കോവിഡ് ഡബിള്‍ സെഞ്ച്വറിയും സമ്പര്‍ക്ക ബാധിതരുടെ വര്‍ദ്ധനയും; കേരളം കണ്ണുതള്ളുന്നു
Jul 3, 2020, 19:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.07.2020) കോവിഡ് 19 രോഗികളുടെ എണ്ണം വെള്ളിയാഴ്ച 200 പിന്നിട്ടു. സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം കൂടുന്നു. യാത്രാപശ്ചാത്തലം ഇല്ലാത്ത രോഗികളുടെ എണ്ണം ഉയരുന്നു. രോഗം ഭേദമായവര്‍ക്ക് വീണ്ടും വരുന്നു. വരുംദിവസങ്ങളില്‍ രോഗികളുടെ എണ്ണം ക്രമാതീതമായ രീതിയില്‍ വര്‍ദ്ധിക്കുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്) പറയുന്നു. അങ്ങനെയെങ്കില്‍ കോവിഡ് ചികിത്സയിലും പ്രതിരോധത്തിലും ലോകത്തിന്റെ പ്രശംസപിടിച്ചുപറ്റിയ കേരളത്തിലെ അവസ്ഥ എന്താകുമെന്ന് പ്രവചനാതീതമാണ്. സ്ഥിതി അതീവഗുരുതരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ് ഇതാണ് സൂചിപ്പിക്കുന്നത്. വെള്ളിയാഴ്ച 211 പേര്‍ക്കാണ് കൊവിഡ് പോസിറ്റീവായത്. സെക്രട്ടറിയേറ്റില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇ ഫയലിംഗ് സംവിധാനം നടപ്പാക്കും.
തിരുവനന്തപുരം, എറണാകുളം നഗരങ്ങളില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന നിര്‍ദ്ദേശം വെള്ളിയാഴ്ച രാവിലെ തന്നെ സര്‍ക്കാര്‍ നല്കി. തുടര്‍ച്ചയായി 15 ദിവസം 100ന് മുകളില്‍ രോഗികള്‍ ഉണ്ടായതിന് ശേഷമാണ് 200 പിന്നിട്ടത്. തിരുവനന്തപുരം, പൊന്നാനി, കൊച്ചി എന്നിവിടങ്ങള്‍ സമൂഹ്യവ്യാപനത്തിന്റെ വക്കിലാണ്. തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ച എ.ആര് ക്യാമ്പിലെ പൊലീസുകാരന് സെക്രട്ടറിയേറ്റിലും നഗരത്തിലെ മറ്റ് പല ഭാഗങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഇയാളുടെ സമ്പര്‍ക്ക പട്ടിക പൂര്‍ത്തിയാക്കിയാലേ എത്രത്തോളം പേര് ബന്ധപ്പെട്ടിട്ടുണ്ടെന്ന് അറിയാനാകൂ. രോഗികള്‍ കൂടുന്നതിന് അനുസരിച്ച് പ്രാദേശികമായി ക്രമസമാധാന പ്രശ്നങ്ങളും ഉണ്ടാകുന്നുണ്ട്. ക്വാറന്റയിനില്‍ കഴിയുന്നവരെ പോലും നാട്ടുകാര്‍ അധിക്ഷേപിക്കുന്ന സംഭവങ്ങളുണ്ടായി.
കോട്ടയത്ത് ബാംഗ്ലൂരില്‍ നിന്നെത്തിയ യുവതിയേയും മക്കളേയും ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റിയില്ല. തുടര്‍ന്ന് ഇവര്‍ കളക്ടറേറ്റില്‍ അഭയം തേടിയ ശേഷമാണ് പ്രശ്നം പരിഹരിച്ചത്. എറണാകുളം ബ്രോഡ് വേയില്‍ സമൂഹവ്യാപനം ഉണ്ടായോ എന്നറിയാല്‍ 50തിലധികം പേരുടെ റാന്റം ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നാലേ കാര്യങ്ങള്‍ വ്യക്തമാകൂ. ഏറ്റവും കൂടുതല്‍ ആളുകള്‍ എത്തുന്ന സ്ഥലങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഉണ്ടാകുന്നു എന്നത് നല്ല ലക്ഷണമല്ലെന്ന് ഇന്ന് ചേര്‍ന്ന കൊവിഡ് അവലോകന യോഗം ആശങ്കരേഖപ്പെടുത്തി. രണ്ട് ദിവസം കൊണ്ട് ആലപ്പുഴയില്‍ ഒരു വീട്ടിലെ 16 പേര്‍ക്ക് വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. കായംകുളം സ്വദേശിയായ പച്ചക്കറി വ്യാപാരിക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് വീട്ടുകാരായ 22 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.
തിരുവനന്തപുരത്ത് മത്സ്യവില്പ്പനക്കാരന് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ സഹോദരന്റെ മരുമകനും കൊവിഡ് പോസിറ്റീവായി. മത്സ്യം വിറ്റിരുന്ന കുമരിചന്തയ്ക്ക് അടുത്തുള്ള പ്രദേശങ്ങളിലെ എണ്‍പതോളം പേരെ റാന്റം ടെസ്റ്റിന് വിധേയമാക്കിയിരുന്നു. അതിന്റെ ഫലം വന്നാലെ ആര്‍ക്കൊക്കെ രോഗം പിടിപെട്ടെന്ന് വ്യക്തമാകൂ. നഗരത്തിലെ തിരമേഖല ഉള്‍പ്പെടെയുള്ള പല വാര്‍ഡുകളും റോഡുകളും അടച്ചിരിക്കുകയാണ്. വഞ്ചിയൂരില്‍ ലോട്ടറി വില്പ്പനക്കാരന് വ്യാഴാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് എങ്ങനെയാണ് രോഗം പിടിപെട്ടതെന്ന് ഇതുവരെ സ്ഥിരീകരിക്കാനായില്ല. തുമ്പ വി.എസ്.എസ്.എസിയില്‍ ജോലി ചെയ്യുന്ന നെയ്യാറ്റിന്‍കര സ്വദേശിക്കും രോഗം വന്നത് എങ്ങനെയെന്ന് വ്യക്തമല്ല. ഇങ്ങിനെ പോയാല്‍ കാര്യങ്ങള്‍ പിടിവിട്ടു പോകുമോ എന്ന ആശങ്ക ഏറുകയാണ്.

Keywords: COVID hit double century, Trivandrum, Kochi, Kottayam, Cm, Icmr, Kumari market, Random test, Broadway, Travel history, COVID hits double century at Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.