കോവിഡ് രോഗലക്ഷണമില്ലാതെ പോസിറ്റീവായവരുടെയും ക്വാറന്റയിനില്‍ കഴിയുന്നവരുടെയും മാനസികപിരിമുറുക്കവും ഏകാന്തതയും ഇല്ലാതാക്കാനും ചിലര്‍ കുഴഞ്ഞുവീണ് മരിച്ചത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും സര്‍ക്കാരിന്റെ പണച്ചെലവ് ഒഴിവാക്കാനും സമൂഹവ്യാപനം തടയാനും വീട്ടിലെ ചികിത്സ അനിവാര്യം
Jul 30, 2020, 15:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 30.07.2020) കോവിഡ് രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വീട്ടില്‍ തന്നെ ചികിത്സ നടത്താമെന്ന ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയത് മഹാമാരിയുടെ രൂക്ഷത എത്രത്തോളമാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. സെപ്തംബറോടെ മഹാമാരിയ കാട്ടുതീ പോലെ പടരുമെന്ന റിപ്പോര്‍ട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി നല്‍കിയതിന് ശേഷമാണ് ഹോം ചികിത്സ അടക്കം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Keywords: Covid19: Home treatment gives mental relief, avoid loneliness for patients and the exchequer can save the money, COVID19, Home treatment, Mental relief, Medical college, Quarantine, Community spread, CFLT, Home Quarantine, Vanchiyoor Babu, Pandemic.
താമസിക്കാതെ സാധാരണ രോഗികളെയും വീട്ടില്‍ ചികില്‍സിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഉറപ്പാണ്. സെപ്തംബര്‍ പകുതിയോടെ ദിവസവും 50,000 മുതല്‍ 70,000 പുതിയ രോഗികള്‍ ദിവസവും ഉണ്ടാകുമെന്നാണ് ദുരന്തനിവാരണ അതോറിട്ടി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അങ്ങനെയാണെങ്കില്‍ എല്ലാ തരത്തിലുമുള്ള രോഗികളെ ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകള്‍ മുതല്‍ മെഡിക്കല്‍ കോളജുകളില്‍ വരെ പ്രവേശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമാകും.
അതിനാല്‍ രോഗലക്ഷണമില്ലാതെ പോസിറ്റീവായ രോഗികളെ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാതെ വീടുകളില്‍ കഴിയാന്‍ അനുവദിക്കുന്നതാണ് നല്ലത്. ഇങ്ങിനെയുള്ളവരെ റൂം ക്വാറണ്ടയിനില്‍ നിര്‍ത്തിയാല്‍ മതിയെന്നാണ് യാതൊരു ലക്ഷണവുമില്ലാതെ പോസിറ്റാവയ തിരുവനന്തപുരം നഗരസഭ വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ബാബു പറയുന്നത്. വീടുകളില്‍ റൂം ക്വാറണ്ടയിനില്‍ നിര്‍ത്തുന്നതാണ് രോഗികള്‍ക്കും ആശ്വാസം. കാരണം ആരെങ്കിലും പോസിറ്റീവായാല്‍ ആയാളുടെ വീട്ടുകാരെല്ലാം ക്വോറണ്ടയിനില് കഴിയണമല്ലോ. അതിനാല്‍ പോസിറ്റീവായ ആള് റൂമില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകുമെന്നും കൗണ്‍സിലര്‍ പറയുന്നു. ഇദ്ദേഹം ഉള്‍പ്പെടെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് ലക്ഷണങ്ങളില്ലാതെ പോസിറ്റീവായത്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും വീടുകളില്‍ സൗകര്യമുള്ളവരും പോസിറ്റീവാകുമ്പോള്‍ പൊതു ഖജനാവില്‍ നിന്നും വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും അത് ഒഴിവാക്കാന്‍ ഹോം ചികിത്സ അനിവാര്യമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞതാണ്. പോസിറ്റീവാകുന്നവരില്‍ പലരും മനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വീട്ടില്‍ ക്വാറന്റയില്‍ കഴിഞ്ഞവരെ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാം.
ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുന്നതോടെ ഏതോ ക്രൂര കൃത്യത്തിന് കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണ് ഇന്ന് കേരളത്തില്‍ അനുഭവിക്കേണ്ടിവരുന്നതെന്നും വഞ്ചിയൂര്‍ കൗണ്‍സിലര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു. ഒറ്റപ്പെടുത്തല്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കും. അസ്വസ്ഥത ഇല്ലാത്തവര്‍ അസ്വസ്ഥരാവും. രോഗം മൂര്‍ച്ഛിക്കും. പലപ്പോഴും പൊതുസമൂഹം ഇത് മനസിലാക്കില്ല. അതിനാല്‍ രോഗികളെ ഒറ്റപ്പെടുത്താതിരിക്കാന്‍ വീട്ടിലെ ചികിത്സ അനിവാര്യമാണ്. ജാഗ്രത മാത്രം മതി. ഒരു ജില്ലയിലെ ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളുടെ നിര്‍മാണത്തിന് മാത്രം 10 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
ഹോം ചികിത്സ പ്രാവര്‍ത്തികമാകുമ്പോള്‍ വീട്ടില്‍ സൗകര്യമില്ലാത്തവര്ക്കെല്ലാം ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശനം ലഭിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മെഡിക്കല്‍ കോളജുകളിലും മറ്റും പ്രവേശിപ്പിച്ചാല്‍ മതിയാകും. അങ്ങനെ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ഭയപ്പെടാതെ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സ തേടാം. കോവിഡ് കാരണം മറ്റ് പല അസുഖങ്ങളും ഉള്ളവര്‍ ഇപ്പോള്‍ ആശുപത്രികളില്‍ പോകാത്ത സ്ഥിതിയാണുള്ളത്. വീടുകളില്‍ തന്നെ കഴിഞ്ഞ് രോഗം ഭേദമാകുന്ന അവസ്ഥയുണ്ടായാല്‍ രോഗവ്യാപനം തടയുന്നത് വലിയ രീതിയില്‍ തടയാനാകും. രോഗം ഇല്ലാത്തവരും ഭേദമാകുന്നവരും മാത്രം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതും അത്യാവശ്യമാണ്.
അതിനാല്‍ രോഗലക്ഷണമില്ലാതെ പോസിറ്റീവായ രോഗികളെ കെയര്‍ സെന്ററുകളില്‍ പാര്‍പ്പിക്കാതെ വീടുകളില്‍ കഴിയാന്‍ അനുവദിക്കുന്നതാണ് നല്ലത്. ഇങ്ങിനെയുള്ളവരെ റൂം ക്വാറണ്ടയിനില്‍ നിര്‍ത്തിയാല്‍ മതിയെന്നാണ് യാതൊരു ലക്ഷണവുമില്ലാതെ പോസിറ്റാവയ തിരുവനന്തപുരം നഗരസഭ വഞ്ചിയൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ പി ബാബു പറയുന്നത്. വീടുകളില്‍ റൂം ക്വാറണ്ടയിനില്‍ നിര്‍ത്തുന്നതാണ് രോഗികള്‍ക്കും ആശ്വാസം. കാരണം ആരെങ്കിലും പോസിറ്റീവായാല്‍ ആയാളുടെ വീട്ടുകാരെല്ലാം ക്വോറണ്ടയിനില് കഴിയണമല്ലോ. അതിനാല്‍ പോസിറ്റീവായ ആള് റൂമില്‍ തന്നെ കഴിഞ്ഞാല്‍ മതിയാകുമെന്നും കൗണ്‍സിലര്‍ പറയുന്നു. ഇദ്ദേഹം ഉള്‍പ്പെടെ ഏഴ് കൗണ്‍സിലര്‍മാര്‍ക്കാണ് ലക്ഷണങ്ങളില്ലാതെ പോസിറ്റീവായത്.
രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരും വീടുകളില്‍ സൗകര്യമുള്ളവരും പോസിറ്റീവാകുമ്പോള്‍ പൊതു ഖജനാവില്‍ നിന്നും വലിയ തുകയാണ് ചെലവഴിക്കേണ്ടി വരുന്നതെന്നും അത് ഒഴിവാക്കാന്‍ ഹോം ചികിത്സ അനിവാര്യമാണെന്നും ആരോഗ്യപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞതാണ്. പോസിറ്റീവാകുന്നവരില്‍ പലരും മനസിക അസ്വസ്ഥത പ്രകടിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് വീട്ടില്‍ ക്വാറന്റയില്‍ കഴിഞ്ഞവരെ കുഴഞ്ഞ് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ വീട്ടില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കാം.
ഒരാളുടെ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് അറിയുന്നതോടെ ഏതോ ക്രൂര കൃത്യത്തിന് കോടതി ശിക്ഷിച്ച പ്രതിയുടെ അവസ്ഥയാണ് ഇന്ന് കേരളത്തില്‍ അനുഭവിക്കേണ്ടിവരുന്നതെന്നും വഞ്ചിയൂര്‍ കൗണ്‍സിലര്‍ സ്വന്തം അനുഭവത്തില്‍ നിന്ന് പറയുന്നു. ഒറ്റപ്പെടുത്തല്‍ മാനസിക സംഘര്‍ഷം ഉണ്ടാക്കും. അസ്വസ്ഥത ഇല്ലാത്തവര്‍ അസ്വസ്ഥരാവും. രോഗം മൂര്‍ച്ഛിക്കും. പലപ്പോഴും പൊതുസമൂഹം ഇത് മനസിലാക്കില്ല. അതിനാല്‍ രോഗികളെ ഒറ്റപ്പെടുത്താതിരിക്കാന്‍ വീട്ടിലെ ചികിത്സ അനിവാര്യമാണ്. ജാഗ്രത മാത്രം മതി. ഒരു ജില്ലയിലെ ഫസ്റ്റ്ലൈന് കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളുടെ നിര്‍മാണത്തിന് മാത്രം 10 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്.
ഹോം ചികിത്സ പ്രാവര്‍ത്തികമാകുമ്പോള്‍ വീട്ടില്‍ സൗകര്യമില്ലാത്തവര്ക്കെല്ലാം ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററില്‍ പ്രവേശനം ലഭിക്കും. അതീവ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രം മെഡിക്കല്‍ കോളജുകളിലും മറ്റും പ്രവേശിപ്പിച്ചാല്‍ മതിയാകും. അങ്ങനെ മറ്റ് രോഗങ്ങളുള്ളവര്‍ക്ക് ഭയപ്പെടാതെ മെഡിക്കല്‍ കോളജ് അടക്കമുള്ള ആശുപത്രികളില്‍ ചികിത്സ തേടാം. കോവിഡ് കാരണം മറ്റ് പല അസുഖങ്ങളും ഉള്ളവര്‍ ഇപ്പോള്‍ ആശുപത്രികളില്‍ പോകാത്ത സ്ഥിതിയാണുള്ളത്. വീടുകളില്‍ തന്നെ കഴിഞ്ഞ് രോഗം ഭേദമാകുന്ന അവസ്ഥയുണ്ടായാല്‍ രോഗവ്യാപനം തടയുന്നത് വലിയ രീതിയില്‍ തടയാനാകും. രോഗം ഇല്ലാത്തവരും ഭേദമാകുന്നവരും മാത്രം അത്യാവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നതും അത്യാവശ്യമാണ്.
Keywords: Covid19: Home treatment gives mental relief, avoid loneliness for patients and the exchequer can save the money, COVID19, Home treatment, Mental relief, Medical college, Quarantine, Community spread, CFLT, Home Quarantine, Vanchiyoor Babu, Pandemic.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.