ഐസിഎംആര്‍ പഠന റിപോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ കോവിഡ് വ്യാപനം കുറയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും
Oct 7, 2020, 16:10 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 07.10.2020) സംസ്ഥാനത്ത് കോവിഡ് വ്യാപനം കുറയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിദഗ്ധര്‍. ഐസിഎംആര്‍ കേരളത്തില്‍ നടത്തിയ രണ്ടാം പഠന റിപ്പോര്‍ട്ട് അനുസരിച്ചാണ് കോവിഡ് ആശങ്ക ഒഴിയാന്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്ന് വിലയിരുത്തല്‍ വരുന്നത്. പരിശോധിച്ചതില്‍ 0.8 ശതമാനം പേരിലാണ് കോവിഡ് നിശബ്ദ വ്യാപനം നടന്നത്. 1281 പേരെ പരിശോധിച്ചപ്പോള്‍ ചികിത്സയൊന്നുമില്ലാതെ തന്നെ പ്രതിരോധത്തിനായുള്ള ആന്റിബോഡി രൂപപ്പെട്ടത് 11 പേരില്‍.
ഹേര്‍ഡ് ഇമ്മ്യൂണിറ്റി അഥവാ ആര്‍ജിത പ്രതിരോധം പ്രതീക്ഷിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും, ജാഗ്രത മാത്രമാണ് രക്ഷയെന്നും ആരോഗ്യ രംഗത്തെ വിദഗ്ദര്‍ പറയുന്നു. അതിനിടെ കഴിഞ്ഞയാഴ്ചയില്‍ പത്ത് ലക്ഷത്തില്‍ എത്ര രോഗികള്‍ എന്നതും, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും മലബാറില്‍ ഉയര്‍ന്നു. ദേശീയ നിരക്കിനെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്.
ഈ പഠനഫലം വന്നതോടെയാണ് കോവിഡ് പാരമ്യത്തിലെത്തുന്നത് സംബന്ധിച്ച കണക്കുകൂട്ടലുകള്‍ മാറുന്നത്. നിശ്ചിതശതമാനം പേരില്‍ കോവിഡ് വന്നുപോകുന്നതോടെ ആര്‍ജിത പ്രതിരോധ ശേഷി കൈവരുമെന്നും, കോവിഡ് നിയന്ത്രണത്തിലാകുമെന്നും ഉള്ള വിലയിരുത്തലുകളും നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ കേരളത്തിലെ നിശബ്ദ വ്യാപനത്തിന്റെ കണക്ക് സൂചിപ്പിക്കുന്നത് ഇതിനായി കാത്തിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നാണ്.
പഠനം നടന്ന സമയം വരെ കേസുകള്‍ കണ്ടെത്തുന്നതിലും വ്യാപനം നിയന്ത്രിക്കുന്നതിലും കേരളത്തിന്റെ നടപടികള്‍ ഫലപ്രദമെന്ന് സൂചിപ്പിക്കുന്നത് കൂടിയാണ് ഐസിഎംആര്‍ പഠനഫലം. ഈ വിലയിരുത്തലുകളോടെ, വരും ആഴ്ചകളില്‍ നിലവിലുള്ളതിനേക്കാള്‍ വലിയ വ്യാപനം കേരളം പ്രതീക്ഷിക്കണം. തിരുവനന്തപുരത്തെ അപേക്ഷിച്ച് വ്യാപനത്തിന്റെ കണക്കുകള്‍ വടക്കന്‍ കേരളത്തില്‍ ഉയരുകയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

