കോവിഡ് വ്യാപനം; തൃശൂര്‍ നഗരം ഭാഗികമായി അടച്ചു; പ്രദേശത്ത് പൊലീസിന്റെ റൂട്ട്മാര്‍ച്ച്; നിയന്ത്രണങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരെ നടപടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തൃശൂര്‍: (www.kvartha.com 25.06.2020) കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിച്ചതോടെ തൃശൂര്‍ നഗരം ഭാഗികമായി അടച്ചു. കോര്‍പറേഷനിലെ തേക്കിന്‍കാട് ഡിവിഷന്‍ ഉള്‍പ്പെടെ കഴിഞ്ഞദിവസം ജില്ലാ കളക്ടര്‍ കണ്ടൈന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇതേതുടര്‍ന്ന് പ്രദേശത്ത് പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി.

തൃശൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് ഉള്‍പ്പെടുന്ന കൊക്കാല ഡിവിഷന്‍, തൃശൂര്‍ നഗരത്തിന്റെ ഹൃദയ ഭാഗമായ സ്വരാജ് റൗണ്ട് ഉള്‍പ്പെടുന്ന തേക്കിന്‍കാട് ഡിവിഷന്‍ എന്നിവയ്ക്ക് പുറമെ പാട്ടുരായ്ക്കല്‍ ചിയ്യാരം സൗത്ത്, പള്ളിക്കുളം ഒളരി എല്‍ത്തുരുത്ത് ഡിവിഷനുകളാണ് കഴിഞ്ഞദിവസം കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചത്. പ്രദേശങ്ങളില്‍ ഓപ്പറേഷന്‍ ഷീല്‍ഡ് എന്ന പേരില്‍ പൊലീസ് പരിശോധന ശക്തമാക്കി.

കോവിഡ് വ്യാപനം; തൃശൂര്‍ നഗരം ഭാഗികമായി അടച്ചു; പ്രദേശത്ത് പൊലീസിന്റെ റൂട്ട്മാര്‍ച്ച്; നിയന്ത്രണങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരെ നടപടി

അതേസമയം അവശ്യ വസ്തുക്കള്‍ വില്‍ക്കാനുള്ള കടകള്‍ തുറക്കാന്‍ അനുമതിയുണ്ട്. കുന്നംകുളം നഗരസഭയിലെ 7, 8,11,15,19,20 വാര്‍ഡുകളും കാട്ടകാമ്പാല്‍ പഞ്ചായത്ത് 6, 7, 9 വര്‍ഡുകളും കണ്ടൈന്‍മെന്റ് സോണുകളാണ്.

അതിനിടെ കുന്നംകുളത്ത് നിയന്ത്രണങ്ങള്‍ ലംഘിച്ച് സര്‍വീസ് നടത്തിയ സ്വകാര്യ ബസിനെതിരെ പൊലീസ് നടപടി സ്വീകരിച്ചു. തൃശൂരിലേക്ക് 25 യാത്രക്കാരുമായി സര്‍വീസ് ആരംഭിക്കുന്നതിനിടയിലാണ് നടപടി. കുന്നംകുളത്ത് സര്‍വീസ് നടത്തിയ അഞ്ച് ഓട്ടോറിക്ഷകള്‍ക്ക് എതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്.

Keywords:  Covid: Thrissur city closed partially, Thrissur, News, Health, Health & Fitness, Police, Kerala, District Collector.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia