വായു മാര്‍ഗം കോവിഡ് പകരാന്‍ സാധ്യത ഏറെ; തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് ഇത്തരത്തില്‍ അസുഖം പകരുന്നുവെന്നും മുഖ്യമന്ത്രി
Apr 23, 2021, 19:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 23.04.2021) വായു മാര്‍ഗം കോവിഡ് പകരാന്‍ സാധ്യതകള്‍ കൂടിയിരിക്കുന്നു എന്ന് ലാന്‍സറ്റ് ജേര്‍ണലില്‍ പ്രസീദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ പുറത്തു വരുന്ന മൈക്രോ ഡ്രോപ്ലെറ്റ്‌സ് വായുവില്‍ തങ്ങി നില്‍ക്കുകയും അല്‍പ ദൂരം സഞ്ചരിക്കുകയും ചെയ്‌തേക്കാം. അത്തരത്തില്‍ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് വായു വഴി കോവിഡ് പകരുന്നു.
മാസ്‌കുകള്‍ കര്‍ശനമായി ധരിക്കേണ്ടതിന്റെ പ്രാധാന്യം ഈ പ്രശ്‌നം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. മാസ്‌ക് ധരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ രോഗം പകരാനുള്ള സാധ്യത വളരെ കൂടുതലാകും. മാസ്‌കുകളുടെ ശരിയായ രീതിയിലുള്ള ഉപയോഗം നമ്മള്‍ കര്‍ശനമായി പിന്തുടരണം. അടഞ്ഞ സ്ഥലങ്ങളില്‍ കൂടിയിരിക്കുക, അടുത്തിടപഴകുക, ഒരുപാടാളുകള്‍ കൂട്ടം കൂടുക എന്നിവയും വായുമാര്‍ഗം രോഗം പടരുന്നതില്‍ വളരെ പ്രധാന കാരണങ്ങളാണ്.
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ രോഗലക്ഷണങ്ങള്‍ കണ്ട ഉടനെത്തന്നെ ടെസ്റ്റിങ്ങിനു വിധേയമാകാന്‍ എല്ലാവരും തയ്യാറകണം. സാധാരണ പനിയോ ജലദോഷമോ ആണെന്നു കരുതി കാത്തുനിന്ന് സമയം കളയരുത്. വ്യാപനം രൂക്ഷമായിരിക്കുന്നതിനാല്‍ ആ ലക്ഷണങ്ങള്‍ കോവിഡിന്റേതാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
എത്രയും പെട്ടെന്ന് തൊട്ടടുത്ത ടെസ്റ്റിങ് സെന്ററില്‍ ചെന്ന് പരിശോധന നടത്തുകയും, ഫലം പോസിറ്റീവ് ആണെങ്കില്‍ അവശ്യമായ ചികിത്സയും മുന്‍കരുതലും സ്വീകരിക്കുകയും വേണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് ചെയ്തു കഴിഞ്ഞവര്‍ രോഗലക്ഷണമുണ്ടെങ്കിലും ഇല്ലെങ്കിലും നിര്‍ബന്ധമായും ഐസോലേഷനില്‍ കഴിയേണ്ടതാണ്.
Keywords: Covid is more likely to be transmitted by air; It is transmitted from one person to another by sneezing or coughing, Thiruvananthapuram, News, Health, Health and Fitness, Chief Minister, Pinarayi vijayan, Press meet, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

