12-14 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിൻ; രെജിസ്ട്രേഷൻ കോവിൻ പ്ലാറ്റ് ഫോമിൽ ബുധനാഴ്ച ആരംഭിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (www.kvartha.com 15.03.2022) 12-14 വയസ് പ്രായമുള്ള കുട്ടികൾക്കുള്ള വാക്സിനേഷൻ നൽകുന്നതിനുള്ള രെജിസ്ട്രേഷൻ മാർച് 16 ബുധനാഴ്ച കോവിൻ (CoWIN) പ്ലാറ്റ് ഫോമിൽ ആരംഭിക്കും. വാക്സിനേഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ തിങ്കളാഴ്ച അറിയിച്ചിരുന്നു.
                         
12-14 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിൻ; രെജിസ്ട്രേഷൻ കോവിൻ പ്ലാറ്റ് ഫോമിൽ ബുധനാഴ്ച ആരംഭിക്കും

കോർവ്ബെവാക്സ് (Corvbevax) ആയിരിക്കും നൽകുക. 60 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസുകൾ എടുക്കാൻ കഴിയുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. '60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇപ്പോൾ മുൻകരുതൽ ഡോസുകൾ ലഭിക്കും. കുട്ടികളുടെ കുടുംബങ്ങളോടും 60 വയസിന് മുകളിലുള്ള ആളുകളോടും വാക്സിനേഷൻ എടുക്കാൻ ഞാൻ അഭ്യർഥിക്കുന്നു', അദ്ദേഹം ട്വീറ്റ് ചെയ്തു.

കുട്ടികൾക്ക് അവരുടെ കുടുംബാംഗങ്ങൾക്കൊപ്പമോ വെവ്വേറെയോ രെജിസ്റ്റർ ചെയ്യാം. ആധാർ കാർഡുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് അവരുടെ വിദ്യാർഥി ഐഡി കാർഡുകൾ ഉപയോഗിച്ച് സ്വയം രെജിസ്റ്റർ ചെയ്യാം. ഒരു കുടുംബത്തിലെ നാല് പേർക്ക് ഒരു മൊബൈൽ നമ്പറിൽ രെജിസ്റ്റർ ചെയ്യാനാവും.

Keywords:  News, National, COVID-19, Vaccine, Registration, New Delhi, Central, Health, People, Children, Twitter, Mobile Phone, Students, CoWIN, CoWIN Registration, Corvbevax, CoWIN registration for Covid jabs of aged 12-14 to begin tomorrow.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia