സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; വയനാട്ടിലും കോഴിക്കോട്ടും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കോഴിക്കോട്: (www.kvartha.com 23.09.2020) സംസ്ഥാനത്ത് ബുധനാഴ്ച രണ്ട് കോവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. വയനാട്ടിലും കോഴിക്കോട്ടുമാണ് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട് പരതപ്പൊയില്‍ സ്വദേശി  സുലൈമാന്‍(64) ആണ് മരിച്ചത്. 

വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സയിലിരിക്കെ സ്വകാര്യ ആശുപതിയില്‍ വെച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്. മരണാനന്തരം നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; വയനാട്ടിലും കോഴിക്കോട്ടും

വയനാട്ടില്‍ മീനങ്ങാടി സ്വദേശി കൃഷ്ണന്‍(60) ആണ് മരിച്ചത്. ഈ മാസം 13 നാണ് ഇദ്ദേഹത്തെ കോവിഡ് സ്ഥിരീകരിച്ച് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രമേഹരോഗിയായിരുന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് മരണം സ്ഥിരീകരിച്ചത്.

Keywords:  Covid death again in Kerala, Kozhikode,News,Dead,Health,Health and Fitness,Wayanad,Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia