കാസര്‍കോട്ടെ കോവിഡ് ബാധിതന്റെ മറുപടികളില്‍ ദുരൂഹത; അന്വേഷണം നടത്തും, ഇത്രയും കാലം അഭ്യർഥിച്ചു, ഇനി അതുണ്ടാകില്ല, നിർദ്ദേശം ലംഘിച്ചാൽ കടുത്ത നടപടിയെന്നും മുഖ്യമന്ത്രി
Mar 21, 2020, 19:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 21.03.2020) കാസർകോട്ടെ കോവിഡ് രോഗിയുടെ യാത്രകളില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. രോഗബാധിതന് തന്റെ ഇഷ്ടപ്രകാരം നാടാകെ സഞ്ചരിക്കുകയായിരുന്നു. ഇത്തരക്കാര്‍ സമൂഹത്തിന് തന്നെയാണ് ആപത്തുണ്ടാക്കുന്നതെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിരുത്തരവാദത്തിന്റെ വലിയ ദൃഷ്ടാന്തം നമ്മള് കാസർകോട്ട് കണ്ടതും അനുഭവിച്ചതുമാണ്. ഇത്രയൂം കാലം അഭ്യർത്ഥിച്ചു. ഇനി അതുണ്ടാകില്ല. ജാഗ്രത പാലിക്കാത്തപക്ഷം നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടിവരും. നിരുത്തരവാദപരമായി പെരുമാറുന്നവക്കെതിരെ കടുത്ത നടപടി കൈക്കൊള്ളും. അതിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല.
നിരവധി തവണ കൗണ്‍സിലിങ് നടത്തി ഡോക്ടര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോഴും ലഭിക്കുന്ന വിവരങ്ങളില്‍ അവ്യക്തതയുണ്ട്. സ്വാഭാവികമായും ഒരു ദുരൂഹത നിലനില്ക്കുന്നു. കൂടുതല്‍ പരിശോധന ആവശ്യമാണ്. ഇദ്ദേഹത്തില്‍ നിന്ന് റൂട്ട് മാപ്പ് തയ്യാറാക്കാന്‍ പൂര്‍ണ സഹകരണം ലഭിച്ചില്ലെന്ന് ജില്ലാ കലക്ടര്‍ തന്നെ വ്യക്കമാക്കി..ഇയാളുടെ കാര്യത്തില്‍ കൂടുതല്‍ പരിശോധന ആവശ്യമാണ്.
ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ ജാഗ്രത പാലിക്കണം. സര്‍ക്കാര്‍ സംവിധാനങ്ങളെ വെട്ടിച്ച് സമൂഹത്തിന് വിപത്ത് പകര്‍ന്നു നല്കുന്നവര് അവര്‍ ഉന്നയിക്കുന്ന തെറ്റായ വാദങ്ങള്‍ പ്രചരിപ്പിക്കരുത്. അത് മ്മുടെ പൊതുവായ മുന്നേറ്റത്തിനും താതപര്യത്തിനും വിഘാതം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിൽ ചിലയിടങ്ങളിൽ ക്ഷേത്ര ഉത്സവങ്ങളും ജുമാ നമസ്കാരങ്ങളും നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്ത ആരാധനാലയങ്ങക്കെതിരെ കർശന നടപടി ഉണ്ടാകും. രോഗവ്യാപനം ഒഴിവാക്കാൻ മത-സാമുദായിക നേതാക്കളുടെ ഭാഗത്തുനിന്നും ആത്മാർത്ഥമായ ശ്രമം ഉണ്ടായിട്ടുണ്ട്. ഇതിനിടയിലാണ് ചിലർ നിർദ്ദേശം ലംഘിക്കുന്നത്. ഇത്തരം നീക്കം അംഗീകരിക്കാം കഴിയില്ല.
കോവിഡ് ബാധ വ്യാപിക്കുന്നത് ഒഴിവാക്കാനുള്ള തീവ്ര ശ്രമത്തിലാണെന്നും ജാതിമത രാഷ്ട്രീയ ഭേതമന്യേ എല്ലാവരും മനുഷ്യരെന്ന ഒറ്റ ചിന്തയില്‍ ഒരുമയോടെയാണ് മുന്നേറുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Summary: COVID19: 12 fresh cases reported in kerala, kasaragod needs more attention- Kerala chief Minister Pinarayi Vijayan

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.