ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; 29 കാരിയായ ഇവര്‍ 7 മാസം ഗര്‍ഭിണി
May 13, 2020, 16:58 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോട്ടയം: (www.kvartha.com 13.05.2020) കോവിഡ് ബാധിച്ച ഉഴവൂരിലെ രണ്ടു വയസുകാരന്റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. 29 കാരിയായ ഇവര്‍ ഏഴു മാസം ഗര്‍ഭിണിയാണെന്നാണ് വിവരം. ഇവരുടെ ആദ്യ പരിശോധനാ ഫലം സാംപിളിലെ പോരായ്മ മൂലം തിരിച്ചയച്ചിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച നടത്തിയ രണ്ടാം പരിശോധനയിലാണു രോഗം സ്ഥിരീകരിച്ചത്. ഇരുവരും കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കുവൈത്തില്‍ നിന്ന് ഇരുവരും ഞായറാഴ്ചയാണ് മടങ്ങിയെത്തിയത്. ഇവര്‍ നെടുമ്പാശേരിയില്‍ നിന്നു മടങ്ങിയ ടാക്‌സി ഡ്രൈവര്‍, യുവതിയുടെ ഉഴവൂരിലെ ഭര്‍തൃമാതാവ് എന്നിവരാണ് നിരീക്ഷണത്തിലുള്ളത്. ഇരട്ട ചേംബറുള്ള ടാക്‌സിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. ഭര്‍തൃമാതാവുമായി അടുത്തിടപഴകിയിട്ടില്ല.

Keywords: Covid confirmed pregnant woman in Kottayam, Kottayam, News, Pregnant Woman, Health, Health & Fitness, Medical College, Treatment, Child, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.