കണ്ണൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com 24.05.2020) കണ്ണൂര്‍ ജില്ലയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ രോഗബാധിതയായ 62 വയസുകാരി ധര്‍മ്മടം സ്വദേശിനി, ഇവരുടെ ഭര്‍ത്താവ് എന്നിവര്‍ക്കു പുറമേ മൂന്ന് ബന്ധുക്കള്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ക്കു മുഴുവന്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയേറ്റത്.

കണ്ണൂര്‍ ജില്ലയില്‍ പുതുതായി 12 പേര്‍ക്കു കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടിവി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇവരില്‍ മൂന്നുപേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും ആറുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കണ്ണൂരില്‍ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് കോവിഡ്

മെയ് 12-ന് ദുബൈയില്‍ നിന്നുള്ള ഐ എക്‌സ് 814 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ പയ്യന്നൂര്‍ സ്വദേശി 67കാരന്‍, 16-ന് ദുബൈയില്‍ നിന്നുള്ള ഐ എക്‌സ് 434 വിമാനത്തില്‍ കൊച്ചി വിമാനത്താവളം വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി 39കാരന്‍, 20-ന് റിയാദില്‍ നിന്നുള്ള എ ഐ 1912 വിമാനത്തില്‍ കണ്ണൂര്‍ വിമാനത്താവളം വഴിയെത്തിയ വേങ്ങാട് സ്വദേശി 42കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.

അഹമ്മദാബാദില്‍ നിന്ന് മെയ് ആറിന് എത്തിയ ഇപ്പോള്‍ മേക്കുന്നില്‍ താമസിക്കുന്ന തലശ്ശേരി സ്വദേശികളായ 31കാരനും 61കാരനും, പാനൂര്‍ സ്വദേശി 31കാരന്‍, ചൊക്ലി സ്വദേശി 47കാരന്‍, 14ന് എത്തിയ പാനൂര്‍ പെരിങ്ങത്തൂര്‍ സ്വദേശി 60കാരന്‍, 15-ന് രാജധാനി എക്‌സ്പ്രസില്‍ മഹാരാഷ്ട്രയില്‍ നിന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ വഴിയെത്തിയ പിണറായി സ്വദേശി 45കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍.

44ഉം, 42ഉം 17ഉം വയസ് പ്രായമുള്ള ധര്‍മടം സ്വദേശികളായ മൂന്നുപേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ വൈറസ് ബാധയുണ്ടായിരിക്കുന്നത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 178 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. നിലവില്‍ 10737 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്.

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 56 പേരും, അഞ്ചരക്കണ്ടി കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ 42 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 24 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും, വീടുകളില്‍ 10,598 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 5600 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 5344 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 5051 എണ്ണം നെഗറ്റീവാണ്. 256 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Keywords:  Covid for five members of a family in Kannur, Kannur, News, Husband, Family, Health, Health & Fitness, Airport, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia