ഫാസ്റ്റ് ഫുഡ് ശീലത്തിന് കാരണം പാരമ്പര്യ ജീനുകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

(www.kvartha.com 10.11.2015) രാവിലെയും ഉച്ചയ്ക്കും വൈകിട്ടും മാത്രമല്ല സമയം കിട്ടുമ്പോഴെല്ലാം ഫാസ്റ്റ്ഫുഡ്... തടി കൂടിയിട്ടും അസുഖങ്ങള്‍ വിടാതെ പിടികൂടിയിട്ടും ഫാസ്റ്റ് ഫുഡ് ഉപേക്ഷിക്കാന്‍ മാത്രം പലര്‍ക്കും ഇത്തിരി ബുദ്ധിമുട്ടാണ്. അതു പക്ഷേ ഭക്ഷണത്തോടുള്ള ആര്‍ത്തി കൊണ്ടു മാത്രമല്ല പാരമ്പര്യമായി പകര്‍ന്നു കിട്ടിയിരിക്കുന്ന ചില ജീനുകളുടെ പ്രവര്‍ത്തനം കൊണ്ടു കൂടിയാണെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. എന്നു വച്ചാല്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നുവെന്ന പേരില്‍ മാതാപിതാക്കള്‍ ശകാരിച്ചാല്‍ അതൊന്നും സ്വന്തം കുറ്റം കൊണ്ടു മാത്രമല്ല അവരുടെ ജീനുകളുടെ കുറ്റം കൂടിയാണെന്ന് വേണമെങ്കില്‍ പറയാമെന്നര്‍ഥം.

പുതുതലമുറ ഏറെ പഴി കേള്‍ക്കുന്ന ഒന്നാണ് ഫാസ്റ്റ് ഫുഡിനോടുള്ള പ്രണയം. എന്നാല്‍ ഇത് അവരുടെ കുറ്റമല്ല ജീനുകളിലെ മാറ്റമാണ് എന്നാണ് പുതുപഠനം കണ്ടെത്തിയിരിക്കുന്നത്. ജനിക്കുമ്പോള്‍ മുതല്‍ കൊഴുപ്പും മധുരവും നിറഞ്ഞ ഭഷണങ്ങളോടുള്ള ഈ കൊതി ചിലരിലെല്ലാം ഉറങ്ങിക്കിടക്കുന്നുതായിരിക്കും. വളരും തോറും അതു പ്രകടമായി തുടങ്ങുമെന്നു മാത്രം. ലണ്ടന്‍ യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഇക്കാര്യത്തില്‍ പഠനം നടത്തിയത്. 45 പേരെയാണ് പഠനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തില്‍ ഞരമ്പുകളിലൂടെയുള്ള സംജ്ഞാ സംപ്രേക്ഷപണത്തിനു സഹായിക്കുന്ന അമിനോ രാസവസ്തുവിന്റ അളവ് തലച്ചോറില്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെ ആശ്രയിച്ചായിരുന്നു ഭക്ഷണത്തോടുള്ള താത്പര്യം ഉണ്ടാകുന്നതെന്നാണ് കണ്ടെത്തിയത്. ഇവരില്‍ എല്ലാവരെയും പല തരത്തിലുളള ഭക്ഷണങ്ങളുടെ ചിത്രം കാണിച്ചതിനു ശേഷം തലച്ചോറിലെ മാറ്റങ്ങള്‍ സ്‌കാനിങ്ങിലൂടെ കണ്ടെത്തിയാണ് ഗവേഷകര്‍ പഠനം നടത്തിയത്.

എഫ്ടിഒ ഡിആര്‍ഡി 2എന്നീ രണ്ടു ജീനുകള്‍ ഉള്ളവരില്‍ കലോറി കൂടുതലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കാണുമ്പോള്‍ കൂടുതല്‍ താത്പര്യം ഉണ്ടാകുന്നതായി പഠനത്തില്‍ വ്യക്തമായി. മറ്റുള്ളവരില്‍ ഇത്തരം ഭക്ഷണത്തോട് അതിയായ താത്പര്യം കണ്ടെത്താനും കഴിഞ്ഞില്ല. തലച്ചോറിലെ ഡോപ്പമീന്റെ നിരക്കില്‍ ഈ ജീനുകള്‍ ഉണ്ടാക്കുന്ന മാറ്റമാണ് ഭക്ഷണത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നത്. കലോറി കുറഞ്ഞ ഭക്ഷണത്തോട് വലിയ താത്പര്യം ഇത്തരക്കാര്‍ പ്രകടിപ്പിച്ചിരുന്നുമില്ലെന്നു പറയുന്നു ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോക്റ്റര്‍ ടോണി.
       
ഫാസ്റ്റ് ഫുഡ് ശീലത്തിന് കാരണം പാരമ്പര്യ ജീനുകള്‍


SUMMARY: Are you a slave to junk food, facing a seemingly endless struggle to curb your cravings?  If so, new research could offer good news - you might be able to blame it on your genes.
A new study has revealed some people's brains are 'hardwired' to want high-fat foods.
A team of researchers from the Imperial College London have discovered two genetic variants – known as FTO and DRD2 - cause certain people to experience more intense cravings for unhealthy foods.

They believe these variants alter the levels of dopamine, a chemical in the brain that regulates the reward sensation.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia