനമോഷണകേസിലെ പ്രതിയാണ് റംസാന്‍. ഇയാള്‍ കാരണം സമൂഹ സമ്പര്‍ക്കസാധ്യതയേറുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. നിലവില്‍ ചക്കരക്കല്‍ പോലീസാണ് ഇയാള്‍ക്കായി തെരച്ചില്‍ നടത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പൊലിസ് ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. റംസാന്‍ തടവുചാടിയതും ഇയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചതും പൊലിസുകാര്‍ക്ക് മുട്ടന്‍പണിയായിട്ടുണ്ട്.
ഇതോടെ ഇയാളെ പിടികൂടി കണ്ണൂര്‍ പൊലിസിന് കൈമാറിയ കാസര്‍കോട് സി ഐ ഉള്‍പ്പെടെ പത്തുപേര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ഇയാളെ ഏറ്റുവാങ്ങിയ വളപട്ടണം പൊലിസിലെ ചില പൊലിസുകാരും നിരീക്ഷണത്തില്‍ പോയേക്കും. കാസര്‍കോട് കൂളിക്കുന്ന് സ്വദേശി റംസാന്‍ സൈനുദ്ദീനാ (22) ണ് കഴിഞ്ഞ ദിവസം ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ രണ്ടാം പരിശോധനയിലും കോവിഡ് സ്ഥിരീകരിച്ചത്.
പ്രാഥമിക പരിശോധനയില്‍ പോസറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ കോവിഡ് ട്രീറ്റ് മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു ചികിത്സിക്കുന്നതിനിടെയാണ് ഇയാള്‍ അവിടെ നിന്നും മുങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച്ച ഇവിടെ നിന്നും കാണാതായ ഇയാളെ ഇനിയും പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. വളപട്ടണത്ത് മിനിലോറി കവര്‍ച്ച ചെയ്ത കേസിലാണ് റംസാന്‍ ആദ്യം അറസറ്റിലാകുന്നത്. കോവിഡ് കാലമായതിനെ തുടര്‍ന്ന് റിമാന്‍ഡിലായ റംസാനെ തോട്ടട പോളിടെക്‌നിക്ക് ഹോസ്റ്റലിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ കഴിയുന്നതിനിടെ ജൂണ്‍ മാസത്തിലാണ് മറ്റൊരു പ്രതിയും ആറളം ഫാം അന്തേവാസിയുമായ മണിക്കുട്ടനോടൊപ്പം റംസാന്‍ ചാടിപ്പോയത്.

മണിക്കുട്ടനെ പിറ്റേന്നു തന്നെ പിടികൂടിയെങ്കിലും റംസാനെ നീണ്ട അന്വേഷണത്തിനൊടുവില്‍ കഴിഞ്ഞയാഴ്ച്ചയാണ് കാസര്‍കോടുവെച്ചു പിടികൂടിയത്. പിന്നീട് ഇയാളെ എടക്കാട് പൊലിസിനു കൈമാറുകയും കോവിഡ് പോസറ്റീവായതിനെ തുടര്‍ന്ന് അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് മാറ്റുകയുമായിരുന്നു. ഇവിടെ നിന്നാണ് ഇയാള്‍ കഴിഞ്ഞ ദിവസം രക്ഷപ്പെട്ടത്.
Keywords: Kannur, News, Kerala, Jail, Escaped, Test, COVID19, Test, Police, Health Department, Culprit Escaped tests COVID positive; Police and Health department on concern
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.