കോട്ടയം മെഡിക്കല്‍ കോളജില്‍ ഭര്‍തൃമാതാവിനൊപ്പമെത്തിയ കോവിഡ് രോഗിക്ക് ആശുപത്രി അധികൃതരുടെ അവഗണന; ചികിത്സ നല്‍കാതെ പുറത്തിരുത്തിയത് 16 മണിക്കൂര്‍
Nov 13, 2020, 19:35 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഗാന്ധിനഗര്‍: (www.kvartha.com 13.11.2020) കോട്ടയം മെഡിക്കല്‍ കോളജില്‍ ഭര്‍തൃമാതാവിനൊപ്പമെത്തിയ കോവിഡ് രോഗിക്ക് ആശുപത്രി അധികൃതരുടെ അവഗണന, ചികിത്സ നല്‍കാതെ പുറത്തിരുത്തിയത് 16 മണിക്കൂര്‍.
ജില്ലാ ആശുപത്രിയില്‍നിന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ച ഭര്‍തൃമാതാവിനൊപ്പമെത്തിയ 45കാരിക്കാണ് ദുരനുഭവം ഉണ്ടായത്. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജ് പുതിയ അത്യാഹിത വിഭാഗത്തിലെ കോവിഡ് വാര്‍ഡിലായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുറുപ്പന്തു സ്വദേശിനിയായ 45കാരിയെയും ഭര്‍തൃമാതാവിനെയും പാലാ കോവിഡ് സെന്ററിലേക്ക് മാറ്റിയിരുന്നു. ബുധനാഴ്ച ശ്വാസതടസ്സം കൂടിയതിനെ തുടര്‍ന്ന് ഭര്‍തൃമാതാവിനെ ആദ്യം പാലാ ജനറല്‍ ആശുപത്രിയിലും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും എത്തിച്ചു. ഇവരോടൊപ്പം രോഗബാധിതയായ മരുമകളും ഉണ്ടായിരുന്നു.
എന്നാല്‍ ജില്ലാ ആശുപത്രിയില്‍ വെന്റിലേഷന് സൗകര്യമില്ലാതിരുന്നതിനാല്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ തന്നെ ഇരുവരെയും മെഡിക്കല്‍ കോളജിലെത്തിച്ചു. ബുധനാഴ്ച രാത്രി 7.30ന് മെഡിക്കല്‍ കോളജിലെത്തിച്ച ശേഷം ജില്ലാ ആശുപത്രി ആരോഗ്യ പ്രവര്‍ത്തകര്‍ മടങ്ങി. തുടര്‍ന്ന് മാതാവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും കുടെയുണ്ടായിരുന്ന കോവിഡ് രോഗിയായ മരുമകളെ പ്രവേശിപ്പിച്ചില്ല.
രോഗിയുടെ ബന്ധുക്കള്‍ ജീവനക്കാരോട് അന്വേഷിച്ചപ്പോള്‍, പാലായിലേക്ക് തിരികെപോവുകയോ അല്ലെങ്കില്‍ ആരും അറിയാതെ വീട്ടില്‍പ്പോയി ചികിത്സയില്‍ കഴിഞ്ഞാല്‍ മതിയെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. ഈ സമയം ഇവര്‍ മറ്റ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ വിശ്രമിക്കുന്ന സ്ഥലത്ത് ഇരിക്കുകയായിരുന്നു. അര്‍ധരാത്രി കഴിഞ്ഞിട്ടും തീരുമാനമാകാതെ വന്നപ്പോള്‍ ബന്ധുക്കള്‍ ഡോക്ടറുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
തുടര്‍ന്ന് ജീവനക്കാര്‍ പറഞ്ഞതനുസരിച്ച് പാലാ നോഡല്‍ ഓഫിസറെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. വ്യാഴാഴ്ച നേരം പുലരുന്നത് വരെ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തിനടുത്തെ മരച്ചുവട്ടില്‍ ഇവര്‍ കുത്തിയിരുന്നു. രാവിലെ 7.30ന് പാല നോഡല്‍ ഓഫിസറെ വിളിക്കുകയും അദ്ദേഹം ഇടപെട്ട് 11.30 മണിയോടെ പാല കോവിഡ് സെന്ററിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് ബാധിച്ചവരില്‍ ഗുരുതര രോഗമുള്ളവരെ മാത്രമേ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയുള്ളൂവെന്നും മറ്റു പ്രശ്നങ്ങളില്ലാത്തവര് വീട്ടില്‍ കഴിയുകയോ കോവിഡ് സെന്ററുകളില്‍ കഴിയുകയോ ആണ് രീതിയെന്നും അതുകൊണ്ടാണ് വീട്ടമ്മയോടൊപ്പം എത്തിയ 45കാരിയെ പ്രവേശിപ്പിക്കാതിരുന്നതെന്നും അധികൃതര്‍ വിശദീകരിച്ചു.

Keywords: Covid patient who came with his mother-in-law to Kottayam Medical College waited outside the hospital for 16 hours, Kottayam, Medical College, Hospital, Treatment, Health, Health and Fitness, Patient, Kerala, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.