Covid in Delhi | രാജ്യതലസ്ഥാനത്ത് കോവിഡ് കേസുകൾ കൂടുന്നു; നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്ന് വ്യാപാരികൾ; ദുരന്തനിവാരണ അതോറിറ്റിക്ക് കത്ത്
Apr 20, 2022, 14:08 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) ദേശീയ തലസ്ഥാനത്ത് കോവിഡ് കേസുകൾ അടുത്തിടെ വൻതോതിൽ കൂടി. അതിനിടെ സ്ഥിതി മെച്ചപ്പെട്ടതിനാല്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തരുതെന്ന് വ്യാപാരി സംഘടന ദുരന്തനിവാരണ അതോറിറ്റിക്ക് കത്തെഴുതി. കോവിഡ് കേസുകളുടെ ക്രമാതീതമായ വര്‍ധനവ് സര്‍കാരിനെയും സാധാരണക്കാരെയും ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സ്ഥിതിഗതികള്‍ ചര്‍ച ചെയ്യാന്‍ ദുരന്തനിവാരണ അതോറിറ്റി ബുധനാഴ്ച യോഗം വിളിച്ചു. യോഗത്തില്‍ നിലവിലെ അവസ്ഥ ചര്‍ച ചെയ്യും, അതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചേക്കാം. ഇത് മനസിലാക്കിയാണ് വ്യാപാരി സംഘടന കത്തെഴുതിയത്. ചൊവ്വാഴ്ച 501 പുതിയ കോവിഡ് കേസുകള്‍ രേഖപ്പെടുത്തുകയും പരിശോധനാ നിരക്ക് 7.72 ശതമാനത്തിലെത്തുകയും ചെയ്തിരുന്നു.
'ആവശ്യമെങ്കില്‍, മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കണം, പക്ഷേ 2000 രൂപ പിഴ ഈടാക്കരുത്, നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തരുത്', വ്യാപാരിസംഘടനാ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പറഞ്ഞു. പല മെഡികല്‍ വിദഗ്ധരുടെയും അഭിപ്രായത്തില്‍ തലസ്ഥാനത്തെ സ്ഥിതി അത്ര അപകടകരമല്ലെന്ന് സംഘടനാ പ്രസിഡന്റ് സുഭാഷ് ഖണ്ഡേല്‍വാള്‍ പറഞ്ഞു.
'കോവിഡ് കാരണം നീട്ടിവച്ചിരുന്ന വിവാഹങ്ങള്‍ നടത്താന്‍ തുടങ്ങി. വ്യാപാരം വീണ്ടും പഴയ നിലയിലേക്ക് വരികയാണ്. എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടായാല്‍ കച്ചവടം തകരും. നിയന്ത്രണങ്ങള്‍ കേസ് വര്‍ധനവ്, പോസിറ്റിവിറ്റി നിരക്ക് എന്നിവയുടെ അടിസ്ഥാനത്തില്‍ മാത്രം എടുക്കരുത്, എന്നാല്‍ ആശുപത്രിയിലെ പ്രവേശന നിരക്ക്, അഡ്മിറ്റായവരുടെ കണക്ക്, വകഭേദത്തിന്റെ തീവ്രത എന്നിവയും പരിഗണിക്കണം,' ഗോയല്‍ പറഞ്ഞു.
ലോക് നായക് ഹോസ്പിറ്റല്‍ (എല്‍എന്‍ജെപി) നടത്തിയ ജീനോം സീക്വന്‍സിങ് അനുസരിച്ച്, ഡല്‍ഹിയില്‍ XE വേരിയന്റ് കണ്ടെത്തിയില്ല. സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞതായി അവര്‍ വ്യക്തമാക്കി.

Keywords: News, National, Top-Headlines, India, Country, COVID-19, Health, New Delhi, Treatment, Government, People, Health Minister, Arvind Kejriwal, Chief Minister, DDMA, Covid under control, no need for restrictions: Trader’s body writes to DDMA.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.