മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കി കാക്കകളെ കെണിവച്ച് പിടിച്ചു; പിന്നെ പറക്കാനാവാതെ കുഴങ്ങുന്ന കാക്കകളെ പിടിച്ച് 'കാക്ക ബിരിയാണി'; കാക്കയെ കൊന്ന് ചിക്കന്‍ സ്റ്റാളില്‍ വില്‍പ്പന നടത്തിയ യുവാക്കളെ പോലീസ് പൊക്കിയത് ഇങ്ങനെ
Feb 3, 2020, 13:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
രാമേശ്വരം: (www.kvartha.com 03.02.2020) കാക്കകളെ കൊന്ന് ചിക്കന്‍ സ്റ്റാളില്‍ വില്‍പ്പന നടത്തിയ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ രാമേശ്വരത്താണ് കാക്കകളെ കൊന്ന് ഇറച്ചിയെടുത്ത് വില്‍പ്പന നടത്തിയ രണ്ട് പേരെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റിലായത്.
മദ്യത്തില്‍ കുതിര്‍ത്ത അരി നല്‍കിയാണ് യുവാക്കള്‍ കാക്കകളെ പിടികൂടിയിരുന്നത്. അരി കഴിച്ച് പറക്കാനാവാതെ കുഴങ്ങുന്ന കാക്കകളെ ചാക്കിലിട്ട് കെട്ടിയ ശേഷം ഇറച്ചിയെടുക്കാനായി കൊണ്ടു പോവുകയായിരുന്നു ഇവരുടെ രീതി.
ഇവിടെയുള്ള ഒരു ക്ഷേത്രത്തിലെ വിശ്വാസികളാണ് കാക്കകളെ കൂട്ടത്തോടെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. റോഡുവക്കില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണ സ്റ്റാളുകളിലാണ് കോഴി ഇറച്ചി എന്ന പേരില്‍ വിലകുറച്ച് കാക്ക ഇറച്ചി യുവാക്കള്‍ വിതരണം ചെയ്തിരുന്നത്. സംശയം തോന്നാതിരിക്കുന്നതിനായി കോഴിയിറച്ചിയോടൊപ്പം ചേര്‍ത്താണ് കാക്ക ഇറച്ചി നല്‍കിയിരുന്നത്.
നേരത്തെയും ചെന്നൈയിലെ തട്ടുകടകളില്‍ പൂച്ചയുടെ ഇറച്ചി ബിരിയാണിയില്‍ ചേര്‍ത്ത് വില്‍ക്കുന്നത് കണ്ടെത്തിയിരുന്നു. മൃഗസംരക്ഷകരുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കൂട്ടിലടച്ച നിലയില്‍ പതിനാറോളം പൂച്ചകളെ കണ്ടെത്തിയിരുന്നു.
വീട്ടില്‍ ഓമനിച്ച് വളര്‍ത്തുന്ന പൂച്ചകളെ വരെ തട്ടിക്കൊണ്ടു പോയി കറിവച്ച് വില്‍പ്പന നടത്തിയ സംഘത്തെ 2016ല്‍ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.

Keywords: News, National, India, Tamilnadu, Temple, Health, Food, Cat, Police, Arrested, Crow Biryani in Tamil Nadu
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.