പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രയില്‍; ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ, ഒരാഴ്ചത്തെ മുഴുവൻ പൊതുപരിപാടികളും റദ്ദാക്കി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പാലക്കാട്: (www.kvartha.com 09.07.2017) സി പി ഐ നേതാവും മുന്‍ എം പിയുമായ പന്ന്യന്‍ രവീന്ദ്രൻ പാലക്കാട് ജില്ലാ ആശുപത്രയില്‍ ചികിത്സയിൽ. ശനിയാഴ്ച രാവിലെ പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ സംസാരിച്ചിരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്നു അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശു​പത്രിയിൽ എത്തിക്കുകയായിരുന്നു.

പാലക്കാട്ട് വെച്ച നടന്ന ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനവേളയിൽ പ്രസംഗിക്കുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. തുടർന്ന് പാര്‍ട്ടി ഓഫീസിന് സമീപം താമസിക്കുന്ന ഡോ. ശാന്ത പരിശോധിച്ച് ആശു​പത്രിയിലെത്തിക്കാന്‍ നിര്‍ദേശിക്കയായിരുന്നു.
 
പന്ന്യന്‍ രവീന്ദ്രന്‍ ആശുപത്രയില്‍; ആന്‍ജിയോ പ്ലാസ്റ്റിക്ക് ശേഷം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിൽ, ഒരാഴ്ചത്തെ മുഴുവൻ പൊതുപരിപാടികളും റദ്ദാക്കി

ആശുപത്രിയിലെത്തിയ ഉടന്‍ ഇ സി ജി എടുക്കുകയും ഡോക്ടര്‍മാര്‍ ആന്‍ജിയോ പ്ലാസ്റ്റി നടത്താന്‍ തീരുമാനിക്കയായിരുന്നു. പരിപാടിയിക്കെത്തിയ മന്ത്രി ഇ ചന്ദ്രശേഖരൻ സി പി ഐ ജില്ലാകമ്മിറ്റി ഓഫീസില്‍ ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടറി കെ പി സുരേശ് രാജിന്റെ മുറിയില്‍ സംസാരിച്ചിരിക്കുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

ഹൃദയത്തില്‍ രണ്ട് ബ്ലോക്കുണ്ടായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോള്‍. പന്ന്യന്‍ രവീന്ദ്രന്റെ ഒരാഴ്ചത്തെക്കുള്ള മുഴുവൻ പൊതുപരിപാടികളും റദ്ദാക്കിയാതായി അറിയിച്ചിട്ടുണ്ട്.

Summary: Senior communist leader Pannyan Raveendran has been hospitalized following cardiac ailment. Pannyan, a national executive member of the CPI, was admitted to the District Hospital in Palakkad on Saturday after he felt uneasiness. He was subjected to angioplasty.

Keywords: CPI, Pannyan Raveendran, hospital, palakkad, Minister, MPs, Health, Surgery, News, Politics
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia