ടിപിആര്‍ 44 കടന്നു; തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com 18.01.2022) ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. ടിപിആര്‍ 44.2% ആണ്. രണ്ട് പേരെ പരിശോധിക്കുന്നതില്‍ ഒരാള്‍ പോസിറ്റീവ് എന്ന നിലയിലാണ് നിലവില്‍ രോഗവ്യാപനം. നഗരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചും ജനവാസ മേഖലകള്‍ കേന്ദ്രീകരിച്ചുമാണ് രോഗവ്യാപനമെന്ന് ജില്ലാ മെഡികല്‍ വിഭാഗത്തിന്റെ റിപോര്‍ടില്‍ പറയുന്നു. ആവശ്യത്തിന് സിഎഫ്എല്‍ടിസികള്‍ ഒരുക്കുന്നതില്‍ ജില്ലാ ഭരണകൂടത്തിന് വീഴ്ച്ചയുണ്ടെന്ന് വിമര്‍ശനം ഉയരുന്നുണ്ട്.
Aster mims 04/11/2022

അതേസമയം ടിപിആര്‍ 35 കടന്നതോടെ എറണാകുളത്ത് ജില്ലാഭരണകൂടം കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. കോവിഡ് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചു. ഷോപിംഗ് മാളുകളിലെ പ്രവേശനത്തിനും നിയന്ത്രണം കര്‍ശനമാക്കി.

ജില്ലയില്‍ 4,100 ആണ് കഴിഞ്ഞ ദിവസത്തെ കോവിഡ് രോഗികള്‍. കഴിഞ്ഞ ജനുവരി ഒന്നിന് 400 കോവിഡ് കേസുകള്‍ മാത്രം റിപോര്‍ട് ചെയ്തിടത്ത് നിന്നാണ് ഈ മാറ്റം. ഈ സാഹചര്യത്തിലാണ് ജില്ലയിലെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം കൂട്ടാനുള്ള നീക്കം. 

ജനപ്രതിനിധികളുടെയും തദ്ദേശ സ്ഥാപന പ്രതിനിധികളുടെയും യോഗം ഉടന്‍ ചേര്‍ന്ന് കൂടുതല്‍ നിയന്ത്രണങ്ങളെ പറ്റി ആലോചിക്കും. ആരാധനാലയങ്ങളിലെ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പെടുത്താനും മന്ത്രി പി രാജീവിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

ജില്ലയില്‍ 117 കോവിഡ് രോഗികളാണ് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുള്ളത്. കേസുകള്‍ പെരുകുന്നുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ ആകുന്നവരുടെ എണ്ണം പഴയ പോലെ കൂടാത്തത് ആശ്വാസകരമാണ്. 

ടിപിആര്‍ 44 കടന്നു; തിരുവനന്തപുരത്ത് കോവിഡ് വ്യാപനം രൂക്ഷം


നിലവില്‍ 1000 ലധികം ഐസിയു-ഓക്‌സിജെന്‍ കോവിഡ് കിടക്കകള്‍ ജില്ലയിലുണ്ട്. എന്നാല്‍ പഴയ പോലെ ആളുകള്‍ ജാഗ്രത പാലിക്കാത്തത് ആശങ്ക സൃഷ്ടിക്കുന്നു. ഒമിക്രോണ്‍ നിസ്സാരമെന്ന നിഗമനത്തില്‍ രോഗികള്‍ ക്വാറന്റൈന്‍ പാലിച്ചില്ലെങ്കില്‍ സ്ഥിതി കൈവിട്ട് പോകുമോ എന്ന ആശങ്കയിലാണ് ജില്ലാഭണകൂടം.

രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്താണ്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി പി ആര്‍ കുതിച്ചുയര്‍ന്നു. ടി പി ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തില്‍ തുടരുമ്പോഴാണ് കേരളത്തില്‍ ടി പി ആര്‍ ദിനംപ്രതി കുതിക്കുന്നത്.

Keywords:  News, Kerala, State, Thiruvananthapuram, COVID-19, Trending, Health, Covid spreads sharply in Thiruvananthapuram; TPR 44.2%
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia