ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 06.05.2018) ഹൃദയാഘാതമുണ്ടായ രോഗിക്ക് ആദ്യം നല്കുന്ന സി.പി.ആര് (കാര്‍ഡിയോ പള്‍മനറി റീസസിറ്റേഷന്‍) പരിശീലനത്തിനുള്ള 'ബേസിക് ലൈഫ് സപ്പോര്‍ട്ട്' വിഡീയോ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റര്‍ പുറത്തിറക്കി. സി.പി.ആര് പരിശീലനം പൊതുജനങ്ങള്‍ക്കായി മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കുന്നതാണ് വീഡിയോ. വീഡിയോ പ്രകാശനം അങ്കമാലി ലിറ്റില്‍ ഫ് ളവര്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ റവ.ഫാ: സെബാസ്റ്റ്യന്‍ കളപുരയ്ക്കല്‍ നിര്‍വഹിച്ചു. സിയാല്‍ ഓഡിറ്റോറിയത്തില്‍ ജീവനക്കാര്‍ക്കായി നടന്ന പരിശീലന പരിപാടിയില്‍ സിയാല്‍ ഡയറക്ടര്‍ എ.സി.കെ നായര്‍ സി.പി.ആര് പരിശീലന പരിപാടിയ്ക്ക് തുടക്കമിട്ടു. ഡോ.രാജു ജോര്‍ജജ്, സി.എസ്.ഐ പ്രസിഡന്റ്, ഡോ. ശ്യാം.എന്‍, സി.എസ്.ഐ സ്റ്റേറ്റ് സെക്രട്ടറി, ഡോ. സ്റ്റിജി ജോസഫ്, ഡോ. രാജീവ് സി, ഡോ. കെ.ജി. മാര്‍ക്കോസ്, ഓപറേഷന്‍സ് ഡി.ജി.എം സിയാല്‍ ദിനേശ് കുമാര്‍, സിയാല്‍ എച്ച്.ആര് ഹെഡ് ജയരാജന്.വി എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഹൃദയാഘാതം മൂലം ഉണ്ടാകുന്ന അകാലമരണം ഏറ്റവും കൂടുതല്‍ ഇന്ത്യയിലാണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് റിപ്പോര്‍ട്ടുകളും മറ്റു പഠനങ്ങളും സൂചിപ്പിക്കുന്നതെന്ന് ഡോ. രാജു ജോര്‍ജ്ജ് പറഞ്ഞു. ഇന്ത്യയില്‍ പ്രതിവര്‍ഷം ഇരുപത് ലക്ഷം ഹ്യദ്രോഗ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗവ്യാപനത്തില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്ക്കുന്നു.
ഹൃദയാഘാതം സംഭവിച്ച രോഗിയുടെ ജീവന് തിരിച്ചു പിടിക്കാന്‍ അടിയന്തിര വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കേണ്ടതുണ്ട്. വിവര സാങ്കേതീക വിദ്യ പരമാവധി പ്രയോജനപ്പെടുത്തേണ്ട മേഖലയാണിത്. രോഗിയെ പെട്ടെന്ന് തന്നെ സ്പെഷ്യാലിറ്റി ആശുപത്രിയും, ആംബുലന്‍സുമായി ബന്ധിപ്പിക്കുന്ന മൊബൈല്‍ ആപ്പിന് സി.എസ്.ഐ.കെ രൂപം നല്‍കുന്നുണ്ടെന്ന് ഡോ.രാജു ജോര്‍ജ്ജ് പറഞ്ഞു. പെട്ടെന്ന് തന്നെ ഇതു പൊതുജനങ്ങള്‍ക്കായി ലഭ്യമാകും.
ഹൃദയസ്തംഭനം ഉണ്ടായ രോഗിക്കു മുന്നില്‍ നിസ്സഹായരായവര്‍ ഉണ്ടാവരുതെന്ന ലക്ഷ്യത്തോടെയാണ് വീഡിയോ പുറത്തിറക്കുന്നത്. പഠനത്തിനും പരിശീലനത്തിനുമായി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, റസിഡന്റസ് അസ്സോസിയേഷനുകള്‍ക്കും മറ്റു സംഘടനകള്‍ക്കും സി.എസ്.ഐ.കെ വീഡിയോ യൂട്യൂബില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Health, Health & Fitness, Video, CSIK, CSIK with video for face heart attacks.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.