കോവിഡ്: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

മലപ്പുറം: (www.kvartha.com 23.07.2020) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭാ പരിധിയില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഇങ്ങനെ;

* പ്രതിരോധം, കേന്ദ്ര സായുധ പൊലീസ് സേന, ട്രഷറി, പൊതു സേവനങ്ങള്‍ (പെട്രോളിയം, സിഎന്‍ജി, എല്‍പിജി, പിഎന്‍ജി ഉല്‍പ്പെടെ), ദുരന്തനിവാരണ, വൈദ്യുതി ഉല്‍പാദന-വിതരണം, പോസ്റ്റോഫീസുകള്‍, നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍, മുന്നറിയിപ്പ് സംവിധാനങ്ങള്‍ എന്നിവ ഒഴികെ സംസ്ഥാന/ കേന്ദ്രഭരണ സര്‍ക്കാരുകളുടെ ഓഫീസുകള്‍, അവയുടെ സ്വയംഭരണ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കാന്‍ പാടുളളതല്ല.

കോവിഡ്: നിലമ്പൂര്‍ നഗരസഭാ പരിധിയിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ!

* ജില്ലാ ഭരണം, റവന്യൂ ഡിവിഷനല്‍ ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ട്രഷറി, വൈദ്യുതി, വെള്ളം, ശുചിത്വം എന്നിവ പ്രവര്‍ത്തിക്കും. നഗരസഭ/ഗ്രാമ പഞ്ചായത്ത് ഓഫീസുകള്‍ക്ക് കുടിവെള്ള വിതരണം/ ദുരന്തനിവാരണം ശുചീകരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ കുറച്ച് ജീവനക്കാരെ വച്ച് നടത്തും.

* ഡിസ്‌പെന്‍സറികള്‍, കെമിസ്റ്റ്, മെഡിക്കല്‍ ഉപകരണ ഷോപ്പുകള്‍, ലബോറട്ടറികള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍ ആംബുലന്‍സ് മുതലായവയും പൊതു-സ്വകാര്യ മേഖലകളിലെ ആശുപത്രികളും അവയുടെ ഉല്‍പാദന, വിതരണ യൂനിറ്റുകളും ഉള്‍പ്പെടെ എല്ലാ അനുബന്ധ മെഡിക്കല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കും.

*മെഡിക്കല്‍ എമര്‍ജന്‍സിയുമായി ബന്ധപ്പെട്ടുള്ള അടിയന്തര സാഹചര്യങ്ങളിലല്ലാതെയുള്ള യാത്രകള്‍ കര്‍ശനമായി നിരോധിച്ചു. (എയര്‍പോര്‍ട്ട് / റെയില്‍വേ സ്റ്റേഷന്‍ സേവനങ്ങളുമായി ബന്ധപ്പെട്ടുള്ള യാത്ര അനുവദിക്കും)

* ദേശീയപാതയിലൂടെ കടന്ന് പോകുന്ന ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ഈ പ്രദേശ പരിധിയില്‍ നിര്‍ത്തരുത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റ് ആശുപത്രി സഹായ സേവനങ്ങള്‍ക്കുള്ളതുമായ ഗതാഗതം അനുവദിക്കും. അവശ്യ വസ്തുക്കള്‍ കൊണ്ടു പോകുന്ന ചരക്കു വാഹനങ്ങളുടെ ഗതാഗതം അനുവദിക്കും.

*ഭക്ഷ്യ/അവശ്യവസ്തുക്കളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാവിലെ ഒന്‍പത് വരെ സാധനങ്ങള്‍ ശേഖരിക്കാനും രാവിലെ 10 മുതല്‍ വൈകിട്ട് ആറു വരെ വില്‍പ്പന നടത്താനും അനുമതിയുണ്ട്.

*പാല്‍ ബൂത്ത് രാവിലെ അഞ്ച് മുതല്‍ രാവിലെ 10 വരെയും വൈകിട്ട് നാല് മുതല്‍ വൈകിട്ട് ആറ് വരെയും പ്രവര്‍ത്തിപ്പിക്കാം.

* രാത്രി ഏഴ് മുതല്‍ രാവിലെ അഞ്ച് വരെ നൈറ്റ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

* എ ടി എം പ്രവര്‍ത്തിക്കാം

* അനുവദിച്ചിട്ടുള്ള എല്ലാ പ്രവൃത്തികളും ഏറ്റവും കുറവ് ജീവനക്കാരെ വച്ച് ക്രമീകരിക്കണം.

* ഈ മേഖലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ വര്‍ക്ക് ഫ്രം ഹോം രീതിയില്‍ പ്രവര്‍ത്തിക്കണം. എല്ലാവരും ബ്രേക്ക് ദ ചെയിന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.

Keywords:  Covid: The restrictions within the Nilambur municipality are as follows!, Malappuram, News, Health, Health & Fitness, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia