പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ശബരിമല തീര്‍ഥാടനം; യുവാവിനെ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കി പൊലീസ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

അജോ കുറ്റിക്കന്‍

തേനി: (www.kvartha.com 04.01.2022) പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയും ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ശബരിമല തീര്‍ഥാടനത്തിന് പോവുകയും ചെയ്ത സംഭവത്തില്‍ യുവാവിനെ കണ്ടെത്താന്‍ ഊര്‍ജിതമായ തെരച്ചില്‍ ആരംഭിച്ച് തേനി പൊലീസ് . ചെന്നൈ സ്വദേശി മൂര്‍ത്തിക്ക് എതിരെയാണ് ദുരന്ത നിവാരണ നിയമ പ്രകാരം തേനി പൊലീസ് കേസെടുത്തത്. ഡിസംബര്‍ 30 ന് ആണ് ഇയാളും സുഹൃത്തുക്കളും ശബരിമല ദര്‍ശനത്തിന് പോകുന്നതിനായി തേനി ജില്ലയിലെ ആണ്ടിപ്പട്ടി തിമ്മരസനായക്കനൂര്‍ ചെക് പോസ്റ്റില്‍ എത്തിയതെന്ന് പൊലീസ് പറയുന്നു.
Aster mims 04/11/2022

പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു; ക്വാറന്റൈന്‍ നിര്‍ദേശം അവഗണിച്ച് ശബരിമല തീര്‍ഥാടനം; യുവാവിനെ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കി പൊലീസ്

ഇവിടെ വച്ച് ഇവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി. സാംപിളുകള്‍ തേനി മെഡികല്‍ കോളജിലേക്ക് അയക്കുകയും ചെയ്തു. പരിശോധന ഫലം വന്നതോടെ മൂര്‍ത്തിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കോവിഡ് പോസിറ്റീവായതോടെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇയാളെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെടുകയും യാത്ര അവസാനിപ്പിച്ച് ക്വാറന്റൈനില്‍ താമസിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇയാള്‍ ഫോണ്‍ സ്വിച് ഓഫ് ചെയ്തു യാത്ര തുടര്‍ന്നുവെന്നാണ് പൊലീസ് പറയുന്നത്.

തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ വിവരം അറിയിച്ചതനുസരിച്ച് പൊലീസ് മൊബൈല്‍ സിഗ്‌നല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മൂര്‍ത്തിയും സംഘവും കൊല്ലം വഴി ചെങ്കോട്ടയിലെത്തിയതായും കുറ്റാലത്ത് തങ്ങിയതായും കണ്ടെത്തി. തുടര്‍ന്ന് ആരോഗ്യവകുപ്പ് തെങ്കാശി, നാഗര്‍കോവില്‍ ജില്ലകളിലെ എസ്പിമാരെ വിവരം അറിയിച്ചുവെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

ഇതിനിടെ ചെക് പോസ്റ്റില്‍ ഡ്യൂടിയിലുണ്ടായിരുന്ന ഹെല്‍ത് ഇന്‍സ്പെക്ടറെ സംഘത്തിലെ ഒരാള്‍ ഭീഷണിപ്പെടുത്തിയെന്നും വിവരമുണ്ട്. ഒപ്പമെത്തിയവരെ കോവിസ് പരിശോധന നടത്താന്‍ അനുവദിക്കാതിരിക്കുകയും ചെയ്തുവെന്നുമാണ് വിവരം.

Keywords:  Covid confirmed on examination; Pilgrimage to Sabarimala in defiance of quarantine order; Police have intensified their search to find the youth, Police, COVID-19, Sabarimala Temple, Chennai, News, Health, Health and Fitness, Probe, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia