12 മുതല്‍ 14 വയസ് പ്രായപരിധിയിലുള്ള കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ മാര്‍ചില്‍ ആരംഭിക്കും
Jan 17, 2022, 13:28 IST
ന്യൂഡെല്‍ഹി: (www.kvartha.com 17.01.2022) രാജ്യത്തെ 12 മുതല്‍ 14 വയസ് വരെയുള്ള കുട്ടികള്‍ക്കുള്ള വാക്‌സിന്‍ കുത്തിവയ്പ്പ് മാര്‍ച് മുതല്‍ നല്‍കി തുടങ്ങും. ഫെബ്രുവരി അവസാനത്തോടെ കുട്ടികള്‍ക്കുള്ള വാക്സിനേഷന്‍ ആരംഭിച്ചേക്കുമെന്ന് ഇമ്യുനൈസേഷന്റെ നാഷനല്‍ ടെക്നികല്‍ അഡൈ്വസറി ഗ്രൂപ് ചെയര്‍മാന്‍ ഡോ. എന്‍ കെ അറോറ അറിയിച്ചു.
15 നും 18 നും ഇടയില്‍ പ്രായമുള്ള 45 ശതമാനം കുട്ടികള്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്. 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ വാക്സിന്‍ നല്‍കാന്‍ ആലോചനയുണ്ട്.
ജനുവരി അവസാനത്തോടെ 15-17 വിഭാഗത്തിലുള്ള 7.4 കോടി യുവാക്കളില്‍ ആദ്യം ഡോസ് വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡോ. അറോറ അറിയിച്ചു. ഫെബ്രുവരി അവസാനത്തോടെ രണ്ടാം ഡോസ് വാക്സിനേഷനും പൂര്‍ത്തീകരിക്കാനും പദ്ധതിയുണ്ട്.
സ്‌കൂള്‍, കോളജ് തുടങ്ങി, ആളുകള്‍ കൂടുതലുള്ള ഇടങ്ങളില്‍ പോകുന്നതിനാല്‍ കൗമാരക്കാരുടെ വാക്സിനേഷന്‍ പ്രധാനമാണെന്ന് ഡോ. അറോറ ചൂണ്ടിക്കാട്ടുന്നു. 15-17 വയസിലുള്ള കുട്ടികള്‍ക്ക് ഭാരത് ബയോടെകിന്റെ കോവാക്സിനാകും കുത്തിവയ്ക്കുക.
അതേസമയം രാജ്യത്ത് വാക്സിന്‍ വിതരണം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. വാക്സിന്‍ വിതരണത്തിനായി പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകരെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.