കൊറോണ ചികിത്സ: ക്യൂബയില്‍ നിന്നുള്ള മരുന്ന്, ഡ്രഗ് കണ്‍ട്രോളറുടെ അനുമതി തേടും - മുഖ്യമന്ത്രി
Mar 27, 2020, 20:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.03.2020) ക്യൂബയില്‍ നിന്നുള്ള മരുന്ന് കൊറോണ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന കാര്യം അവലോകന യോഗത്തില്‍ ചര്‍ച്ചയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി ഡ്രഗ് കണ്‍ട്രോളറുടെ അനുമതി വാങ്ങേണ്ടതുണ്ട്. നമ്മുടെ പരിശോധന സംവിധാനങ്ങളും ഇനി വിപുലീകരണം വേണം. റാപ്പിഡ് ടെസ്റ്റിനുള്ള അനുമതിയായിട്ടുണ്ട്. അതിന്റെ നടപടി പൂര്‍ണമായാല്‍ ഉടനെ പരിശോധന തുടങ്ങും. എച്ച്‌ഐവി ബാധിതര്‍ക്കുള്ള മരുന്ന് കോവിഡ് രോഗികള്‍ക്ക് നല്‍കുന്നത് ജില്ലാ ആശുപത്രികളില്‍ നിന്നാണ്. ഇനി മുതല്‍ താലൂക്കാശുപത്രിയിലും മരുന്ന് നല്‍കും.
വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മദ്യശാലകള്‍ അടച്ചതിനെ തുടര്‍ന്നു ഡി അഡിക്ഷന് സെന്ററുകള്‍ ശക്തിപ്പെടുത്തും. മദ്യശാലകള്‍ നിലവിലെ സാഹചര്യത്തില്‍ തുറക്കാന്‍ സാധിക്കില്ല . അമിത മദ്യാസക്തിയുള്ളവര്‍ ഡി അഡിക്ഷന് സെന്ററുകളെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് സംസ്ഥാനത്ത് ഒരു യുവാവ് മദ്യം ലഭിക്കാത്തതുമൂലം ജീവനൊടുക്കിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി .ഡി അഡിക്ഷന് സെന്ററുകള്‍ക്കായി കത്തോലിക്കാസഭ അവരുടെ സ്ഥാപനങ്ങള്‍ വിട്ടുതരാമെന്ന് പറഞ്ഞിട്ടുണ്ട് . ഇത് സ്വാഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
Summary: Cuban Drug aginst Coronavirus: Will seek Drug Controllers permission

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.