കോവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണം, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നത് 50 പേര്‍ മാത്രം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോട്ടയം: (www.kvartha.com 18.01.2022)  കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണം ഏര്‍പെടുത്തി. ജില്ലയിലെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ എന്നിവയ്ക്കും പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം പരമാവധി 50 ആയി നിജപ്പെടുത്തി.
Aster mims 04/11/2022

കോവിഡ് വ്യാപനം രൂക്ഷം; കോട്ടയം ജില്ലയില്‍ കര്‍ശന നിയന്ത്രണം, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക, സാമുദായിക പൊതുപരിപാടികള്‍ക്കും വിവാഹം, മരണാനന്തര ചടങ്ങുകള്‍, മതപരമായ ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്നത് 50 പേര്‍ മാത്രം

ടിപിആര്‍ 30ന് മുകളില്‍ എത്തുന്ന സാഹചര്യത്തില്‍ ജില്ലയില്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഓഫിസുകളും സംഘടനകളും യോഗം സംഘടിപ്പിക്കേണ്ട സാഹചര്യമുണ്ടായാല്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ ചേരണം. ഹോടെലുകളില്‍ 50 ശതമാനം ഇരിപ്പിടങ്ങളേ അനുവദിക്കൂ.

കോവിഡ് മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ പകര്‍ചവ്യാധി നിയന്ത്രണ നിയമം, ദുരന്തനിവാരണ നിയമം, ഇന്‍ഡ്യന്‍ ശിക്ഷാനിയമം എന്നിവയനുസരിച്ച് നിയമനടപടി സ്വീകരിക്കും. പൊലീസുമായി ചേര്‍ന്ന് നടപടി സ്വീകരിക്കാന്‍ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരെ ചുമതലപ്പെടുത്തി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൂടുതല്‍ കോവിഡ് പരിശോധനകള്‍ നടത്തുകയും ടിപിആര്‍ നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുകയും ചെയ്യണം.

സ്ഥാപനങ്ങളില്‍ കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് സ്ഥാപനമേധാവി ഉറപ്പാക്കണം. മാസ്‌ക് ധരിക്കല്‍, അകലം പാലിക്കല്‍, സാനിറ്റൈസര്‍ ഉപയോഗം, തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കല്‍ എന്നിവ നടപ്പാക്കണം. പൊതുജനങ്ങള്‍ വിനോദയാത്രകളും അനാവശ്യ യാത്രകളും ഒഴിവാക്കണം. ടിപിആര്‍ നിരക്ക് 30 ശതമാനത്തിനു മുകളിലായ കാലയളവില്‍ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. വ്യാപാര സ്ഥാപനങ്ങളില്‍ തെര്‍മല്‍ സ്‌കാനര്‍ പരിശോധന നടത്തണം.

പൊതുജനങ്ങള്‍ സര്‍കാരിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണം. ഓഫിസ് സന്ദര്‍ശനങ്ങള്‍ കുറയ്ക്കണം. സര്‍കാര്‍ സ്ഥാപനങ്ങളില്‍ അപേക്ഷ സ്വീകരിക്കുന്നതിന് ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കുന്നതിന് വിവിധ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി. ആവശ്യഘട്ടത്തില്‍ സി എസ് എല്‍ ടി സികള്‍ തുറക്കേണ്ട സാഹചര്യമുണ്ടായാല്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിന് എഡിസി ജനറലിനെ ചുമതലപ്പെടുത്തി.

കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതര്‍ക്കുള്ള സര്‍കാര്‍ ധനസഹായത്തിന് ലഭിച്ച 1640 അപേക്ഷകളില്‍ 1454 എണ്ണം അംഗീകരിച്ചു. 50,000 രൂപ വീതമാണ് ധനസഹായം. ഇനിയും അപേക്ഷിക്കാത്തവര്‍ക്ക് രേഖകള്‍ സഹിതം വില്ലേജ് ഓഫിസുകള്‍ വഴി അപേക്ഷ നല്‍കാമെന്നും കലക്ടര്‍ ഡോ. പി കെ ജയശ്രീ അറിയിച്ചു.

Keywords: Covid, restrictions imposed in Kottayam, Kottayam, News, COVID-19, Health, Health and Fitness, Kerala.









ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia