കോവിഡ് വാക്സിനുകള്‍ എല്ലാ വകഭേദങ്ങള്‍ക്കും ഫലപ്രദമാണെങ്കിലും ആവശ്യമെങ്കില്‍ നവീകരിക്കേണ്ടി വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞ; 'ഒരു മോശം സാഹചര്യമുണ്ടായാല്‍ നമ്മള് നേടിയ പ്രതിരോധശേഷി മറികടന്നേക്കാം'
Apr 11, 2022, 12:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com 11.04.2022) കോവിഡ് കാരണം ഉണ്ടാകുന്ന ഗുരുതരമായ രോഗവും മരണവും തടയുകയും, വൈറസിന്റെ എല്ലാ വകഭേദങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നുണ്ടെങ്കിലും പുതിയ വകഭേദങ്ങളെ നേരിടുന്നതിന് വാക്സിനുകളുടെ ഘടനയില്‍ കാതലായ മാറ്റം വരുത്തേണ്ടി വന്നേക്കാമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു എച് ഒ) മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥന് വ്യക്തമാക്കി.
വൈറസ് വീണ്ടും സംയോജിപ്പിക്കുകയോ പരിവര്‍ത്തനം ചെയ്യുകയോ, മാറുകയോ ചെയ്യുന്ന ഒരു മോശം സാഹചര്യമുണ്ടായാല്‍, വാക്സിനുകള്‍ ഉപയോഗിച്ച് നമ്മള് നേടിയ പ്രതിരോധശേഷി മറികടന്നേക്കാം. അതിനാല്‍, ഞങ്ങളുടെ വാക്സിനുകള്‍, പകര്‍ച്ചപനി വാക്സിനുകളുടേത് പോലെ ഓരോ വര്‍ഷവും നവീകരിക്കേണ്ടി (Update) വന്നേക്കാം. ലോകാരോഗ്യ സംഘടനയുടെ ഒരു കമിറ്റി വര്‍ഷത്തില്‍ രണ്ടുതവണ യോഗം ചേര്‍ന്ന് ഏറ്റവും വ്യാപകമായി പ്രചരിക്കുന്ന വൈറസ് വകഭേദങ്ങള്‍ തിരഞ്ഞെടുത്ത ശേഷം പകര്‍ച്ചപനി (Influenza) വാക്സിന് ഉപയോഗിച്ച് അവയെ കീഴടക്കാനാകുമോ എന്ന് പരിശോധിക്കുമെന്നും അവര്‍ പറഞ്ഞു. പിലാനിയുടെ 40-ാം പതിപ്പായ ബിറ്റ്സിന്റെ ഭാഗമായി സംഘടിപ്പിച്ച തിങ്ക് എഗെയ്ന് കോണ്‍ക്ലേവ് പ്രഭാഷണ പരമ്പരയില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു ഡോ. സൗമ്യ സ്വാമിനാഥന്.
'ഇപ്പോഴത്തെ സാഹചര്യത്തില്‍ കോവിഡ് വാക്സിനുകള്‍ നവീകരിക്കണോ എന്ന് അറിയില്ല. വാക്സിനുകള്‍ നിലവിലുള്ള വകഭേദങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനാല്‍ ആശങ്കയില്ല. ഭാവിയില്‍, വേണമെങ്കില്‍, വാക്സിനുകളുടെ ഘടനയില്‍ മാറ്റം വരുത്തേണ്ടി വന്നേക്കാം, അതിനായി നാം തയ്യാറാകേണ്ടതുണ്ട്. അതിനാല്‍, പരിശോധനയും നിരീക്ഷണവും പ്രധാനമാണ്,' അവർ പറഞ്ഞു.
സാധ്യതയുള്ള രണ്ട് സാഹചര്യങ്ങളെക്കുറിച്ചും ഡോ. സൗമ്യ സംസാരിച്ചു: ഒന്ന്, കോവിഡ് പ്രാദേശികമാണ്. ഇത് കുറയുമെന്നോ അപ്രത്യക്ഷമാകുമെന്നോ പ്രതീക്ഷിക്കുന്നില്ല, മറ്റ് അണുബാധകളായ ഇന്‍ഫ്ലുവന്‍സ, ശ്വസന വൈറസുകള്‍, മലേറിയ, ക്ഷയം എന്നിവയെ പോലെ നിലനില്ക്കുന്നു, ധാരാളം ആളുകളെ കൊല്ലുന്നു. ഈ വൈറസുകളെ ഉന്മൂലനം ചെയ്യാനാവില്ല. നല്ല വാക്സിനുകളുള്ളതാണ് ആശ്വാസം. ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന് നല്‍കുന്നതിലൂടെ അസുഖം വരാതിരിക്കാനും പ്രതിരോധശേഷി കൈവരിക്കാനും കഴിയും. കോവിഡ് വ്യാപനം കൂടുമ്പോള്‍ പ്രായമായവര്‍ക്ക് അസുഖം പിടിപെടുകയും ചിലര്‍ മരിക്കുകയും ചെയ്തേക്കാം. പരിശോധനകള്‍, വാക്സിനേഷന്, മരുന്നുകളുടെ വിതരണം എന്നിവയിലൂടെയും രോഗത്തെ നേരിടാം. തുടര്‍ച്ചയായ നിരീക്ഷണവും അനിവാര്യമാണ്. കോവിഡാനന്തര ഫലങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്, ഓര്‍മക്കുറവ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പ്രമേഹം എന്നിവ കൊണ്ടുള്ള ഗുരുതരസാഹചര്യം കണക്കിലെടുത്ത് നമ്മുടെ ആരോഗ്യ സംവിധാനങ്ങള്‍ ഇതിനെ നേരിടാന്‍ തയ്യാറായിരിക്കണം,' ഡോ. സ്വാമിനാഥന് പറഞ്ഞു.
പ്രാദേശികമായും കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മാസ്ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും തിരക്കേറിയതും വായുസഞ്ചാരം കുറഞ്ഞതുമായ സ്ഥലങ്ങളില്‍ രോഗം പടരുന്നത് കുറയ്ക്കാനുള്ള ശ്രമം തുടരണം. എല്ലാ രാജ്യങ്ങളും മഹാമാരി നേരിടാന്‍ തയ്യാറായില്ല എന്നതാണ് കോവിഡില്‍ നിന്ന് നമ്മള് പഠിച്ചത്. പൊതുജനാരോഗ്യത്തില്‍ നിക്ഷേപം കുറവാണ്. എംആര്എന്യിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ഗവേഷണത്തിനും വികസനത്തിനുമായി പതിറ്റാണ്ടുകളായി നടത്തിയ നിക്ഷേപം ഗുണം ചെയ്തു. 325 ദിവസത്തിനുള്ളില്‍ കോവിഡ് വാക്സിനുകള്‍ വിതരണം ചെയ്യാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു, ആര്‍ക്കും പ്രവചിക്കാന്‍ കഴിയാത്ത കാര്യമാണിത്. ശാസ്ത്രത്തിലെ നിക്ഷേപം ഫലം കാണുന്നു, ഓരോ രാജ്യവും ഇതേക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്,' ഡോ. സൗമ്യ സ്വാമിനാഥന് ചൂണ്ടിക്കാട്ടി.
സാംക്രമികേതര രോഗങ്ങള്‍ ഒരു വലിയ പ്രശ്നമാകാന്‍ സാധ്യതയുണ്ടെന്ന് സൗമ്യ സ്വാമിനാഥന് മുന്നറിയിപ്പ് നല്കി. പ്രമേഹം, രക്താതിമര്‍ദം, ശ്വാസകോശ രോഗങ്ങള്‍ എന്നിവ വര്‍ധിച്ചുവരികയാണ്. അപകടസാധ്യത പരിഹരിക്കുന്നതിനും പ്രാഥമിക കാരണങ്ങള്‍ പരിഹരിക്കുന്നതിനും ശ്രമിക്കണം. വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവര്‍ അഭ്യര്‍ത്ഥിച്ചു. 'രണ്ട് വര്‍ഷമായി സ്കൂളിന് പുറത്തുള്ള കുട്ടികളെയാണ് പകര്‍ച്ചവ്യാധി ബാധിച്ചത്. ഈ രണ്ട് വര്‍ഷം അവരുടെ ഭാവി ജീവിതത്തിന് ബുദ്ധിമുട്ടായി മാറാതിരിക്കാന്‍ അവര്‍ക്ക് സഹായവും പിന്തുണയും ആവശ്യമാണ്. മഹാമാരി സമയത്ത് ഡിജിറ്റല്‍ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ഉപയോഗിക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ പുരോഗതി ത്വരിതപ്പെടുത്താന്‍ സഹായിക്കുമെന്നും അവര്‍ പറഞ്ഞു.
Keywords: New Delhi, India, News, COVID-19, Vaccine, WHO, Health, Virus, Covid vaccines working against all variants but may have to update if needed, says WHO chief scientist.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.