Covid Test | ബലംപ്രയോഗിച്ച് യുവതിയെ നിലത്തുകിടത്തി മുകളില്‍ കയറിയിരുന്ന് കോവിഡ് പരിശോധന; വീഡിയോ വൈറല്‍
May 5, 2022, 17:28 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) അടുത്തിടെ ജനങ്ങളെ ഭീതിയിലാഴ്ത്തിയ കോവിഡ് തരംഗം കുറഞ്ഞെന്ന് കണ്ട് എല്ലാവരും ആശ്വസിച്ചതാണ്. പല രാജ്യങ്ങളും മാസ്കും മറ്റും ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴൊക്കെ ലോകം ഇപ്പോഴും കൊറോണയുടെ ഭീതിയില്‍ നിന്ന് വിട്ടൊഴിഞ്ഞിട്ടില്ലെന്നും ജാഗ്രത കൈവിടാറായിട്ടില്ലെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.
അതിനിടെ ലോകത്തെ പല ഭാഗങ്ങളിലും കൊറോണയുടെ പുതിയ വകഭേദങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. കൊറോണ കുറഞ്ഞതോടെ ടെസ്റ്റുകളുടെ കാര്യത്തില്‍ പിന്നോട്ടു പോയെങ്കിലും ചില സ്ഥലങ്ങളില്‍ കര്‍ശനമായിതന്നെ ഇപ്പോഴും അവ തുടരുന്നുണ്ട്. ഇപ്പോള്‍ ചൈനയില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന ഒരു വീഡിയോയില്‍ ബലംപ്രയോഗിച്ച് കോവിഡ് പരിശോധന നടത്തുന്നത് കാണാം.
ഒരു യുവതിയെ ബലംപ്രയോഗിച്ച് നിലത്തുകിടത്തി കോവിഡ് പരിശോധന നടത്തുന്നതാണ് വീഡിയോ. ഒരു പരിശോധനാ സെന്ററിന്റേതെന്നു കരുതുന്ന പരിസരത്തു നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. നിലത്തുകിടക്കുന്ന യുവതിക്ക് മുകളില്‍ ഒരാള്‍ ഇരിക്കുന്നത് കാണാം. യുവതിയുടെ കൈകള്‍ പിടിച്ചുവച്ച് അനങ്ങാതെ കിടത്തുകയാണ് ഇയാള്‍. മുന്നിലിരിക്കുന്ന പിപിഇ കിറ്റ് ധരിച്ചുനില്ക്കുന്നയാള് സ്രവപരിശോധന ചെയ്യുന്നതും കാണാം.
എന്നാല്‍ വീഡിയോയുടെ യഥാര്‍ഥ ഉറവിടമോ സ്ഥലമോ വ്യക്തമല്ല. ചൈനീസ് മൈക്രോ ബ്ലോഗിങ് വെബ് സൈറ്റായ വെയ്ബോ വഴി ആദ്യം പുറത്തുവന്ന വീഡിയോ വൈകാതെ മറ്റ് പ്ലാറ്റ്ഫോമുകളില്‍ കൂടി വൈറലാവുകയായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി പേര് ബോധവല്കരിച്ച് ടെസ്റ്റുകള്‍ ചെയ്യുന്നതിന് പകരം ഇത്ര ക്രൂരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചൈനയില്‍ നിന്നുതന്നെയുള്ള സമാനമായ വീഡിയോ പങ്കുവെക്കുന്നവരും ഉണ്ട്. പ്രായമായവരുടെയും മറ്റും വീടുകളിലെത്തി ബലംപ്രയോഗിച്ച് കോവിഡ് ടെസ്റ്റ് നടത്തുന്ന ആരോഗ്യപ്രവര്‍ത്തകരുടെ വീഡിയോ ആണ് അവയില്‍ ചിലത്.
ഷാങ്ഹായ് ഉള്‍പെടെ ചൈനയിലെ പലഭാഗങ്ങളിലും കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ലോക് ഡൗണ്‍ ഉള്‍പെടെയുള്ള നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഷാങ്ഹായില്‍ ഒരുമാസത്തിനിപ്പുറവും ലോക് ഡൗണ്‍ അവസാനിപ്പിച്ചിട്ടില്ല. വ്യാപകമായ പരിശോധനകളും നടന്നുവരികയാണ്. പ്രതിരോധന നടപടികളുടെ ഭാഗമായി ബീജിങ്ങില്‍ നാല്പതോളം സബ് വേ സ്റ്റേഷനുകളും 158 ബസ് റൂടുകളും അടച്ചിട്ടിരിക്കുകയാണ്.

Keywords: Viral Video: Chinese Woman Pinned Down, Covid Test Done Forcibly, New Delhi, News, COVID-19, Health, Health and Fitness, Video, Criticism, Social Media, National.The woman was forced to do COVID-test in China. https://t.co/2E5Ba0nf15
— Dr. Ware Fong_美国方博士 (@WeisheJiang) April 29, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.