ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കോവിഡ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 22.01.2022) ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രശ്‌നങ്ങളില്ലാത്തതിനാല്‍ ഔദ്യോഗിക വസതിയില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Aster mims 04/11/2022

ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിന് കോവിഡ്

സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നാല്‍പതിനായിരത്തിന് മുകളിലാണ് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം. കോവിഡ് വ്യാപനം തടയാനുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഞായറാഴ്ച ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തിയിട്ടുണ്ട്. നിയന്ത്രണം ശനിയാഴ്ച അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. അവശ്യ സെര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ പൊലീസ് പരിശോധന പുലര്‍ച്ചെ തന്നെ തുടങ്ങി.

പരീക്ഷയുള്ള വിദ്യാര്‍ഥികള്‍ക്ക് ഹാള്‍ ടികെറ്റ് കാണിച്ചു യാത്ര ചെയ്യാം. തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളിലുള്ളവര്‍, റെയില്‍വേ സ്റ്റേഷനിലേക്കോ വിമാനത്താവളത്തിലേക്കോ പോകുന്നവര്‍, രോഗികള്‍, ചരക്കുവാഹനങ്ങള്‍ തുടങ്ങിയവക്ക് യാത്ര ചെയ്യാം. ദീര്‍ഘ ദൂര ബസുകളും ട്രെയിനുകളും സെര്‍വീസ് നടത്തുന്നുണ്ട്. അടിയന്തിര യാത്രക്കിറങ്ങുന്നവര്‍ ബന്ധപ്പെട്ട രേഖകള്‍ കരുതണം. ആരാധനാലയങ്ങളിലെ ചടങ്ങുകള്‍ ഓണ്‍ലൈന്‍ ആയി നടത്താം.

അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാത്രി ഒമ്പതുമണി വരെ തുറക്കാം. ഹോടെലുകള്‍ വൈകിട്ട് ഏഴു വരെ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും പാര്‍സെലുകളും ഹോം ഡെലിവെറിയും മാത്രമേ അനുവദിക്കൂ . ബാറും ബെവ് കോ ഔട് ലെറ്റുകളും അടച്ചിടും. കള്ള് ഷാപുകള്‍ തുറക്കാം. നിരത്തുകളില്‍ പൊലീസ് പരിശോധന കര്‍ശനമായി തുടരുകയാണ്. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

Keywords:  Covid confirmed to Food Minister GR Anil, Thiruvananthapuram, News, COVID-19, Health, Health and Fitness, Minister, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia