ഒമിക്രോണ്‍: നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കൂടുതല്‍ രാജ്യങ്ങള്‍; ആഫ്രികന്‍ രാജ്യങ്ങള്‍ക്ക് മേല്‍ ഏര്‍പെടുത്തിയിരിക്കുന്ന യാത്രാ വിലക്ക് അശാസ്ത്രീയമാണെന്നും, ഉടന്‍ പിന്‍വലിക്കണമെന്നും ദക്ഷിണാഫ്രികന്‍ പ്രസിഡന്റ്
Nov 29, 2021, 10:03 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 29.11.2021) ഒമിക്രോണിനെ നേരിടാന്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ലോകരാജ്യങ്ങള്‍. ദക്ഷിണാഫ്രികയില്‍ നിന്ന് നെതര്‍ലന്‍ഡിലെത്തിയ യാത്രക്കാരില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ ആഫ്രികന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര വിലക്കി.
യുകെയില്‍ മൂന്നാമത്തെ ആള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെയാണ് ആഫ്രികന്‍ രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള യാത്ര നിരോധിച്ചത്. മറ്റ് രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കി. വാക്‌സിനേഷന്‍ കാര്യക്ഷമമാക്കാന്‍ നാലരക്കോടി ഡോസുകള്‍ ഉടന്‍ വിതരണം ചെയ്യാന്‍ തീരുമാനമായി.
ദക്ഷിണാഫ്രികയില്‍ നിന്ന് ആംസ്റ്റര്‍ഡാമിലെത്തിയ 13 പേരിലാണ് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയത്. കോവിഡ് കേസുകള്‍ വളരെ കൂടുന്ന സാഹചര്യത്തില്‍ നെതര്‍ലന്‍ഡ് നേരത്തെ തന്നെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരുന്നു. ഒമിക്രോണ്‍ കണ്ടെത്തിയതോടെ ആഘോഷ പരിപാടികള്‍ക്കും ഒത്തുചേരലിനും നിയന്ത്രണം ഏര്‍പെടുത്തി.
വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്ക് എത്തിയതോടെ അമേരിക എട്ട് ആഫ്രികന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പെടുത്തി. കാനഡ, സൈപ്രസ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ രാജ്യങ്ങളും ദക്ഷിണാഫ്രികയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനവിലക്ക് ഏര്‍പെടുത്തി.
ദക്ഷിണാഫ്രികയില്‍ നിന്നെത്തിയ ഒരാള്‍ ജര്‍മനിയില്‍ നിരീക്ഷണത്തിലാണ്. ബോട്‌സ്വാന, ലെസോതോ, എസ്വാടീനി, സിംബാബ് വെ, നമീബിയ എന്നിവയ്ക്ക് പുറമേ ഹോങ്കോങ്, ഇസ്രാഈല്‍, ബെല്‍ജിയം എന്നിവിടങ്ങളിലും ഒമിക്രോണ്‍ സാന്നിധ്യം റിപോര്‍ട് ചെയ്തിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയും ഹോളന്‍ഡും തമ്മില്‍ നടക്കാനിരുന്ന ഏകദിന ക്രികെറ്റ് പരമ്പര മാറ്റിവച്ചു. യു എ ഇ വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഇത്തിഹാദും ഈ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കി.
അതേസമയം കൂടുതല്‍ രാജ്യങ്ങള്‍ ആഫ്രികന്‍ രാജ്യങ്ങള്‍ക്ക് വിലക്കേര്‍പെടുത്തിയതിനെതിരെ ദക്ഷിണാഫ്രികന്‍ പ്രസിഡന്റ് സിറില്‍ റമഫോസെ രംഗത്തെത്തി. നടപടി ന്യായീകരിക്കാനാകാത്തതും അശാസ്ത്രീയവുമാണ്. നടപടി ഉടന്‍ പിന്‍വലിക്കണമെന്നും റമഫോസെ ആവശ്യപ്പെട്ടു.
Keywords: News, National, India, New Delhi, Health, COVID-19, Trending, Health and Fitness, Africa, COVID variant spreads to more countries as world on alert
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

